ടെഹ്‌റാന്‍: സമുദ്രസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംയുക്ത നാവികാഭ്യാസം തുടങ്ങി. ഇറാന്റെ 11 കപ്പലുകള്‍ക്കൊപ്പം റഷ്യയുടെയും ചൈനയുടെയും രണ്ട് കപ്പലുകള്‍ വീതമാണ് സൈനിക പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും അഭ്യാസത്തിന്റെ ഭാഗമാണെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുഭാഗത്ത് 17,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണു നാവികാഭ്യാസം. രാത്രിയുദ്ധം, രക്ഷാപ്രവര്‍ത്തനം, വെടിവയ്പ് തുടങ്ങിയവയിലാണു മൂന്നു രാജ്യത്തെയും സൈനികര്‍ പരിശീലിക്കുന്നത്. 2019നു ശേഷം ഈ മൂന്നു രാജ്യങ്ങളുടെയും മൂന്നാമത്തെ പരിശീലനമാണിത്. യുഎസുമായി സംഘര്‍ഷം നിലനില്‍ക്കെ, ചൈനയുടെയും റഷ്യയുടെയും കൈപിടിച്ച് സൈനികശക്തി സമാഹരിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നു റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: