Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കേരളത്തില്‍ ഭീകരരുടെ സമാന്തര ഭരണം

ജമ്മു കശ്മീരിലാണ് അതിര്‍ത്തി കടന്നുവരുന്ന ഭീകരവാദികളെ സഹായിക്കുന്ന ചില പോലീസുകാരുണ്ടായിരുന്നത്. ഇവരെ കണ്ടെത്തി ശക്തമായ നടപടികളെടുത്തു കഴിഞ്ഞു. ഒളിത്താവളം ഒരുക്കുന്നതുള്‍പ്പെടെ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന നാട്ടുകാരായ ചിലരും സുരക്ഷാ സേനയുടെ വെടിയേറ്റ് മരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 06:00 am IST
inEditorial

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിന് പാകിസ്ഥാനുമായും ബംഗ്ലാദേശുമായും ചൈനയുമായും ബന്ധമുണ്ടെന്നും, കേസിലെ മലപ്പുറം സ്വദേശിയായ മുഖ്യ പ്രതി ലക്ഷക്കണക്കിന് രൂപ വാങ്ങി ഈ രാജ്യങ്ങളിലെ ചിലര്‍ക്ക് കോള്‍ റൂട്ടുകള്‍ വിറ്റുവെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട ചാര പ്രവര്‍ത്തനത്തെക്കുറിച്ച് രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ പാക് പൗരനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശത്രുരാജ്യങ്ങളുടെ കൈനിലമായി കേരളം മാറിയിരിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഇവര്‍ക്കുവേണ്ടി അഞ്ചാംപത്തികളായി പ്രവര്‍ത്തിക്കാന്‍ ഇവിടെ ആളുകളുണ്ടെന്നും, ആഗോള ഭീകരവാദത്തിന്റെ കരുത്തുറ്റ കണ്ണികളായി ഇവര്‍ വര്‍ത്തിക്കുകയാണെന്നും തെളിയുകയാണ്. പാകിസ്ഥാനുമായും ബംഗ്ലാദേശുമായും ചൈനയുമായുമൊക്കെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍പ്പോലും നടക്കാത്ത രീതിയിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി കേരളം ഇതിനോടകം മാറിക്കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യത്തെ മൂടിവയ്‌ക്കാന്‍ കഴിയില്ല. ശത്രുരാജ്യങ്ങളുടെ പിണിയാളുകളായി നിന്നുകൊണ്ട് സ്വന്തം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേരളത്തില്‍ രാഷ്‌ട്രീയ-ഭരണ പിന്തുണയും സംരക്ഷണവും ലഭിക്കുന്നത് വളരെ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ്.

വൈദേശിക ശക്തികളുടെ മതപരവും സാമ്പത്തികവുമായ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ സജീവമാണ്. മതേതരത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സാമൂഹ്യ നീതിയുടെയും വികസനത്തിന്റെയും പരിസ്ഥിതി സ്‌നേഹത്തിന്റെയും ആതുരസേവനത്തിന്റെയുമൊക്കെ മുഖംമൂടികള്‍ ധരിക്കുന്നവര്‍ സംഘടിതവും ആസൂത്രിതവുമായി തങ്ങളുടെ വിധ്വംസക അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അസത്യ പ്രചാരണം മുഖമുദ്രയാക്കിയിട്ടുള്ള ഇവര്‍ ജനങ്ങളെ അതിവിദഗ്‌ദ്ധമായി കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനീചമായ കൊലപാതകങ്ങള്‍ നടത്തി സാമൂഹ്യാന്തരീക്ഷത്തില്‍ ഭയം വിതയ്‌ക്കുകയും ചെയ്യുന്നു. ഇതിനെതിരെ നിയമപരമായ നടപടികളെടുക്കേണ്ട പോലീസ് ഇക്കൂട്ടര്‍ക്ക് വിടുപണി ചെയ്യുന്നുവെന്നതാണ് ഏറ്റവും ആശങ്കാജനകം.  രാജ്യത്തിന്റെ ഉത്തമ താല്‍പ്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന ആര്‍എസ്എസിന്റെയും  ബിജെപിയുടെയും മറ്റും നേതാക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പോലീസില്‍നിന്ന് ചോര്‍ത്തി നല്‍കാനും ആളുണ്ട്. ഇങ്ങനെ ചെയ്ത ഒരു പോലീസുകാരന്‍ തൊടുപുഴയില്‍ പിടിയിലായിട്ടും നടപടി ഒരു സസ്‌പെന്‍ഷനില്‍ ഒതുക്കിയിരിക്കുകയാണ്. പേരിനു മാത്രമുള്ള ഇത്തരം ലഘുവായ ശിക്ഷാ നടപടികള്‍ കാക്കിക്കുള്ളിലെ ജിഹാദികളായ മറ്റുള്ളവര്‍ക്ക് പ്രേരണയാകുന്നു. ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലും സ്വന്തം പദവികള്‍ ദുരുപയോഗം ചെയ്ത് തീവ്രവാദ സംഘടനകളെ സഹായിക്കുന്ന വിവരം പുറത്തായിട്ടും സംരക്ഷിക്കപ്പെടുകയാണ്.  

ജമ്മു കശ്മീരിലാണ് അതിര്‍ത്തി കടന്നുവരുന്ന ഭീകരവാദികളെ സഹായിക്കുന്ന ചില പോലീസുകാരുണ്ടായിരുന്നത്. ഇവരെ കണ്ടെത്തി ശക്തമായ നടപടികളെടുത്തു കഴിഞ്ഞു. ഒളിത്താവളം ഒരുക്കുന്നതുള്‍പ്പെടെ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന നാട്ടുകാരായ ചിലരും സുരക്ഷാ സേനയുടെ വെടിയേറ്റ് മരിക്കുന്നുണ്ട്. പക്ഷേ പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഭീകരവാദ സംഘടനകളെ സഹായിക്കുകയും, അവരുടെ രാഷ്‌ട്രീയ എതിരാളികളെ പീഡിപ്പിക്കുകയും ചെയ്യുന്ന പോലീസുകാര്‍ കേരളത്തില്‍ സുരക്ഷിതരാണ്. ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഇതു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അവര്‍ വര്‍ധിത വീര്യത്തോടെ മതവിഭാഗീയതയും വിധ്വംസക പ്രവര്‍ത്തനവും മുന്നോട്ടു കൊണ്ടുപോവുകയാണ്. ഇതിനായി നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ വിദേശ ഫണ്ട് കൈപ്പറ്റുന്ന നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ റെയ്ഡ് നടത്തുന്ന ഏജന്‍സികളെ സംഘടിതമായി ചെറുക്കാനുള്ള ശ്രമങ്ങളുമുണ്ടാവുന്നു.  അന്വേഷണ ഉദ്യോഗസ്ഥരെയും കായികമായി നേരിടുന്നു. ഇതിനെതിരെ പോലീസിന്റെ ഭാഗത്തുനിന്ന് സത്വരവും ഫലപ്രദവുമായ നടപടികളുണ്ടാവുന്നില്ല. രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിന്റെ തീവ്രവാദ ശക്തികളോടുള്ള മനോഭാവം മനസ്സിലാക്കിയാണ് പോലീസ് അനാസ്ഥ കാണിക്കുന്നത്. അധികാരത്തിനുവേണ്ടി കടിപിടി കൂടുന്ന കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്. ഈ സാഹചര്യമാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുപോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് നിലമൊരുക്കുന്നത്. ഈ സ്ഥിതി തുടരാന്‍ അനുവദിച്ചാല്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരുമെന്നു മാത്രമല്ല, രാജ്യത്തിന്റെ ഐക്യവും ഭദ്രതയും വെല്ലുവിളിക്കപ്പെടുകയും ചെയ്യും. ഏതു നിലയ്‌ക്കും ഇത് ഒഴിവാക്കിയേ മതിയാവൂ.

Tags: terrorismഇസ്ലാമിക തീവ്രവാദംസമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

പുതിയ വാര്‍ത്തകള്‍

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.