കോഴിക്കോട് : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി യുവാവിന്റെ മുണ്ടുരിഞ്ഞു. മൊബൈല്‍ഫോണ്‍ തല്ലിയുടച്ചു. ചെരുപ്പൂരി അടിച്ചു. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഇതിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്.
കോഴിക്കോട് ബീച്ചില്‍ വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. മൂന്നു വീഡിയോകളായിട്ടാണ് ബിന്ദു അമ്മിണി ചിത്രം പുറത്തുവിട്ടത്. ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ വീഡിയോ ദൃശ്യങ്ങളാണ്. അടുത്ത വീഡിയോയില്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമുടുത്ത ഇയാളും ബിന്ദു അമ്മിണിയും തമ്മില്‍ തല്ലുന്നതിന്റെ ദൃശ്യങ്ങളാണ്. ബിന്ദു അമ്മിണി യുവാവിനെ ചെരുപ്പൂരി അടിക്കുന്നുണ്ട്.ഇയാളുടെ മൊബൈല്‍ ബിന്ദു അമ്മിണി തവലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. അതിനു ശേഷം ഇയാളുടെ മുണ്ടില്ലാത്ത ദൃശ്യങ്ങളും കാണാം. നാഭിക്ക് അമ്മിണി തൊഴിക്കുന്നതും ചിത്രത്തിലുണ്ട്.
കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ച് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഫേസ്ബുക്ക് ലൈവില്‍ ബിന്ദു അമ്മിണി പറയുന്നത്.
കേരളം സ്ത്രീകള്‍ക്കും ദളിതര്‍ക്കും സുരക്ഷിതമല്ല എന്ന് ഉറപ്പായിരിക്കുന്നതായും ബിന്ദു അമ്മിണി ഫേസ് ബുക്കില്‍ കുറിച്ചു. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും എന്റെ ജീവന്‍ അക്രമികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂടത്തോട് കേരളം വിട്ടുകൊണ്ട് പ്രതിക്ഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായും അറിയിച്ചു.
‘എന്നെ ആക്രമിക്കുന്നവരെ ഞാന്‍ തന്നെ നേരിടാം എന്ന് തീരുമാനിച്ചിട്ടുണ്ട്. നിയമം കയ്യിലെടുത്തു എന്ന് പറഞ്ഞു വരേണ്ട. മറ്റു നിവര്‍ത്തി ഇല്ലാഞ്ഞിട്ടാണ്. സ്വയം രക്ഷ നോക്കേണ്ടേ.’ എന്നാണ് അവരുടെ വാദം
















