കോട്ടയം: മെഡിക്കല്‍ കോളജില്‍നിന്ന് നവജാതശിശുവിനെ മോഷ്ടിച്ച കേസില്‍ നീതുരാജ് മാത്രം പ്രതിയെന്ന് പോലീസ്. സംഭവത്തില്‍ നീതുരാജിന്റെ കാമുകന് ഇബ്രാഹിം ബാദുഷയ്ക്കു പങ്കില്ലെന്ന് പൊലീസ്. എസ്പി ഡി. ശില്പ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നീതുവിനെ ഇന്നു തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു തെളിവെടുക്കും. തുടര്‍ന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും.
തന്നില്‍ നിന്നു തട്ടിയെടുത്ത പണം ഇബ്രാഹിമില്‍ നിന്നു തിരികെ പിടിക്കുക എന്ന ലക്ഷ്യത്തേക്കാള്‍ ഇബ്രാഹിമുമുള്ള ബന്ധം തകരാതെ സംരക്ഷിക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. കുട്ടിയെ മോഷ്ടിച്ചു മുറിയിലേക്കു കൊണ്ടുപോയ നീതു, കുഞ്ഞിന്റെ ഫോട്ടോ ഇബ്രാഹിമിന് അയച്ചുകൊടുത്തു. താന്‍ പ്രസവിച്ച കുഞ്ഞാണെന്ന് അവകാശപ്പെട്ടാണു ഫോട്ടോ അയച്ചത്. ഒപ്പം, ഇബ്രാഹിമിന്റെ ചില ബന്ധുക്കളെ നീതു വീഡിയോ കോള്‍ ചെയ്തു കുഞ്ഞിനെ കാട്ടി. കാമുകന് മറ്റൊരു വിവാഹത്തിലേക്കു കടക്കാന്‍ ശ്രമിച്ചതു തടയാനാണു കുഞ്ഞിനെ തട്ടിയെടുത്തത്. കാമുകനെ പരിചയപ്പെട്ടത് ടിക്ടോക് വഴിയാണ്. നീതു നേരത്തെ ഗര്‍ഭിണിയിയായിരുന്നു. എന്നാല്‍ ഇത് അബോര്‍ഷനായി. ഇതു കാമുകനെ അറിയിച്ചില്ല. പകരം കുഞ്ഞിനെ പ്രസവിച്ചെന്നു വരുത്തി തീര്‍ക്കാനാണു മോഷണം പ്ലാന്‍ ചെയ്തത്. സംഭവത്തില്‍ രണ്ടു പേരും പൊലീസ് കസ്റ്റഡിയിലാണെന്നും എസ്പി ഡി. ശില്പ വ്യക്തമാക്കി.
വ്യാഴാഴ്ചയാണു കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഇടുക്കി സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. കുഞ്ഞുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നീതുരാജിനെ അല്പസമയത്തിനുള്ളില് തന്നെ പൊലീസ് സമീപത്തെ ഹോട്ടലില്‍ നിന്നു പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: