Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല തുടക്കം

സാധാരണക്കാര്‍ക്കും വനവാസികള്‍ക്കും നല്ല ചികിത്സ വെറും സ്വപ്‌നമായിരുന്ന കാലത്താണ് മെഡിക്കല്‍ മിഷന്റെയും പത്മശ്രീ ഡോ. സഗ്‌ദേവിന്റെയും ഇടപെടല്‍. അന്നുമുതല്‍ ഇന്നുവരെ പിന്നാക്കകാര്‍ക്കും വനവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മുന്‍തൂക്കം നല്‍കുന്നത് അഭിനന്ദനാര്‍ഹമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 02:49 pm IST
in Wayanad
സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം ടി.സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം ടി.സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കല്‍പ്പറ്റ: സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല തുടക്കം. 2023 ജനുവരി 12 വരെ ഒരു വര്‍ഷക്കാലം വിവിധ സേവന പരിപാടികളോട് കൂടിയാണ്  സുവര്‍ണ്ണ ജൂബിലി ആഘോഷം നടക്കുക. ഇന്നലെ ആശുപത്രി പരിസരത്ത് നടന്ന ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.

  1972 ല്‍ ഒറ്റമുറി ക്ലിനിക്കില്‍ നിന്ന് ആരംഭിച്ച മെഡിക്കല്‍ മിഷന്‍ ഇന്ന് വയനാട്ടിലെ ആതുര സേവനരംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ആശുപത്രികളില്‍ ഒന്നാണ് എന്ന് അദ്ദേഹം പറഞ്ഞു. അര നൂറ്റാണ്ട് കൊണ്ട് വയനാട്ടുകാരുടെ സാമൂഹിക ജീവിതത്തെ സ്വാധീനിക്കാന്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് കഴിഞ്ഞിട്ടുണ്ട്.

   സാധാരണക്കാര്‍ക്കും വനവാസികള്‍ക്കും നല്ല ചികിത്സ വെറും സ്വപ്‌നമായിരുന്ന കാലത്താണ് മെഡിക്കല്‍ മിഷന്റെയും പത്മശ്രീ ഡോ. സഗ്‌ദേവിന്റെയും ഇടപെടല്‍. അന്നുമുതല്‍ ഇന്നുവരെ പിന്നാക്കകാര്‍ക്കും വനവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മുന്‍തൂക്കം നല്‍കുന്നത് അഭിനന്ദനാര്‍ഹമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ പ്രസിഡന്റ് ഡോ. പി.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍എസ്എസ് സഹ പ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. വനവാസി ഉന്നമനത്തിനായി രാജ്യത്ത് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ഫലം കണ്ടിട്ടില്ല. സര്‍ക്കാറിന് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും മാത്രമെ കഴയു.  

 ഉന്നമന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാകണമെങ്കില്‍ സമൂഹത്തിന് മുഴുവന്‍ സേവന മനോഭാവം ഉണ്ടാകണം എന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ പാരമ്പര്യം തന്നെ ത്യാഗ മനോഭാവത്തോട് കൂടിയുള്ള സേവനമാണ്. സ്വാമി വിവേകാനന്ദന്‍ മര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ വഴികളിലൂടെ പ്രവര്‍ത്തിക്കാന്‍ സമൂഹം തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ നവീകരിച്ച ഐസിയു വാര്‍ഡ് ടി.സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആധുനിക സംവിധാനത്തോട് കൂടി ആരംഭിക്കുന്ന നവീകരിച്ച ലാബ് മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ നസീമ മങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മാനേജര്‍ വി.കെ. ജനാര്‍ദ്ദനന്‍ രചിച്ച കുട്ടികളുടെ പുസ്തകം മിന്നാമിനുങ്ങുകള്‍ പത്മശ്രീ ഡോ. ധനഞ്ജയ് സഗ്‌ദേവ് വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി പൈതലിന് നല്‍കി പ്രകാശനം ചെയ്തു.  ആശുപത്രിയുടെ നാള്‍വഴികളെ കുറിച്ചുള്ള സിഡിയായ സാധന വാര്‍ഡ് മെംബര്‍ ലീന.സി.നായര്‍ ഡോ. പ്രവീണിന് നല്‍കി പ്രകാശനം ചെയ്തു.

  ജിഷയുടെ വന്ദേമാതരത്തോടെ ആരംഭിച്ച പരിപാടിയില്‍ സ്വാഗതസംഘം ചെയര്‍മാര്‍ ഡോ. പി. ശിപ്രസാദ് സ്വാഗതം ആശംസിച്ചു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ സെക്രട്ടറി അഡ്വ. കെ.എ. അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് വി. ചന്ദ്രന്‍, വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി. പൈതല്‍, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മാനേജര്‍ വി.കെ. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Tags: വയനാട്‌Swami Vivekanandanസ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

Samskriti

സര്‍ഗ്ഗപക്ഷം 2- കവിയും ക്രാന്തദര്‍ശിയുമായ സ്വാമി വിവേകാനന്ദന്‍ എഴുതിയ കവിത: സംന്യാസിഗീതം (video)

India

ധ്യാനം, ആ ആത്മീയ വെളിച്ചത്തിനു മുന്നില്‍; രുദ്രഗുഹയെ പോലെ നിശബ്ദ ധ്യാന ഭൂമിയാണ് വിവേകാനന്ദപ്പാറയും

News

ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനും ഒരേ ദിശയില്‍ സഞ്ചരിച്ചവര്‍: കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.