Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധീരജിന്റെ മരണകാരണം നെഞ്ചിന് താഴെയുള്ള ആഴത്തിലുള്ള മുറിവ്; രാഷ്‌ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്നാണ് പോലീസ് എഫ്‌ഐആര്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയത്. പക്കലുണ്ടായിരുന്ന പേനക്കത്തി സ്വയരക്ഷയ്‌ക്കായി കരുതിയതാണ്. എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചപ്പോഴാണ് കുത്തിയതെന്നാണ് നിഖില്‍ പോലീസില്‍ മൊഴി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 02:05 pm IST
in Kerala

ഇടുക്കി : എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് മരിക്കാനുള്ള കാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ്. ധീരജിന്റെ ഇടത് നെഞ്ചിന് താഴെയായി കത്തികൊണ്ട് മൂന്ന് സെന്റീമീറ്റര്‍ നീളത്തില്‍ ആഴത്തിലുള്ള മുറിവാണുള്ളത്. ശരീരത്തില്‍ ഒരു മുറിവ് മാത്രമേയുള്ളൂ. കൂടാതെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ് ചതഞ്ഞതിന്റെ പാടുകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

സംഭവത്തില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് വാഴത്തൊപ്പ്  മണ്ഡലം പ്രസിഡന്റ് നേതാവ് നിഖില്‍ പൈലിയുടേയും ജെറിന് ജോജോയുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ ഉള്‍പ്പെടെ രണ്ട്‌പേര്‍ കൂടി കസ്റ്റഡിയിലുണ്ട്. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമവും സംഘം ചേര്‍ന്നതുമാണ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.  

ധീരജിനെ കുത്തിയത് താനാണെന്ന് നിഖില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയത്. പക്കലുണ്ടായിരുന്ന പേനക്കത്തി സ്വയരക്ഷയ്‌ക്കായി കരുതിയതാണ്. എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചപ്പോഴാണ് കുത്തിയതെന്നാണ് നിഖില്‍ പോലീസില്‍ മൊഴി നല്‍കിയത്. ധീരജിനെ കുത്തിയ ശേഷം പ്രതി ഉപേക്ഷിച്ച കത്തി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി അന്വേഷണം നടത്തി വരികയാണ്.  

നിഖില്‍ ഉള്‍പ്പെടെ ആറു പേരാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാഷ്‌ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ ക്യാമ്പസിന് പുറത്ത് നില്‍ക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്നു എന്നാണ് ജെറിന്‍ പോലീസിനോട് പറഞ്ഞത്.  

അതേസമയം ധീരജിന്റെ കൊലപാതകം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ആരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.

കൊലപാതകത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കമ്യുണിസ്റ്റുകാര്‍ക്ക് അവകാശമില്ല. കൊലക്കത്തി ആദ്യം താഴെ വെയ്‌ക്കേണ്ടത് സിപിഎമ്മാണ്. കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ കോളേജുകളിലേയും ഹോസ്റ്റലുകള്‍ ഗുണ്ടാ ഓഫീസുകള്‍ ആക്കിമാറ്റി. കൊലക്കത്തി രാഷ്‌ട്രീയത്തിന്റെ കിരീടം ചേരുക മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. തീപ്പന്തം കാണിച്ച് തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും സുധാകരന്‍ പറഞ്ഞു.  

Tags: കൊലപാതകംകേസ്റിപ്പോര്‍ട്ട്പോലീസ്idukkiDheeraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.