Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് പാക് ചൈനീസ് ബന്ധം; യഥാര്‍ഥ ലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി

പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ലാഭകരമല്ലാതിരുന്നിട്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് കാരണമെന്താണെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും ജസ്റ്റിസ് കെ. ഹരിപാല്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 08:45 am IST
inKerala

കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിപ്പിനു പിന്നിലെ യഥാര്‍ഥ ലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലുള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതി ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ നല്കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ലാഭകരമല്ലാതിരുന്നിട്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് കാരണമെന്താണെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും ജസ്റ്റിസ് കെ. ഹരിപാല്‍ ആവശ്യപ്പെട്ടു. തീവ്രവാദം, ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങിയവയുമായി സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ അഭിപ്രായം.  

കൂട്ടുപ്രതി കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലിനെ ബെംഗളൂരുവില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്ക് പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലെ പൗരന്മാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇബ്രാഹിം പുല്ലാട്ടിലിന് 168 പാക് പൗരന്മാരുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വന്‍തുകയ്‌ക്ക് ഇയാള്‍ കോള്‍ റൂട്ടുകള്‍ പാക്, ചൈന, ബംഗ്ലാദേശ് സ്വദേശികള്‍ക്ക് വിറ്റെന്നും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ ഉപയോഗിച്ചിരുന്ന സോഫ്ട് സ്വിച്ചിന്റെ ക്ലൗഡ് സെര്‍വര്‍ ചൈനയിലാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഇയാള്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടെന്നു വിലയിരുത്തി ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയത്.

രാജ്യത്തിന്റെ സുരക്ഷയ്‌ക്കും പരമാധികാരത്തിനും ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഐടി നിയമത്തിലെ വകുപ്പുകള്‍ ചുമത്താന്‍ പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ടെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. വന്‍തോതില്‍ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വ്യക്തമാക്കി മിലിട്ടറി ഇന്റലിജന്‍സ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് വിലയിരുത്തി.

Tags: keralacourtകേസ്pakistanകേരള ഹൈക്കോടതിchinaസമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം, ഇഡി ശുപാർശ അംഗീകരിച്ച് സർക്കാർ

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.