Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗ്രഹമൗഢ്യം ചൈതന്യ ലോപം

രാശിചക്രം ആണ് ഗ്രഹങ്ങളുടെ സഞ്ചാരപഥം. അതിന്റെ വ്യാപ്തി 360 ഡിഗ്രി അഥവാ 360 ഭാഗ എന്ന് നിര്‍ണയിച്ചിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 05:00 am IST
in Samskriti

എസ്. ശ്രീനിവാസ് അയ്യര്‍

രാശിചക്രം ആണ് ഗ്രഹങ്ങളുടെ സഞ്ചാരപഥം. അതിന്റെ വ്യാപ്തി 360 ഡിഗ്രി അഥവാ 360 ഭാഗ എന്ന് നിര്‍ണയിച്ചിരിക്കുന്നു. ഇവയിലൂടെ നവഗ്രഹങ്ങള്‍ വ്യത്യസ്ത വേഗതയില്‍ യാത്ര ചെയ്യുകയാണ്. ആ യാത്രയില്‍ ഗ്രഹങ്ങള്‍ക്ക് പരസ്പരം സാമീപ്യസമ്പര്‍ക്കാദികള്‍ വന്നുചേരുക സ്വാഭാവികം. ഗ്രഹങ്ങളില്‍ സൂര്യന്റെ പ്രഭയും പ്രകാശവുമാണ് ഏറ്റവും ദീപ്തം. പ്രചണ്ഡ കിരണനാണല്ലോ ആദിത്യന്‍. ‘കാന്തിമതാം കാന്തിരൂപായ തേ നമഃ’ എന്ന് എഴുത്തച്ഛന്‍ എഴുതിയതും (അദ്ധ്യാത്മരാമായണം- ആദിത്യഹൃദയം) ഓര്‍മ്മിക്കാം.  

സൂര്യസാമീപ്യത്താല്‍ മറ്റു ഗ്രഹങ്ങളുടെ ചൈതന്യത്തിന് ലോപം ഭവിക്കുന്നതിനെയാണ് ‘മൗഢ്യം’ എന്ന് ജ്യോതിഷം വിശേഷിപ്പിക്കുന്നത്. രാഹു-കേതുക്കള്‍ ഒഴികെ മറ്റ് ആറ് ഗ്രഹങ്ങള്‍ക്കും മൗഢ്യം സംഭവിക്കുന്നുണ്ട്. ഇതിന് ചില ഭാഗ-ഡിഗ്രി കണക്കുകളുണ്ട്. സൂര്യനുമായി 12 ഡിഗ്രി-ഭാഗക്കുള്ളില്‍ വരുമ്പോള്‍ ചന്ദന് മൗഢ്യം തുടങ്ങുന്നു. അതായത് കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശി തീരുമ്പോള്‍ മുതല്‍ തുടങ്ങി അമാവാസിയും തുടര്‍ന്ന് വെളുത്ത പ്രഥമയും തീരുന്നതുവരെ ചന്ദന്റെ മൗഢ്യം ഉണ്ടാവും. ചൊവ്വ സൂര്യനുമായി 17 ഡിഗ്രി- ഭാഗക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ മൗഢ്യത്തിലാകുന്നു. ബുധന്‍ സൂര്യന്റെ 13 ഡിഗ്രി- ഭാഗക്കുള്ളില്‍ വരുമ്പോഴും, വ്യാഴം 11 ഡിഗ്രി- ഭാഗക്കുളളില്‍ ആകുമ്പോഴും, ശുക്രന്‍ 9 ഡിഗ്രി- ഭാഗക്കുള്ളില്‍ പ്രവേശിക്കുമ്പോഴും, ശനി സൂര്യന്റെ 15 ഡിഗ്രി ഭാഗക്കുള്ളില്‍ സഞ്ചരിച്ചെത്തുമ്പോഴും മൗഢ്യത്തിലാവുകയായി.      

ഗ്രഹങ്ങളെ സംബന്ധിച്ചിടത്തോളം മൗഢ്യം മരണകാലമാണ് എന്ന് വ്യാഖ്യാനമുണ്ട്. കുറഞ്ഞത് ഗ്രഹങ്ങളുടെ കഴിവുകള്‍ ചുരുങ്ങുകയോ ദുര്‍ബലപ്പെടുകയോ ചെയ്യുന്ന കാലമെങ്കിലുമാണ്. സ്വാഭാവികമായും മൗഢ്യത്തിലാകുന്ന ഗ്രഹത്തിന്റെ നക്ഷത്രങ്ങളിലും ആ ഗ്രഹത്തിന്റെ ദശാപഹാര ഛിദ്രാദികളിലും ഉള്‍പ്പെടുന്നവര്‍ക്ക് മോശം കാലം തന്നെയാവും, അത്. ഏതു കാര്യവും കരുതലോടെ ചെയ്യേണ്ട സമയവുമാണ്. പുതുസംരംഭങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതാവും ഉചിതം. കൂടുതല്‍ പ്രാര്‍ത്ഥനകള്‍ അനിവാര്യവുമാണ്.  

ഓരോ മുപ്പതു ദിവസത്തിലും ചന്ദ്രന് സൂര്യ സാമീപ്യത്താല്‍ മൗഢ്യം ഭവിക്കുന്നു. അതു കഴിഞ്ഞാല്‍, ബുധന് വര്‍ഷത്തില്‍ കുറഞ്ഞത് നാലോ അഞ്ചോ തവണ മൗഢ്യം ഉണ്ടാകുന്നു. ശുക്രന് ചിലപ്പോള്‍ വര്‍ഷത്തില്‍ ഒന്നിലധികം തവണ മൗഢ്യം വരുന്നു. ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങള്‍ക്ക്  വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മൗഢ്യം സംഭവിക്കുന്നത്.    

1197 മകരം 6 മുതല്‍ 1197 കുംഭം 10 വരെ (2022 ജനുവരി 20 മുതല്‍ ഫെബ്രുവരി 22 വരെ) ശനിയുടെ മൗഢ്യകാലമാണ്. സൂര്യന്‍ മകരം രാശിയുടെ ആറാമത്തെ ഡിഗ്രി- ഭാഗയില്‍ കടക്കുകയാണപ്പോള്‍. ശനി അപ്പോള്‍ മകരത്തിന്റെ ഇരുപതാം ഡിഗ്രി- ഭാഗയില്‍ നില്‍ക്കുകയാണ്. ആകെയുള്ള 360 ഡിഗ്രി- ഭാഗയുടെ കണക്ക് നോക്കിയാല്‍ ശനി നില്‍ക്കുന്നത് 290 ഡിഗ്രി- ഭാഗയില്‍. സൂര്യന്‍ 275 ഡിഗ്രി- ഭാഗയില്‍ പ്രവേശിച്ചതോടെ ശനിയും സൂര്യനും തമ്മിലുള്ള അകലം 15 ഡിഗ്രി- ഭാഗ മാത്രമായി. അതോടെ മൗഢ്യം ആരംഭിക്കുകയുമായി. ഓരോ ദിവസവും ഒരു ഡിഗ്രി- ഭാഗ സഞ്ചരിക്കുന്ന സൂര്യന്‍ ശനിയില്‍ നിന്നും 15 ഡിഗ്രി- ഭാഗ അകലുമ്പോള്‍ ശനിയുടെ മൗഢ്യവും തീരുന്നു.    

ശനിയുടെ നക്ഷത്രങ്ങളായ പൂയം, അനിഴം, ഉത്രട്ടാതി നാളുകാര്‍ക്ക് ഇത് അനുകൂലകാലമല്ല. ശനിദശ, അപഹാരം, ഛിദ്രം എന്നിവ നടക്കുന്നവര്‍ക്കും എല്ലാക്കാര്യങ്ങളിലും ഒരു മന്ദതയോ പുരോഗതിക്കുറവോ സന്ദിഗ്‌ദ്ധതയോ വന്നേക്കും. സ്ഥിരരോഗങ്ങളാല്‍ വലയുന്നവര്‍ ആശ്വാസത്തിന് വിഷമിച്ചേക്കും. തൊഴിലില്‍ മുന്നേറ്റം തടസ്സപ്പെടാം. ഏതുകാര്യം ചെയ്യുമ്പോഴും മനസ്സിരുത്തണം. ക്രയവിക്രയങ്ങളില്‍ അമളി പറ്റാതെ നോക്കണം. വിവേകവും പ്രാര്‍ത്ഥനയും ഈശ്വരാര്‍പ്പണമായ കര്‍മ്മവും വിജയത്തിലെത്തിക്കും, പ്രതിസന്ധികളെ മറികടക്കാന്‍ ഉതകും എന്നതില്‍ സംശയമില്ല.    

ഓരോ വ്യക്തിയുടേയും ജാതകത്തില്‍ ഏതെങ്കിലും ഗ്രഹത്തിന് മൗഢ്യം ഉണ്ടെങ്കില്‍ അത് രേഖപ്പെടുത്തുക പതിവാണ്. മൗഢ്യം സംഭവിച്ച ഗ്രഹം പ്രതിനിധാനം ചെയ്യുന്ന ഭാവവും വിഷയങ്ങളും പലപ്പോഴും വ്യക്തികള്‍ക്ക് ദണ്ഡകാരണ്യം പോലെ ദുസ്തരമായിത്തീരാറുണ്ട്. ജാതക പരിശോധനയിലൂടെ അക്കാര്യം കണ്ടെത്തിയാല്‍ കുറച്ചെങ്കിലും കരുതല്‍ കൈക്കൊള്ളാനാവും. ജ്യോതിഷം എന്നത് വെളിച്ചം വിതറുന്ന ഒരു ദീപമാണ്. മനസ്സിലെ, ജീവിതവഴിത്താരയിലെ ഇരുളകറ്റാന്‍ അതിനെ പ്രയോജനപ്പെടുത്തുകയാണ് ആര്‍ഷധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരുടെ കടമയും കര്‍ത്തവ്യവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.