തിരുവനന്തപുരം: മുംബൈയില്‍ നടന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീമിന് കോവിഡ്. യോഗത്തില്‍ പങ്കെടുത്തു മടങ്ങി വന്നതിന് ശേഷം നടത്തിയ പരിശോധനയിലാണ് റഹീമിനും ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ചത്. റഹീമാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയത്.
ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം:
ഇന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റിവ് ആണ്. മുംബൈയില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു മടങ്ങി വന്നതായിരുന്നു. കുടുംബവും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു.അമൃതയ്ക്കും ഗുല്‍മോഹറിനും പോസിറ്റിവ് ആണ്. ഗുല്‍നാറിന് നെഗറ്റീവും. കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങളോട് അടുത്തിടപെട്ടവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: