Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മംഗളൂരു-കണ്ണൂര്‍ മെമു ട്രാക്കില്‍; ഓടിക്കുന്നത് ആധുനിക റേക്ക്, 3600 പേർക്ക് ഒരേസമയം സഞ്ചരിക്കാം

പഴയ മംഗളൂരു പാസഞ്ചറിനു പകരമാണ് മെമു ഓടിക്കുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് അത്യാധുനിക മെമു റേക്കുകള്‍ പാലക്കാട് വഴി കണ്ണൂരില്‍ എത്തിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 12:19 pm IST
in Kerala

കണ്ണൂര്‍: കാത്തിരിപ്പിനൊടുവില്‍ മംഗളൂരുവിലേക്കുള്ള മെമു (മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വീസ് തുടങ്ങി. കണ്ണൂരിൽ ഉത്സവാന്തരീക്ഷത്തിലാണ് മെമു  പ്രയാണം  ആരംഭിച്ചത്. റിപ്പബ്ലിക്‌ ദിനത്തിൽ രാവിലെ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, ബി.ജെ.പി പ്രവർത്തകർ എന്നിവർ കണ്ണുരിൽ നിന്നും പുറപ്പെടുന്ന മെമു ട്രെയിൻ സർവീസിന് യാത്രാമംഗളം നേർന്നു.  

 പഴയ മംഗളൂരു പാസഞ്ചറിനു പകരമാണ് മെമു ഓടിക്കുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് അത്യാധുനിക മെമു റേക്കുകള്‍ പാലക്കാട് വഴി  കണ്ണൂരില്‍ എത്തിച്ചിരുന്നു. നിലവില്‍ കണ്ണൂര്‍ മംഗളൂരു ട്രെയിന്‍ സര്‍വീസ് നടത്തുന്നതുപോലെ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷലായാണ് മെമുവും സര്‍വീസ് നടത്തുക. കണ്ണൂരിനും മംഗളൂരുവിനും ഇടയിലുള്ള മെമു സര്‍വീസ് കൂടുതല്‍ ട്രെയിനുകള്‍ മെമു റേക്കിലേക്കു മാറുന്നതിനു വഴിയൊരുക്കും. 

3 ഫെയ്‌സ് മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഡിവിഷനില്‍ പാലക്കാട് മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ആഴ്ചയില്‍ ഒരിക്കല്‍ റേക്കുകള്‍ പാലക്കാട്ടെ മെമു കാര്‍ ഷെഡില്‍ എത്തിച്ച് പരിശോധനകള്‍ നടത്തേണ്ടതുണ്ട്. പാലക്കാട്ടേക്കുള്ള ഈ ഓട്ടം മറ്റൊരു ട്രെയിന്‍ സര്‍വീസായി മാറ്റാനാണ് റെയില്‍വേ ആലോചിക്കുന്നത്. 

രാവിലെ 5.45ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ടിരുന്ന കോയമ്പത്തൂര്‍ പാസഞ്ചറിന്റെ സമയത്ത് അണ്‍റിസര്‍വ്ഡ് സ്‌പെഷല്‍ എക്‌സ്പ്രസായി മെമു ഓടിച്ചാല്‍ റേക്കുകള്‍ പാലക്കാട്ട് എത്തിച്ച് അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കും. ഇതിനായി മറ്റൊരു മെമു റേക്ക് കൂടി ഒരാഴ്ചയ്‌ക്കകം പാലക്കാട്ട് എത്തുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. നേരത്തേ പാസഞ്ചറുകള്‍ സര്‍വീസ് നടത്തിയിരുന്ന സമയങ്ങളിലെല്ലാം ഭാവിയില്‍ മെമു റേക്കുകള്‍ ഉപയോഗിച്ചായിരിക്കും സര്‍വീസ് നടത്തുക. മെമു റേക്കുകള്‍ എത്തുന്നതോടെ സര്‍വീസുകളുടെ എണ്ണം ആവശ്യമെങ്കില്‍ വര്‍ധിപ്പിക്കാനും സാധിക്കും.

സാധാരണ ട്രെയിനുകളില്‍ ഒരേസമയം രണ്ടു ലോക്കോ പൈലറ്റുമാര്‍ വേണമെന്നിരിക്കെ മെമുവില്‍ ഒരു ലോക്കോ പൈലറ്റ് മാത്രം മതി. മംഗളൂരുപോലുള്ള തിരക്കേറിയ സ്റ്റേഷനുകളില്‍ ഷണ്ടിങ്ങിനായി ഒരു റെയില്‍വേ ലൈന്‍ ഉപയോഗിക്കേണ്ടി വരുന്നതും ഒഴിവാക്കാം. ഓട്ടം തുടങ്ങിയാല്‍ പെട്ടന്നുതന്നെ വേഗം കൂട്ടാനും കുറയ്‌ക്കാനും നിര്‍ത്താനും സാധിക്കുമെന്നതും നേട്ടമാണ്. റീജെനറേറ്റീവ് ബ്രേക്കിങ് സിസ്റ്റമായതിനാല്‍ ഊര്‍ജ ഉപയോഗവും പരിമിതമാണ്.

സാധാരണ കോച്ചുകളില്‍ 105 പേര്‍ക്ക് വീതമാണ് ഇരുന്നു യാത്ര ചെയ്യാന്‍ സാധിക്കുന്നത്. 12 കോച്ചുകളിലായി 1260 പേര്‍ക്ക് ഇരിക്കാം. പഴയ കോച്ചുകളില്‍ വായുസഞ്ചാരം കുറവായതിനാല്‍ കൂടുതല്‍പ്പേര്‍ക്ക് നിന്നു യാത്ര ചെയ്യാന്‍ പ്രയാസമാണ്. 3 ഫേസ് മെമു കോച്ചുകളില്‍ ആയിരത്തോളം പേര്‍ക്ക് ഇരുന്നും രണ്ടായിരത്തി അറുന്നൂറോളം പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സാധിക്കും. മൂവായിരത്തി അറുന്നൂറോളം പേര്‍ക്ക് സുഖമായി ഒരേ സമയം സഞ്ചരിക്കാമെന്നത് ട്രെയിന്‍ സര്‍വീസുകള്‍ കുറവുള്ള കണ്ണൂര്‍-മംഗളൂരു പാതയില്‍ വലിയ അനുഗ്രഹമാകും. 

കൂടുതല്‍ സുരക്ഷ, കോച്ചുകളില്‍ സിസിടിവി സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, മെട്രോ ട്രെയിനുകളില്‍ എന്നപോലെ സ്റ്റേഷനുകളുടെ വിവരങ്ങള്‍ എഴുതിക്കാണിക്കാനുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, ചാരി ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം എന്നിവ യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കും.

Tags: kannurമംഗളൂരുമെമു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.