Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

‘ പ്രതീക്ഷ’ : ഈ സമയവും കടന്നു പോകും ; പ്രതീക്ഷ നല്‍കി സേവാ ദര്‍ശന്‍ ഹൃസ്വ ചിത്രം

സേവാദര്‍ശന്‍ സംഘടിപ്പിച്ച സേവാമൃതം പരിപാടിയില്‍ 'പ്രതീക്ഷ ' യുടെ പ്രഥമ പ്രദര്‍ശനം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 05:01 pm IST
in Review

കുവൈറ്റ്:  കുവൈറ്റിലെ സേവാദര്‍ശന്‍ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ ഹൃസ്വ ചിത്രമാണ് പ്രതീക്ഷ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്ന നൊമ്പരത്തിന്റെ  കാഴ്ചക്കൊപ്പം പ്രതീക്ഷയുടെ സന്ദേശം നല്‍കുന്ന മനോഹര ചിത്രം.

 ദുഖിതനായി വീട്ടിലേക്ക് എത്തുന്ന  ഹരി. വാതില്‍ തുറന്നുകൊടുക്കുന്ന ഭാര്യ ഉമയുടെ മുഖത്തും ദു: ഖഭാവം.  ‘ പോയകാര്യം എന്തായി ‘  എന്ന ഭാര്യയുടെ ചോദ്യത്തിന് ഒന്നുമായില്ല എന്ന മറുപടി.   കോളിംഗ് ബെല്‍ മുഴങ്ങി.  

തുറന്നപ്പോള്‍ തോളില്‍ സഞ്ചിയും തൂക്കി നന്ദന്‍.  സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പതിവ് പിരിവ് വാങ്ങാന്‍ എത്തിയതാണ്.  എന്താണ് വരാന്‍ താമസിച്ചത് എന്ന് ചോദിച്ചുകൊണ്ട് ഹരി സേവയക്ക് മാറ്റി വെച്ച തുക നന്ദനു കൈമാറുന്നു.

ചായയുമായ എത്തിയ ഉമയോട് വിശേഷം ചോദിക്കുമ്പോള്‍ ‘ അങ്ങനെയൊക്കെ പോകുന്നു, കുഴപ്പമില്ല’  എന്ന മറുപടി. സൂം മീറ്റിംഗിലൊന്നും കാണാറില്ലല്ലോ എന്ന ചോദ്യത്തിനും ‘അടുത്ത പ്രാവശ്യം കേറാം’ എന്ന ഉത്തരം.  വീണ്ടും കോളിംഗ് ബെല്‍. വാതില്‍ തുറന്ന് ഹരി പുറത്തിറങ്ങി. പാതി ചാരിയ വാതിലിലൂടെ പുറത്തെ ശബ്ദം കേള്‍ക്കാം. അറബിയില്‍ ആരോ ദേഷ്യപ്പെടുന്നു. എന്തൊക്കെയോ  പറഞ്ഞ് വന്ന ആള്‍ പോയി.  

എന്താണ് പ്രശ്‌നം എന്ന് നന്ദന്‍ ചോദിക്കുമ്പോള്‍  ‘ഒന്നുമില്ല’ എന്നാണ് ഹരിയുടെ മറുപടി. ‘എനിക്കും കുറച്ച് അറബിയൊക്കെ അറിയാം’ എന്നു പറഞ്ഞ് കുത്തിക്കുത്തി ചോദിക്കുമ്പോള്‍ ഹരി സത്യം പറഞ്ഞു. ”കെട്ടിട വാടക പിരിക്കുന്ന ആളാണ് വന്നത്. നാലുമാസമായി വാടക നല്‍കിയിട്ട് . ആറുമാസമായി എനിക്ക് ജോലിയില്ല’

ഇതുവരെ അക്കാര്യമൊന്നും പറയാതിരുന്നതിന്റെ പരിഭവത്തോടൊപ്പം ‘എന്തുകൊണ്ട് എന്നിട്ടും സേവാ പ്രവര്‍ത്തനത്തിനുള്ള സംഭാവന മുടക്കിയില്ല’ എന്ന നന്ദന്റെ ചോദ്യത്തിനുത്തരമാണ് സിനിമയുടെ സന്ദേശം.

”എന്റെ വിഷമം എനിക്കൊരു ജോലി കിട്ടിയാല്‍ മാറും. അതിനിവിടെ സാധ്യതയും ഉണ്ട്. എന്നാല്‍  നമ്മള്‍ അയയ്‌ക്കുന്ന പണത്തിനായി കാത്തിരിക്കുന്ന നാട്ടിലെ കുട്ടികളുടെ കാര്യമോ. അവര്‍ പ്രതീക്ഷ യോടെ ഇരിക്കുകയല്ലേ.’  ഹരി പറയുന്നു.

താന്‍ എന്തെങ്കിലും കടും കൈ ചെയ്യുമോ എന്ന ഭയം ഭാര്യക്കുണ്ടെന്ന് പറയുന്നതിനൊപ്പം ആത്മഹത്യ ഒന്നിനും പരിഹാരമല്ലന്നും ഈ സമയവും കടന്നു പോകുമെന്നുമുള്ള ആത്മവിശ്വാസവും ഹരി പ്രകടിപ്പിക്കുന്നു.

അതിനിടെ നന്ദനു വന്ന ഫോണും അതിനു നല്‍കുന്ന മറുപടിയും ഹരിക്ക് ഉടന്‍ ജോലികിട്ടുമെന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്ക് നല്‍കുന്നു.

നന്ദന്‍ ആത്മാര്‍ത്ഥതയുളള സാമൂഹ്യ പ്രവര്‍ത്തകനാണെന്ന  ബോധ്യപ്പെടുത്താനും  കുവൈറ്റിലെ മലയാളികളുടെ സാംസ്‌ക്കാരിക പ്രവര്‍ത്തനം സൂചിപ്പിക്കാനും സുകു എന്നയാളുമായി അദ്ദേഹം നടത്തുന്ന സംഭാഷവും ഉണ്ട്.

  മനോഹരമായ പാത്രസൃഷ്ടി എന്നു പറയാം.  ദുരിതകാലത്തിന്റെ ദൈന്യതയും പ്രതീക്ഷയുടെ ഭാവങ്ങളും ഒരേപോലെ പ്രകടിപ്പിക്കാന്‍  ഹരിയായി അഭിനയിച്ച മോഹന്‍ കുമാറിനു കഴിഞ്ഞു. നന്ദനായി വന്ന അനീഷ് പ്രൊഫഷണല്‍ നടന്റെ നിലവാരം പുലര്‍ത്തി. ഉള്ളില്‍ വേദന നിറയുമ്പോഴും പുറത്ത് സന്തോഷമുഖവുമായി എത്തുന്ന ഭാര്യയുടെ ഭാഗം ദിവ്യ സതീഷ് ഭംഗിയാക്കി. ചെറിയ റോളെങ്കിലും സുകുവിനെ ശ്രീജിത്ത് തന്മയത്വത്തോടെ അവതരിപ്പിച്ചു.

ഡോക്യുമെന്ററി വിഷയത്തെ സിനിമാ അസ്വാദക തലത്തിലേക്ക് ഉയര്‍ത്താന്‍ സംവിധായകന്‍ കൃഷ്ണകുമാര്‍ പാലിയത്തിന് കഴിഞ്ഞു. തിരക്കഥയുടെ  ബലം ബോധ്യപ്പെടുത്താന്‍ രശ്മി കൃഷ്ണകുമാറിനും സാധിച്ചു. ജയന്‍ ജനാാര്‍ദ്ദനന്റെ എഡിറ്റിംഗും സിറാജ് കിത് നന്ദിയുടെ ഛായാഗ്രഹണവും ഹൃസ്വ ചിത്രത്തെ മനോഹരമുള്ളതാക്കി. സേവാദര്‍ശന്‍ സംഘടിപ്പിച്ച സേവാമൃതം പരിപാടിയില്‍  ‘പ്രതീക്ഷ  ‘ യുടെ പ്രഥമ പ്രദര്‍ശനം നടന്നു

Tags: സേവാ ദര്‍ശന്‍ കുവൈറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍

Marukara

കൂവൈറ്റ് സേവാദര്‍ശന്റെ ‘സേവാമൃതം ‘ ഇന്ന് ; കര്‍മ്മയോഗി പുരസ്‌കാരം പി.ശ്രീകുമാറിന് (ജന്മഭൂമി) സമ്മാനിക്കും

Gulf

കൂവൈറ്റ് സേവാദര്‍ശന്റെ ‘സേവാമൃതം ‘ ജനുവരി 21ന്; കര്‍മ്മയോഗി പുരസ്‌കാരം പി.ശ്രീകുമാറിന് (ജന്മഭൂമി) സമ്മാനിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.