Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘പീഛ്‌വായ്’ വരകളിലെ ശ്രീനാഥ്ജി

മഥുരയില്‍ ഗോവര്‍ധനഗിരിയിലായിരുന്നു ശ്രീനാഥ്ജിയുടെ ക്ഷേത്രമുണ്ടായിരുന്നത്. ഏഴുവയസ്സ് പ്രായമുള്ള ഉണ്ണിക്കണ്ണന്റെ രൂപമാണ് ശ്രീനാഥ്ജിയെന്ന പേരില്‍ ആരാധിച്ചിരുന്നത്. 17ാം നൂറ്റാണ്ടില്‍, മുഗള്‍രാജാവായിരുന്ന ഔറംഗസേബ് ക്ഷേത്രം തകര്‍ക്കുമെന്ന ഭീതിയില്‍ വിഗ്രഹം രാജസ്ഥാനിലേക്ക് മാറ്റുകയായിരുന്നു. വിഗ്രഹവുമായി പോകുകയായിരുന്ന കാളവണ്ടിയുടെ ചക്രങ്ങള്‍ പെട്ടെന്നൊരിടത്ത് ചളിയില്‍ പൂണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2022, 10:08 pm IST
in Samskriti

ആരവല്ലി മലനിരകളില്‍, ബാനസ് നദിക്കരയിലുള്ള കൊച്ചു പട്ടണമാണ് നാഥ്‌വാര.  നാഥ്‌വാരയെന്നാല്‍ ‘നാഥന്റെ (ദൈവത്തിന്റെ) കവാടം’. ഈ പ്രദേശത്തിന്റെ ചരിത്രമത്രയും ‘ശ്രീനാഥ്ജി’യുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭഗവാന്‍ കൃഷ്ണനാണ് ശ്രീനാഥ്ജി. നാഥ്‌വാര കൃഷ്ണക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ശ്രീനാഥ്ജി, മഥുരയില്‍ നിന്നാണ് രാജസ്ഥാനിലെ നാഥ്‌വാരയിലെത്തിയത്. അതിനു പിന്നില്‍ കൗതുകമാര്‍ന്നൊരു കഥയുണ്ട്.  

മഥുരയില്‍ ഗോവര്‍ധനഗിരിയിലായിരുന്നു ശ്രീനാഥ്ജിയുടെ ക്ഷേത്രമുണ്ടായിരുന്നത്. ഏഴുവയസ്സ് പ്രായമുള്ള ഉണ്ണിക്കണ്ണന്റെ രൂപമാണ് ശ്രീനാഥ്ജിയെന്ന പേരില്‍ ആരാധിച്ചിരുന്നത്. 17ാം നൂറ്റാണ്ടില്‍, മുഗള്‍രാജാവായിരുന്ന ഔറംഗസേബ് ക്ഷേത്രം തകര്‍ക്കുമെന്ന ഭീതിയില്‍ വിഗ്രഹം രാജസ്ഥാനിലേക്ക് മാറ്റുകയായിരുന്നു. വിഗ്രഹവുമായി പോകുകയായിരുന്ന കാളവണ്ടിയുടെ ചക്രങ്ങള്‍ പെട്ടെന്നൊരിടത്ത് ചളിയില്‍ പൂണ്ടു. എത്ര ശ്രമിച്ചിട്ടും അതൊന്ന് ഇളക്കാന്‍  പോലുമായില്ല. വിഗ്രഹത്തെ അനുഗമിച്ചിരുന്ന പൂജാരിമാര്‍ക്ക് യാഥാര്‍ത്ഥ്യം മനസ്സിലായി. അവിടെ വസിക്കാനാണ് ഭഗവാന്‍ ആഗ്രഹിക്കുന്നതെന്ന പൂജാരിമാരുടെ നിഗമനങ്ങള്‍ മാനിച്ച് മേവാറിലെ രാജാവായിരുന്ന മഹാറാണാ രാജ് സിങ് അവിടെ ക്ഷേത്രം പണിയുകയായിരുന്നു. നാഥ്‌വാരയെന്ന പേരില്‍ പിന്നീട് ആ പ്രദേശം പ്രസിദ്ധമായി.  

കണ്ണന്റെ ചിത്രങ്ങള്‍

നാഥ്‌വാരയെ പ്രസിദ്ധമാക്കുന്ന മറ്റൊന്നുകൂടിയുണ്ട്. കൃഷ്ണന്റെ അവതാര ചരിതവും ബാലലീലകളും നിറങ്ങളില്‍ നിറയുന്ന പീഛ്‌വായ് ചിത്രങ്ങള്‍. ഭാരതത്തിന്റെ പരമ്പരാഗത ചിത്രകലാശൈലികളില്‍ മുന്‍നിരയിലുള്ള പീഛ്‌വായെ, കണ്ണനും ഗോകുലവും വൃന്ദാവനവും കളിത്തോഴരും പ്രിയസഖി രാധയുമെല്ലാം ചേര്‍ന്ന് സമ്മോഹനമാക്കുന്നു. പീഛ്‌വായ് എന്നാല്‍  ‘പിന്നാമ്പുറത്തുള്ളത്’ എന്നര്‍ഥം.  

പശതേച്ച് മിനുക്കിയെടുത്ത തുണികളില്‍ വരയ്‌ക്കുന്ന ചിത്രങ്ങള്‍ ശ്രീനാഥ്ജി ക്ഷേത്രമുള്‍പ്പെടെ രാജസ്ഥാനിലെ കൃഷ്ണ ക്ഷേത്രങ്ങളില്‍ തിരശ്ശീലയായി ഉപയോഗിച്ചു വരുന്നു. ഇത്തരം തിരശ്ശീലാ ചിത്രങ്ങള്‍, ഭക്തര്‍ ഭഗവാന് വഴിപാടു നടത്തിയ ശേഷം തിരികെ വീടുകളില്‍ കൊണ്ടു പോയി ഭക്ത്യാദര പൂര്‍വം സൂക്ഷിക്കുന്നു.

നാടോടിക്കഥകളും ഐതിഹ്യങ്ങളും പകര്‍ത്തുന്ന തനത് രാജസ്ഥാനി ചിത്രകലാരൂപമായ ഫട് ശൈലിയോട് സാമ്യമുള്ളവയാണ് പീഛ്‌വായ്. ശ്രീനാഥ്ജിയാണ് എല്ലാ ചിത്രങ്ങളുടെയും കാതല്‍. വിടര്‍ന്ന കണ്ണുകളുള്ള രാധയും സഖിമാരും, അതീവ സൂക്ഷ്മതയോടെ അതിലേറെ ചാരുതയോടെ നിറം ചായ്‌ച്ചെടുത്ത അവരുടെ ആഭരണങ്ങള്‍, വസ്ത്രാലങ്കാരങ്ങളിലെ വര്‍ണബാഹുല്യം, വൃന്ദാവനത്തിന്റെ വശ്യത തുടങ്ങിയവയെല്ലാം ഈ കൃഷ്ണകഥാചിത്രങ്ങളെ വ്യത്യസ്തമാക്കുന്നു.

രാസലീലയും സന്ധ്യാരതിയും

രാസലീല, ഗോവര്‍ധനമുയര്‍ത്തി നില്‍ക്കുന്ന കണ്ണനെ ആധാരമാക്കിയുള്ള ഗിരിരാജ പീഛ്‌വായ്, മയിലുകളുടെ വിസ്മയനൃത്തം പ്രമേയമാക്കുന്ന മോര്‍ഭൂതി,  കണ്ണനൊപ്പം ഗോക്കളെക്കൂടി ആരാധിക്കുന്ന പൂജയുടെ ഗാംഭീര്യവുമായി ഗോപാഷ്ടമി, ഗോക്കളെ മേച്ചു നടന്ന ശേഷം കൂട്ടുകാര്‍ക്കൊപ്പം സന്ധ്യയോടെ മടങ്ങിയെത്തുന്ന കണ്ണനെ വരയ്‌ക്കുന്ന സന്ധ്യാരതി  എന്നിവയാണ് പീഛ്‌വായുടെ പ്രധാന ‘തീമു’കള്‍.  

ചുവപ്പ്, മഞ്ഞ, കറുപ്പ്, പച്ച നിറങ്ങളാണ് ചിത്രംങ്ങളില്‍ സാധാരണയായി ഉപയോഗിച്ചു വരുന്നത്. നഥ്‌വാരയിലെ പ്രധാന കുടില്‍ വ്യവസായം കൂടിയാണ് പീഛ്‌വായ്. ഇവിടുത്തെ മുഖ്യ ‘കയറ്റുമതി ഉത്പന്ന’മെന്നും ഈ ചിത്രങ്ങളെ വിശേഷിപ്പിക്കാം. ചിത്രകാരന്മാര്‍ മാത്രം വസിക്കുന്ന കോളനികളും ചിത്രകലാ തെരുവുകളും ധാരാളമുണ്ട് നഥ്‌വാരയില്‍. ചിത്രങ്ങള്‍ തേടിയെത്തുന്നവരില്‍ കൂടുതലും വിദേശസഞ്ചാരികളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.