കോട്ടയം: ചെങ്ങളത്തെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന മൈതാനത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ഡ്രൈവിങ് സ്കൂള്‍ ഉടമയുടെ മര്‍ദനം. അനധികൃതമായി മൈതാനത്ത് പ്രവേശിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ മര്‍ദനമേറ്റത്. കാരാപ്പുഴ സ്വദേശിയായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ബി. ജയചന്ദ്രനാണ് മര്‍ദ്ദനം ഏറ്റത്.
അതെ സമയം തനിക്ക് മര്‍ദനമേറ്റതായി ആരോപിച്ച് ഡ്രൈവിങ് സ്കൂള്‍ ഉടമയായ ബാസ്റ്റിന് മനോജും കോട്ടയം മെഡിക്കല്‍ കേളേജില്‍ ചികിത്സ തേടിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഡ്രൈവിംങ് സ്കൂള്‍ നടത്തുന്ന മനോജിന് നിലവില്‍ ലൈസന്‍സില്ലെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് ഇദ്ദേഹം മൈതാനത്ത് എത്തിയപ്പോള്‍, മൈതാനത്ത് പ്രവേശിക്കുന്നതില്‍ നിന്നും എംവിഐ വിലക്കി. ഇതേച്ചൊല്ലി ഡ്രൈവിംങ് സ്കൂള്‍ ഉടമയായ മനോജും ജയചന്ദ്രനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ തന്നെ മനോജ് മര്‍ദിക്കുകയായിരുന്നുവെന്നു ജയചന്ദ്രന് പറയുന്നു.
മര്‍ദനമേറ്റ ജയചന്ദ്രന് കുമരകം പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ ജയരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: