Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാല്‍ പുരസ്‌കാരം; കേരളത്തിന് അഭിമാനമായി ദേവീപ്രസാദ്

ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ വിഭാഗത്തില്‍ മികച്ച മൃദംഗവാദ്യകലാകാരനെന്ന അംഗീകാരത്തോടെയാണ് പുരസ്‌കാര ലബ്ധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 10:09 am IST
in Kerala

മലപ്പുറം: കുട്ടികള്‍ക്കുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമായ പ്രധാനമന്ത്രി രാഷ്‌ട്രീയ ബാല്‍ പുരസ്‌കാരം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശ്രീലക്ഷി നിലയത്തിലെ ദേവീപ്രസാദിന്. കേരളത്തില്‍ ദേവീപ്രസാദ് മാത്രമാണ് ഇത്തവണ രാഷ്‌ട്രീയ ബാല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.  

ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ വിഭാഗത്തില്‍ മികച്ച മൃദംഗവാദ്യകലാകാരനെന്ന അംഗീകാരത്തോടെയാണ് പുരസ്‌കാര ലബ്ധി. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ദേവീപ്രസാദിന് പുരസ്‌കാരം സമ്മാനിച്ച് അഭിനന്ദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പിസിസിആര്‍ടി സ്‌കോളര്‍ഷിപ്പോടെ മൃദംഗവാദ്യ പഠനം തുടരുന്ന ദേവീപ്രസാദ് മൃദംഗവാദ്യ കലാകാരനും തിരുമാന്ധാംകുന്ന് ദേവസ്വം ക്ലാര്‍ക്കുമായ ദീപേഷിന്റെയും പൂപ്പലം അല്‍ഫദക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയായ പ്രസീതയുടെയും മകനാണ്. പുത്തനങ്ങാടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.  

മൃദംഗകലാ ശിരോമണി തിരുവനന്തപുരം വി. സുരേന്ദ്രനാണ് ഗുരു. അങ്ങാടിപ്പുറം ശ്രീതിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ മൃദംഗം വായിച്ചായിരുന്നു ദേവീപ്രസാദിന്റെ അരങ്ങേറ്റം. പ്രസിദ്ധ സംഗീത സദസ്സുകളായ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, കോഴിക്കോട് ത്യാഗരാജ സംഗീത സദസ്സ്, തിരുവനന്തപുരം ഉദിയന്നൂര്‍ ആടിച്ചൊവ്വാ സംഗീത സദസ്സ്, അങ്ങാടിപ്പുറം ഞരളത്ത് സംഗീതോത്സവം, കണ്ണൂര്‍ മൃദംഗശൈലേശ്വരി സംഗീത സദസ്സ് തുടങ്ങി നിരവധി സംഗീതസദസ്സുകളിലും ദേവീപ്രസാദ് പങ്കെടുത്തിട്ടുണ്ട്. 2018ല്‍ ആലുവ ടാസ്സ് സംഗീത സഭ നടത്തിയ ഓള്‍ കേരള മൃദംഗവാദന മത്സരത്തില്‍ ഒന്നാം സ്ഥാനവും നേടി. കര്‍ണാടക സംഗീതത്തിലെ നിരവധി സംഗീതജ്ഞന്‍മാര്‍ക്കൊപ്പവും വയലിന്‍ വിദ്വാന്‍മാര്‍ക്കൊപ്പവും ഓടക്കുഴല്‍, വീണ വിദ്വാന്‍മാര്‍ക്കൊപ്പവും മൃദംഗം വായിക്കാനുള്ള ഭാഗ്യവും ദേവീപ്രസാദിന് ഉണ്ടായിട്ടുണ്ട്.  

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനുമായ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, രാഗരത്നം മണ്ണൂര്‍ എം.പി. രാജകുമാരനുണ്ണി, വെച്ചൂര്‍.സി. ശങ്കര്‍, റിയാലിറ്റി ഷോ ഫെയിം എം.കെ. തുഷാര്‍, വയലിന്‍ വിദ്വാന്‍മാരായ ടി.എച്ച്. സുബ്രഹ്മണ്യം, സി.എ.എസ്. അനുരൂപ്, ചെമ്പൈ സി.കെ. വെങ്കിട്ടരാമന്‍, മാഞ്ഞൂര്‍ രഞ്ജിത്ത്, പുല്ലാങ്കുഴല്‍ വിദ്വാന്‍ പത്മേഷ് പരശുരാമന്‍, പ്രശസ്ത വീണ വിദ്വാന്‍ പ്രൊഫ. പാലാ ബൈജു, എന്‍. രഞ്ജിത്ത് തുടങ്ങിയവരുടെ സംഗീത സദസ്സുകള്‍ക്ക് മൃദംഗം അകമ്പടി സേവിച്ചിട്ടുണ്ട്.

Tags: Prime Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍
Main Article

മോദിയുടെ സംഭാവന ചരിത്രപരം

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

India

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

പുതിയ വാര്‍ത്തകള്‍

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.