തിരുവനന്തപുരം: മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കാണ് കുമ്മനത്തിന് കൊറോണ സ്ഥിരീകരിച്ചത്.
കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും കുമ്മനം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും പരിശോധന നടത്താനും സ്വയം ക്വാറന്റയിനില്‍ പ്രവേശിക്കണമെന്നും കുമ്മനം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: