Categories: Kerala

കെ-റെയില്‍ പദ്ധതി കേരളത്തില്‍ നടപ്പിലാവില്ല; പിണറായി വിജയന്‍ അതിന് ശ്രമിച്ചാല്‍ മറ്റൊരു നന്ദിഗ്രാമായിരിക്കും ഫലമെന്ന് ജോര്‍ജ് കുര്യന്‍

ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല. അശാസ്ത്രീയവും ഗുണരഹിതവുമായ കെ-റെയില്‍ പദ്ധതിയ്‌ക്കെതിരെ കെ-റെയില്‍ കടന്ന് പോകുന്ന എല്ലാ ജില്ലകളിലും ജില്ലാ പ്രസിഡന്റുമാര്‍ നയിക്കുന്ന കെ-റെയില്‍ വിരുദ്ധ പദയാത്ര ജനുവരി 25നും 30നും മിടയില്‍ നടത്തും.

Published by

തിരുവനന്തപുരം: കെ-റെയില്‍ കേരളത്തില്‍ നടപ്പിലാവില്ല. പിണറായി വിജയന്‍ അതിന് ശ്രമിച്ചാല്‍ മറ്റൊരു നന്ദിഗ്രാമായിരിക്കും ഫലമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ അതേ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നത്.

ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല. അശാസ്ത്രീയവും ഗുണരഹിതവുമായ കെ-റെയില്‍ പദ്ധതിയ്‌ക്കെതിരെ കെ-റെയില്‍ കടന്ന് പോകുന്ന എല്ലാ ജില്ലകളിലും ജില്ലാ പ്രസിഡന്റുമാര്‍ നയിക്കുന്ന കെ-റെയില്‍ വിരുദ്ധ പദയാത്ര ജനുവരി 25നും 30നും മിടയില്‍ നടത്തും.

പഞ്ചാബിലെ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച്ച പോലുള്ള നടപടി കോണ്‍ഗ്രസ് മുക്ത ഭാരതം എളുപ്പമാക്കുമെന്നും കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് സമീപനമാണ് ഇതോടെ വ്യക്തമാകുന്നത്. ഇതിന് മുന്‍കൈ എടുക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. കേരളത്തിലെ പ്രതിപക്ഷ നേതാവും നീങ്ങുന്നത് ഇതേ രീതിയിലാണ്. മുഖ്യമന്ത്രിയെയും ഇടത് സര്‍ക്കാരിനെയും പ്രതിപക്ഷ നേതാവ് സംരക്ഷിക്കുകയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക