കണ്ണൂര്‍: ഹലാല്‍ ഭക്ഷണങ്ങള്‍ക്കെതിരെ ( halal food) പ്രതികരിച്ച വൈദികനെതിരെ ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചര്‍ച്ച് വികാരി ആന്റണിക്കെതിരെയാണ് (St. Thomas Church Iritty kannur Anthony) പോലീസ് കേസെടുത്തിരിക്കുന്നത്. എസ് കെ എസ് എസ് എഫ് ഇരിട്ടി മേഖലാകമ്മിറ്റി ഉളിക്കല്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ്.
ഹലാല്‍ ഭക്ഷണം പാപവും ഹലാല്‍ സംസ്കാരം കൈസ്ര്തവ വിരുദ്ധവുമാണെന്ന് അദേഹം പ്രസംഗിച്ചിരുന്നു. ഹലാല്‍ ഭക്ഷണമെന്നത് മുസ്ലിങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും തെക്ക് ഭാഗത്തും ചെയ്ന്‍ ജ്യൂസ് കട നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നെന്നും ഫാദര്‍ പറഞ്ഞിരുന്നു. മനുഷ്യ സ്നേഹവും മതമൈത്രിക്കും നില കൊള്ളേണ്ട പുരോഹിതര്‍ പ്രവാചക നിന്ദയും മത വൈര്യവും പ്രചരിപ്പിക്കുന്നത് അത്യന്ത്യം ആപത്കരമാണ്.
ഹലാല്‍ ഭക്ഷണമെന്നത് മുസ്ലിങ്ങള്‍ തുപ്പിയതാണെന്ന് അച്ഛനെപ്പോലെ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പ്രസ്താവിക്കുന്നത് ഖേദകരമാണ്. മാത്രവുമല്ല മലബാറിലും തെക്ക് ഭാഗത്തും ചെയിന്‍ ജ്യൂസ് കട നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് വല വീശീപ്പിടിച്ച് മതം മാറ്റല്‍ പ്രക്രിയ നടത്തുന്നതെന്നും അതിനാല്‍ പുറം നാടുകളിലും മറ്റും പോയാല്‍ അവിടുത്തെ കടകള്‍ നോക്കി കയറണമെന്നുമുള്ള പ്രസ്താവനയും സൗഹാര്‍ദ്ദമായി കഴിഞ്ഞ് കൂടുന്ന നമ്മുടെ നാടിന് അപമാനമാണെന്നും ഇത്തരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും എസവൈഎസ് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് നെല്ലിക്കാം പൊയില്‍ ഫൊറോനാ പള്ളിയുടെ നേതൃത്വത്തില്‍ ഇരു വിഭാഗവും ഇരുന്ന് ചര്‍ച്ചചെയ്യുകയും ഒത്തു തീര്‍പ്പിലെത്തുകയും ഈ വിഷയത്തില്‍ ഇനി പുറത്തു ചര്‍ച്ച വേണ്ടെന്നും പറഞ്ഞ് പിരിഞ്ഞിരുന്നു. ഇതിനു ശേഷമാണ് എസ് കെ എസ് എസ് എഫ് പരാതിയുമായി ഉളിക്കല്‍ പോലീസിനെ സമീപിക്കുന്നത്. വൈദികനെതിരെ പോലീസ് കേസെടുത്തതോടെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകളും രംഗത്തെത്തി. മതസൗഹാര്‍ദം വണ്‍വേ ട്രാഫിക്കല്ലെന്നും ക്രിസ്ത്യന്‍ യുവജനസംഘടനകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: