തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രശസ്തമായ ശംഖുമുഖം ക്ഷേത്രത്തില്‍ നിര്‍മ്മിച്ച മണിമന്ദിരം വിവാദത്തില്‍. മണിമന്ദിരം എന്ന പേരില്‍ കുരിശു രൂപമാണ് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ ഒരിടത്തും കാണാത്തതും ക്ഷേത്ര വാസ്തുവിന് വിരുദ്ധവുമാണ് നിര്‍മ്മിതി.
ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ മണിമന്ദിരം നിര്‍മ്മിച്ചതില്‍ വലിയ അഴിമതി ഉണ്ടെന്നും ആരോപണമുണ്ട്. ബാംഗ്ലൂരില്‍ താമസിക്കുന്ന അഭിഭാഷകന്‍ നല്‍കിയ 5 ലക്ഷം രൂപ ഉപയോഗിച്ച് മണിമന്ദിരം നിര്‍മ്മിച്ചതായിട്ടാണ് പറയുന്നത്. നിലവില്‍ കാണുന്ന നിര്‍മ്മിതിക്ക് ഒരുലക്ഷം രൂപപോലും ചെലവു വരില്ലന്നാണ് വിമര്‍ശിക്കുന്നവരുടെ നിലപാട്.
ഉപദേശക സമിതി സെക്രട്ടറിക്കെതിരെയാണ് ആരോപണം ഉയരുന്നത്. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്റെ പിന്തുണയോടെ ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നതായി ജീവനക്കാര്‍ തന്നെ പരാതിയായി പറഞ്ഞിരുന്നു. ദര്‍ശനത്തിനെത്തുന്ന ഭക്തരോട് അപമര്യാദയായി പെരുമാറുന്നത് നിത്യസംഭവമാണ്. പൂജയും വഴിപാടുമല്ല ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് പണം നല്‍കിയാല്‍ മതിയെന്ന ദര്‍ശനത്തിനെത്തുന്നവരെ നിര്‍ബന്ധിക്കുന്നത് ചോദ്യം ചെയ്ത ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സെക്രട്ടറി കയ്യേറ്റം ചെയ്ത സംഭവവും ഉണ്ടായി.
ശംഖുമുഖം കടപ്പുറത്തെ പുരാതനമായ ക്ഷേത്രത്തിന്റെ സ്വന്തുക്കളില്‍ ഭൂരിഭാഗവും കയ്യറ്റത്തിന് വിധേയമായിരുന്നു. തിരിച്ചു പിടിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായില്ല. ചവറു തള്ളുന്ന സ്ഥലമായി ക്ഷേത്രഭൂമി ഉപയോഗിക്കപ്പെട്ടു. വ്യവസായി ഉദയസമുദ്ര രാജശേഖരന്‍ നായര്‍ സ്വന്തം നിലയില്‍ ചുറ്റുമതില്‍ നിര്‍മ്മിച്ച് ക്ഷേത്രഭൂമിയുടെ കുറച്ചു ഭാഗം സംരക്ഷിച്ചിരുന്നു. അന്ന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനെതിരെ വലിയ തോതിലുള്ള എതിര്‍പ്പുമായി ചില മത സംഘടനകള്‍ രംഗത്തു വന്നിരുന്നു. അവര്‍ക്കൊപ്പം നിന്ന പലരും ഇന്ന് ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളാണ്. ക്ഷേത്ര മുറ്റത്തെ കുരിശുരൂപവും ഇവരുടെ കുത്സിതശ്രമത്തിന്റെ ബാക്കിപത്രമെന്നു കരുതുന്നവരുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: