Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ശോകരാഗമായ് അന്നപൂര്‍ണ്ണ

ഒരു വശത്ത് സവിശേഷ സിദ്ധികള്‍ നല്‍കിയനുഗ്രഹിച്ച വിധി മറുവശത്ത് അന്നപൂര്‍ണ്ണയില്‍ നിന്നും എല്ലാം കവര്‍ന്നെടുത്തു. ജീവിതത്തിന്റെ അപരാഹ്നത്തിലാണ് ഒരു സ്ത്രീ അനുഭവിക്കേണ്ടുന്ന സുരക്ഷിതത്വം അവര്‍ക്കു ലഭിച്ചത്. പ്രശസ്തിക്കോ ധനസമ്പാദനത്തിനോ വേണ്ടി തന്റെ കലാവിദ്യയെ അടിയറവയ്‌ക്കാതെ ജീവിച്ച ആ സാധു തൊണ്ണൂറാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ചക്രവര്‍ത്തിനിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 9, 2022, 06:00 am IST
inVaradyam

വേണു വി. ദേശം

ഇരുപതാം നൂറ്റാണ്ടില്‍ ഭാരതം കണ്ട ഏറ്റവും മഹത്വപൂര്‍ണ്ണമായ സംഗീതജീവിതമായിരുന്നു അന്നപൂര്‍ണ്ണാദേവിയുടേത്. ഭൗതിക ജീവിതത്തില്‍ ഒരുപാട് തിക്താനുഭവങ്ങള്‍ക്കിരയാകേണ്ടിവന്ന അന്നപൂര്‍ണ്ണ സ്വപ്രത്യയസ്ഥൈര്യത്തോടെ ലോകത്തിന്റെ യുക്തികളെ നേരിട്ടു. മെയ്ഖര്‍ ഖരാനയുടെ ആധികാരികവക്താവായിരുന്നു അന്നയുടെ പിതാവായ ബാബാ അലാവുദ്ദീന്‍ഖാന്‍. ബാബായുടെ മൂത്തമകള്‍ ജഹനാരക്ക് സംഗീതത്തോടുള്ള ഭ്രമം മൂലം ഭര്‍ത്തൃഭവനത്തില്‍ നിന്നും ഹൃദയശൂന്യമായ പെരുമാറ്റമനുഭവപ്പെട്ടിരുന്നു. ജഹനാരയുടെ തംബുരു അവര്‍ തീയിലെറിഞ്ഞു നശിപ്പിച്ചതിന്റെ ആഘാതത്താല്‍ ആ പെണ്‍കുട്ടി മരിച്ചുപോയി. പെണ്‍കുട്ടികളെ ഇനി സംഗീതം പഠിപ്പിക്കുകയില്ല എന്ന നിശ്ചയത്തിലേക്കാണ് ആ ദാരുണ മരണം പിതാവായ ബാബാ അലാവുദ്ദീന്‍ഖാനെ നയിച്ചത്.

പക്ഷേ രണ്ടാമത്തെ മകളായ റോഷനാര പ്രകടിപ്പിച്ച സംഗീതബോധം പിതാവിനെ തന്റെ തീരുമാനത്തില്‍ നിന്നും പിന്‍വലിപ്പിച്ചു. തന്റെ പാരമ്പര്യം നിലനിര്‍ത്തപ്പെടുക റോഷനാരയിലൂടെയാണെന്ന് ബാബയ്‌ക്ക് ബോദ്ധ്യപ്പെടുകയാലാണത്. വായ്‌പ്പാട്ടും തന്ത്രിവാദ്യങ്ങളും ബാബ മകളെ പഠിപ്പിച്ചു. ചുരുങ്ങിയ കാലംകൊണ്ട് റോഷനാര സംഗീതത്തില്‍ അഗാധപാണ്ഡിത്യം നേടുകയും, മനോധര്‍മ്മങ്ങള്‍ പ്രകടിപ്പിച്ച് പിതാവിനെ വിസ്മയിപ്പിക്കുകയും ചെയ്തു. റോഷനാര എന്ന പേര് കുടുംബവൃത്തങ്ങളില്‍ മാത്രമേ ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ. പുറമേ അവര്‍ അന്നപൂര്‍ണ്ണാദേവിയായിരുന്നു. മേയ്ഖര്‍ രാജാവാണ് ആ പേര് റോഷനാരയ്‌ക്കു നല്‍കിയത്.  

അനന്തമായ ക്ഷമയും ശാന്തമായ മനസ്സുമാണ് സംഗീതാഭ്യസനത്തിന് അത്യാവശ്യം വേണ്ട ഘടകങ്ങള്‍. ഈ രണ്ട് ഗുണങ്ങളും അന്നപൂര്‍ണ്ണയില്‍ സവിശേഷമായി സമ്മേളിച്ചിരുന്നു. അന്നപൂര്‍ണ്ണ സ്വയം സംഗീതത്തിനു സമര്‍പ്പിച്ചു. തന്റെ പിതാവില്‍ നിന്നും സംഗീതമഭ്യസിക്കുവാന്‍ വന്ന രവിശങ്കറിനെ പതിമൂന്നാം വയസ്സില്‍ത്തന്നെ അന്നപൂര്‍ണ്ണയ്‌ക്കു വിവാഹം കഴിക്കേണ്ടിവന്നു. സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അന്നപൂര്‍ണ്ണയില്‍ നിന്നാണ് രവിശങ്കര്‍ അഭ്യസിച്ചത്. എല്ലാ സംഗീതോപകരണങ്ങളും വഴങ്ങുമായിരുന്നുവെങ്കിലും ‘സുര്‍ബഹാര്‍’ എന്ന തന്ത്രിവാദ്യത്തെയാണ് ആയുരന്തം അന്നപൂര്‍ണ്ണ സ്‌നേഹിച്ചിരുന്നത്.

ജനപ്രിയതയ്‌ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യുവാനും സുര്‍ബഹാര്‍ ഉപേക്ഷിച്ച് സിത്താര്‍ സ്വീകരിക്കുവാനുമുള്ള രവിശങ്കറിന്റെ നിര്‍ദ്ദേശം ആദര്‍ശവതിയായ അന്നപൂര്‍ണ്ണയ്‌ക്കു സ്വീകാര്യമായില്ല. ഭര്‍ത്താവിനുവേണ്ടി അവര്‍ പൊതുപരിപാടികളില്‍ നിന്നും പിന്‍വാങ്ങി. ശുഭോശങ്കര്‍ എന്ന ഒരു പുത്രനെ സമ്മാനിച്ചശേഷം രവിശങ്കര്‍ അന്നപൂര്‍ണ്ണയില്‍നിന്നും അകന്നകന്നുപോയി. ഇതിനിടെ രവിശങ്കര്‍ വലിയ തകര്‍ച്ചയെ നേരിടുകയും ആത്മഹത്യയ്‌ക്കുപോലും പദ്ധതിയിടുകയും ചെയ്തു. അന്നപൂര്‍ണ്ണ തന്നെയാണ് രവിശങ്കറിനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. പക്ഷേ കീര്‍ത്തിയിലും ധനത്തിലും വിവാഹേതരബന്ധങ്ങളിലും മുഴുകിപ്പോയ രവിശങ്കര്‍ തന്റെ കുടുംബത്തെ പിന്നീട് പാടേ മറന്നു. സംഗീതാഭ്യസനം പൂര്‍ത്തിയാക്കുവാന്‍ ഒന്നരവര്‍ഷം മാത്രം ശേഷിക്കെ മകന്‍ ശുഭോശങ്കറിനെ രവിശങ്കര്‍ അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ പാരമ്പര്യം മകനിലൂടെ നിലനിര്‍ത്താമെന്ന പ്രതീക്ഷയും അന്നപൂര്‍ണ്ണയ്‌ക്കു നഷ്ടപ്പെട്ടു. ഒടുവില്‍ ജീവിതായോധനത്തിന് ഒരു മദ്യഷാപ്പില്‍ കണക്കെഴുത്തുകാരനാകേണ്ടിവന്ന ശുഭോശങ്കര്‍ നിസ്വനും രോഗിയുമായി അകാലമരണത്തിന് കീഴടങ്ങി. ജീവിതത്തിലുണ്ടായ എല്ലാ തിരിച്ചടികളേയും സംഗീതാരാധനകൊണ്ടുമാത്രം അന്നപൂര്‍ണ്ണ അതിജീവിച്ചു. പതിറ്റാണ്ടുകള്‍ ഒരു തപസ്വിനിയെപ്പോലെ ഏകാന്തജീവിതം നയിച്ച അന്നപൂര്‍ണ്ണ ചുരുക്കം ചിലരെ സംഗീതവിദ്യ അഭ്യസിപ്പിച്ചു. ഹരിപ്രസാദ് ചൗരസ്യ, നിത്യാനന്ദ് ഹാക്കല്‍പുര്‍, നിഖില്‍ ബാനര്‍ജി തുടങ്ങിയവര്‍ അന്നപൂര്‍ണ്ണയുടെ ശിഷ്യരില്‍പ്പെടുന്നു.

1982-ല്‍ അന്നപൂര്‍ണ്ണയുടെ സാന്നിദ്ധ്യത്തില്‍ ശിഷ്ടകാലം കഴിക്കണമെന്ന മോഹം രവിശങ്കര്‍ പ്രകടിപ്പിച്ചത്രേ. രവിശങ്കറിനു താമസിക്കുവാന്‍ വേണ്ടത്ര ആഡംബര ഹോട്ടലുകള്‍ ബോംബയിലുണ്ടല്ലോ എന്നായിരുന്നു അന്നപൂര്‍ണ്ണയുടെ പ്രതികരണം.ഒടുവില്‍ പ്രകൃതി സര്‍വ്വംസഹയായ അന്നപൂര്‍ണ്ണയ്‌ക്ക് ഒരു കൂട്ടുകാരനെ അയച്ചുകൊടുത്തു. സംഗീതമഭ്യസിക്കുവാന്‍ വന്ന റൂഷികുമാര്‍ എട്ടു വര്‍ഷത്തെ പരിചയത്തിനുശേഷം അന്നപൂര്‍ണ്ണയെ ജീവിതസഖിയാക്കി. ദാര്‍ശനികമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്ന റൂഷികുമാര്‍ ഗുരുവിന് സ്വയം സമര്‍പ്പിക്കുകയായിരുന്നു. വിവാഹവാര്‍ത്ത കേട്ട രവിശങ്കര്‍ പറഞ്ഞത്രേ-”നൂറു ബില്യണ്‍ വിലയുള്ള വാര്‍ത്ത.”

ഒരു വശത്ത് സവിശേഷ സിദ്ധികള്‍ നല്‍കിയനുഗ്രഹിച്ച വിധി മറുവശത്ത് അന്നപൂര്‍ണ്ണയില്‍ നിന്നും എല്ലാം കവര്‍ന്നെടുക്കുകയായിരുന്നു. ജീവിതത്തിന്റെ അപരാഹ്നത്തില്‍ മാത്രമാണ് ഒരു സ്ത്രീ അനുഭവിക്കേണ്ടുന്ന സുരക്ഷിതത്വം അവര്‍ക്കു ലഭിച്ചത്. പ്രശസ്തിക്കോ ധനസമ്പാദനത്തിനോ വേണ്ടി തന്റെ കലാവിദ്യയെ അടിയറവയ്‌ക്കാതെ ജീവിച്ച ആ സാധു 2018 ഒക്‌ടോബര്‍ പതിമൂന്നിന് തന്റെ തൊണ്ണൂറാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ചക്രവര്‍ത്തിനിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

ഒരു വശത്ത് സവിശേഷ സിദ്ധികള്‍ നല്‍കിയനുഗ്രഹിച്ച വിധി മറുവശത്ത് അന്നപൂര്‍ണ്ണയില്‍ നിന്നും എല്ലാം കവര്‍ന്നെടുത്തു. ജീവിതത്തിന്റെ അപരാഹ്നത്തിലാണ് ഒരു സ്ത്രീ അനുഭവിക്കേണ്ടുന്ന സുരക്ഷിതത്വം അവര്‍ക്കു ലഭിച്ചത്. പ്രശസ്തിക്കോ ധനസമ്പാദനത്തിനോ വേണ്ടി തന്റെ കലാവിദ്യയെ അടിയറവയ്‌ക്കാതെ ജീവിച്ച ആ സാധു തൊണ്ണൂറാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ചക്രവര്‍ത്തിനിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

Tags: MusicBharathamഭാരതീയ സംഗീതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.