കോട്ടയം: 2019ല്‍ പാലയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ തലയില്‍ ഹാമര്‍ വീണ് ജീവിതം പൊലിഞ്ഞ അഫീലിനെ ആരും മറക്കാനിടയില്ല. കോട്ടയം ജില്ലയിലെ കുറിഞ്ഞാകുളം വീട്ടില്‍ ജോണ്സണ് ജോര്‍ജ്ജിന്റെയും ഡാര്‍ളിയുടെയും ഏകമകന് അഫീല്‍ അന്ന് പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ വാളന്റിയര്‍ ആയി പോയതായിരുന്നു. എന്നാല്‍ അന്ന് ആ മീറ്റ് തന്റെ മകന്റെ ജീവന് എടുക്കുമെന്ന് ജോണ്‍സണും ഡാര്‍ളിയും അറിഞ്ഞില്ല.
മകനില്ലാതെ കരഞ്ഞ് തീര്‍ത്ത രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ അച്ഛന്റെയും അമ്മയുടെയും മുഖത്ത് സന്തോഷം വിരിഞ്ഞു. കാരണം അഫീലിന് ഒരു കുഞ്ഞ് അനിയത്തിയെ ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ഒന്‍പത് മുപ്പതിന് ഡാര്‍ളി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. എയ്ഞല്‍ ജോ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. അഫീലിന്റെ നഷ്ടം ഒരിക്കലും നികത്തപ്പെടില്ലെങ്കിലും തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് എത്തിയതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് അഫീലിന്റെ അച്ഛനും അമ്മയും പറയുന്നു. 2019 ഓക്ടോബര്‍ നാലിന് പാലയില്‍ നടന്ന സംസഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ വാളഡിയര് ആയിരുന്നു അഫീലിന്റെ തലയില്‍ ഹാമര്‍ പതിക്കുകയായിരുന്നു. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നു. ന്യൂറോ ഐസിയുവില്‍ 17 ദിവസം കിടന്നെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.ഒക്ടോബര്‍ 21ന് അഫീല്‍ മരണത്തിന് കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: