Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സിപിഎം പ്രവര്‍ത്തകയെ കെ.കെ.രമ അസഭ്യം പറഞ്ഞെന്ന വ്യാജവാര്‍ത്ത; തെളിവ് ഹാജരാക്കാന്‍ സാധിക്കാതെ കൈരളി ടിവി; നിയമപോരാട്ടം തുടരുമെന്ന് എംഎല്‍എ

പരാതി നല്‍കിയ അന്നുമുതല്‍ കേരളത്തിന്റെ ആഭ്യന്തര ഭരണം സിപിഎമ്മിന്റെ കൈകളിലാണ്. ഈ വീഡിയോ സ്വന്തം ഫോണില്‍ ചിത്രീകരിച്ചതായി അവകാശപ്പെട്ടത് സി.പി.എം പ്രവര്‍ത്തകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 03:43 pm IST
in Social Trend

തിരുവനന്തപുരം: വടകരയിലെ വോട്ടറും സിപിഎം പ്രവര്‍ത്തകയുമായ ഒരു പെണ്‍കുട്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ.കെ.രമ അസഭ്യം പറഞ്ഞെന്ന് കാട്ടി സംപ്രേഷണം ചെയ്ത വാര്‍ത്തക്കെതിരേ എംഎല്‍എ നല്‍കിയ പരാതിയില്‍ തെളിവ് നല്‍കാന്‍ സാധിക്കാതെ കൈരളി ടിവി. പെണ്‍കുട്ടി സ്വന്തം ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് എന്ന പേരില്‍ കൈരളി പീപ്പിള്‍ ടി.വി ഞാന്‍ അസഭ്യം പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ്  പ്രചരിപ്പിക്കുകയായിരുന്നു. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ’തെളിവോ’ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യുകയായിരുന്നെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു.  

എന്റെ കേസിന്റെ ഭാഗമായി, ഫോറന്‍സിക് പരിശോധനങ്ങള്‍ക്ക് വിധേയമാക്കുന്നതിന് ഈ നുണപ്രചാരണത്തിനായി ഉപയോഗിച്ച ഒറിജിനല്‍ വീഡിയോ ടേപ്പ്  പൊലീസിലോ, കോടതിയിലോ ഹാജരാക്കാന്‍ കൈരളി ടി.വി മേധാവികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ആറ് വര്‍ഷത്തിന് ശേഷം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതിന്റെ തെളിവുകളാണ്  മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.  

പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വളരെ ഗൗരവമേറിയ കാര്യങ്ങളാണ്  തെളിയിക്കപ്പെടുന്നത്. കൈരളി ടിവിക്കെതിരായ നിയമപോരാട്ടം തുടരുമെന്നും രമ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിച്ചപ്പോഴാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് എല്ലാ അര്‍ത്ഥത്തിലും ഏറ്റവും ഭീകരമായ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിനത്തില്‍  വടകരയില്‍ സ്ഥാനാര്‍ത്ഥിയായ എന്റെ വോട്ടഭ്യര്‍ത്ഥന ബലം പ്രയോഗിച്ച് തടയുകയും, ഞാനും  കൂടെയുണ്ടായിരുന്ന സഖാക്കളും പൊതുവഴിയില്‍ കായികാക്രമണത്തിന് ഇരയാവുകയും ചെയ്തു. എന്നാല്‍ ആ  ആക്രമണത്തേക്കാള്‍ എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നാള്‍  സി.പി.എം ഉന്നത നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ നടന്ന അതിക്രൂരമായ അപവാദപ്രചാരണമായിരുന്നു.  

വടകരയിലെ വോട്ടറും സിപിഎം പ്രവര്‍ത്തകയുമായ ഒരു പെണ്‍കുട്ടിയെ ഞാന്‍ അസഭ്യം പറഞ്ഞു  എന്ന പ്രചാരണമാണ് ഒരു ദിവസം മുഴുവന്‍  സി.പി.എം നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ പാര്‍ട്ടി ചാനലുപയോഗിച്ച് സംഘടിതമായി നടത്തിയത്.  പെണ്‍കുട്ടി സ്വന്തം ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് എന്ന പേരില്‍ കൈരളി പീപ്പിള്‍ ടി.വി ഞാന്‍ അസഭ്യം പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ്  പ്രചരിപ്പിക്കുകയായിരുന്നു. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ’തെളിവോ’ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോള്‍ അനുഭവിച്ച വേദനയും നിസ്സഹായതയും തീര്‍ച്ചയായും വിവരണാതീതമായിരുന്നു.  

സി.പി.എം  സൈബര്‍ സെല്ലുകള്‍ സാമൂഹ്യമാധ്യമങ്ങളിലാകെ ക്രൂരമായ ആ നുണപ്രചരണം അക്ഷരാര്‍ത്ഥത്തില്‍ കൊണ്ടാടുക തന്നെ ചെയ്തു. മുഴുദിന ചാനല്‍ ചര്‍ച്ചയില്‍ എളമരം കരീം, പി.സതിദേവി തുടങ്ങിയ ഉന്നത സി.പി.എം നേതാക്കള്‍ ‘രമയുടെയും സംഘത്തിന്റെയും അഴിഞ്ഞാട്ടത്തെപ്പറ്റി ‘ കണ്ടകാര്യങ്ങള്‍ പറയുന്നതു പോലെ  വാചാലരായത് നാം കണ്ടു. കേവല ജനാധിപത്യ മര്യാദകളും മാനുഷിക പരിഗണനകളുമെല്ലാം കാറ്റില്‍ പറത്തി, നട്ടാല്‍കിളിര്‍ക്കാത്ത ഒരു ഗീബല്‍സിയന്‍ നുണ പാര്‍ട്ടി ചാനലും,പാര്‍ട്ടി സംഘടനയും,പാര്‍ട്ടി സൈബര്‍ വെട്ടുകിളിക്കൂട്ടങ്ങളേയും ഉപയോഗിച്ച് സി.പി.എം  ഉന്നതനേതൃത്വം കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ സത്യമെന്ന് വരുത്തിതീര്‍ത്തതിന്റെ അനുഭവം തീര്‍ച്ചയായും  ഭയാനകമായിരുന്നു.

ആരെയൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞാലും, എന്റേത് എന്ന പേരില്‍ അതില്‍ കേള്‍ക്കുന്ന ശബ്ദം വ്യാജമാണ് എന്ന് എനിക്കും, സഖാക്കള്‍ക്കും, എന്നെ അറിയുന്നവര്‍ക്കും സംശയിക്കേണ്ട കാര്യമില്ലല്ലോ.  അതുകൊണ്ടുതന്നെയാണ് അന്നുതന്നെ സി.പി.എം പാര്‍ട്ടി ചാനലിന്റെ നെറികെട്ട ഈ വ്യാജ പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കാനും സത്യാവസ്ഥ പുറത്തു കൊണ്ടുവരാനും നിയമ നടപടികള്‍ സ്വീകരിച്ചത്. സംസ്ഥാന ആഭ്യന്തര വകുപ്പ് അവഗണിച്ച് ചവറ്റുകൊട്ടയിലെറിയാന്‍ ശ്രമിച്ച ഈ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലയളവിനിടയില്‍ എത്ര തവണയാണ് വടകര പൊലീസ് സ്‌റ്റേഷനില്‍ ഞാന്‍ കയറിയിറങ്ങിയതെന്ന് ഓര്‍മ്മയില്ല.  

പരാതി നല്‍കിയ അന്നുമുതല്‍ കേരളത്തിന്റെ ആഭ്യന്തര ഭരണം സിപിഎമ്മിന്റെ കൈകളിലാണ്. ഈ വീഡിയോ സ്വന്തം ഫോണില്‍  ചിത്രീകരിച്ചതായി അവകാശപ്പെട്ടത് സി.പി.എം പ്രവര്‍ത്തകയാണ്.  

ഈ നുണ വാര്‍ത്ത പ്രചരിപ്പിച്ചത് സി.പി.എമ്മിന്റെ  സ്വന്തം പാര്‍ട്ടി ചാനലും നേതാക്കളുമാണ്.  പൊലീസ് മനസ്സുവെച്ചാല്‍ മണിക്കൂറുകള്‍ കൊണ്ട് കണ്ടെത്താവുന്ന ഇലക്ട്രോണിക്, ഫോറന്‍സിക് തെളിവുകളും  വെളിച്ചത്തുകൊണ്ടുവരാവുന്ന വസ്തുതകളും മാത്രമേ  ഈ കേസിന് ആധാരമായുള്ളുവെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്?! എന്നിട്ടും അങ്ങനെയൊരു നടപടി സര്‍ക്കാരിന്റെയോ പൊലീസിന്റെയോ ഭാഗത്തുനിന്നും ഉണ്ടായില്ല.  എന്റെ കേസിന്റെ ഭാഗമായി, ഫോറന്‍സിക് പരിശോധനങ്ങള്‍ക്ക് വിധേയമാക്കുന്നതിന് ഈ നുണപ്രചാരണത്തിനായി ഉപയോഗിച്ച ഒറിജിനല്‍ വീഡിയോ ടേപ്പ്  പൊലീസിലോ, കോടതിയിലോ ഹാജരാക്കാന്‍ കൈരളി ടി.വി മേധാവികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ആറ് വര്‍ഷത്തിന് ശേഷം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതിന്റെ തെളിവുകളാണ്  മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.  

പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വളരെ ഗൗരവമേറിയ കാര്യങ്ങളാണ്  തെളിയിക്കപ്പെടുന്നത്.ഒരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേദിവസം  പൊതുമധ്യേ അപകീര്‍ത്തിപ്പെടുത്താനും, അധിക്ഷേപിക്കാനും, പാര്‍ട്ടി ചാനലും സി.പി.എം നേതൃത്വവും നടത്തിയ ഗൂഢാലോചന. വ്യാജവീഡിയോ നിര്‍മ്മിച്ച്, ചാനല്‍ വഴി നടത്തിയ പരസ്യപ്രചാരണം.അതിഗുരുതരമായ ഈ കുറ്റകൃത്യങ്ങളാണ് ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നത്.

നാണംകെട്ടതും  അക്ഷന്തവ്യവുമായ ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ കൈരളി ചാനലും, സി.പി.എം നേതൃത്വവും കേരളീയ പൊതുസമൂഹത്തോട് ഇനിയെങ്കിലും  

മാപ്പുപറയാന്‍ തയ്യാറാവുമോ?

തങ്ങളുടെ ഫാസിസ്റ്റ് രാഷ്‌ട്രീയത്തോട് സന്ധി ചെയ്യാത്തവരെ, ആണ്‍പെണ്‍ ഭേദമില്ലാതെ കൈകാര്യം ചെയ്യാനും വേട്ടയാടാനും കേരളത്തിലെ സി.പി.എം നേതൃത്വം നെറികേടിന്റെ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവുകൂടിയാണ്   ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വ്യാജവീഡിയോ നിര്‍മ്മാണവും, സംഘടിത  അപവാദപ്രചാരണത്തിലെ രാഷ്‌ട്രീയ ഗൂഢാലോചനയുമടക്കം ഈ കേസിലെ ഗുരുതരകുറ്റകൃത്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ നിയമനടപടികളുമായി ഇനിയും മുന്നോട്ടുപോവുക തന്നെ ചെയ്യും.നുണയുടെ പാഴ്മുറം കൊണ്ട് സത്യത്തിന്റെ വെളിച്ചത്തെ ഏറെനാള്‍ മറയ്‌ക്കാനാവില്ലെന്ന് തന്നെയാണ് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത്.

Tags: electionKairali Tvകെ.കെ. രമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.