കൊച്ചി: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പുകളില്‍ നിലവിലുണ്ടായിരുന്ന പ്രാതിനിധ്യ വോട്ട് സമ്പ്രദായം ഹൈക്കോടതി റദ്ദാക്കി. 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു പ്രാതിനിധ്യ വോട്ട് സമ്പ്രദായം. പകരം ഇനി മുതല്‍ എസ് എന്‍ഡിപി യോഗം വോട്ടെടുപ്പില്‍ എല്ലാ അംഗങ്ങള്‍ക്കും വോട്ടുചെയ്യാനാകുമെന്നും ഹൈക്കോടതി വിധിച്ചു.
വരുന്ന ഫിബ്രവരി അഞ്ചിന് എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിങ്കളാഴ്ച ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായകമായ വിധി. കുറഞ്ഞത് 200 അംഗങ്ങളെങ്കിലും ഉള്ള ഒരു ശാഖയ്ക്ക് ഒരു വോട്ട് എന്ന രീതി എടുത്തുകളയുന്നത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടിയായിരിക്കുമെന്ന് പറയപ്പെടുന്നു.
നിലവില്‍ എസ്എന്‍ഡിപി യോഗത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത് 10000 വോട്ടുകളാണ് . വെള്ളാപ്പള്ളിയുടെ പാനലിന് ജയിക്കാനാണ് ഇങ്ങിനെയൊരു പ്രാതിനിധ്യ വോട്ടെടുപ്പ് സമ്പ്രദായം കൊണ്ടുവന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഈ രീതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. ഇതനുസരിച്ച് ഇനി മുതല്‍ മുഴുവന്‍ എസ് എന്‍ഡിപി യോഗം അംഗങ്ങള്‍ക്കും വോട്ടു ചെയ്യാം. കേന്ദ്രം 1974ല്‍ നല്കിയ ഇളവും 1999ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.
വിധിയെക്കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവേയുള്ളൂവെന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്നുമാണ് വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളോട് പറഞ്ഞത്. ജനാധിപത്യമില്ലാതെ സംഘടന നടത്തിയിട്ട് പിന്നെ ദുഖിച്ചിട്ട് കാര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം മുന്‍പ്രസിഡന്റ് സി.കെ. വിദ്യാസാഗര്‍ വിമര്‍ശിച്ചു. ഇനി തെരഞ്ഞെടുപ്പ് നടത്താന്‍ പത്ത് ശതമാനം പോലും വോട്ട് വെള്ളാപ്പള്ളിക്ക് ലഭിക്കില്ലെന്ന് ബിജു രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: