അഡ്വ. എസ്. ജയസൂര്യന്‍
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടനും ജര്‍മനിക്കും പിന്നില്‍ ലോകത്ത് മൂന്നാം സ്ഥാനത്തെത്തിയിരുന്നു കേരളത്തിലെ തിരുവിതാംകൂര്‍.
എഫ്എസിടി , ടൈറ്റാനിയം. ട്രാവന്‍കൂര്‍ കെമിക്കല്‍സ്, കുണ്ടറ സിറാമിക്സ് .തുറമുഖങ്ങള്‍, വിമാനത്താവളം, ആകാശവാണി, ജലവൈദ്യുതപദ്ധതി തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികള്‍ രാജഭരണത്തിന്റെ സംഭാവന മാത്രമാണ്. അന്ന് രാജാവ് തുടങ്ങിയവയ്ക്ക് ഇന്ന് ചരമക്കുറിപ്പ് എഴുതി പൊളിച്ചടുക്കുന്ന പ്രവര്‍ത്തനമാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഇന്ന് ചെയ്തുവരുന്നത്.
രാജാവിന്റെ കാലത്ത് ലാഭത്തില്‍ ആയിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ന് ആയിരക്കണക്കിന് കോടി രൂപ നഷ്ടത്തിലാണ് മുങ്ങി കിടക്കുന്നത്. എന്നാല്‍ ഇക്കാരണം കൊണ്ട് രാജഭരണം തിരിച്ചുവിളിക്കണം എന്നല്ല ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥ ജനാധിപത്യം തിരികെ കൊണ്ടുവരികയാണ് ഏക പരിഹാരം. ജനാധിപത്യത്തെ പ്രത്യയശാസ്ത്രപരമായ എതിര്‍ക്കുന്ന കമ്യൂണിസമാണ് കേരളത്തിലെ ആദ്യ ഭരണകൂടമായി കടന്നുവന്നത്. അന്ന് ആരംഭിച്ചതാണ് കേരളത്തിലെ തകര്‍ച്ച. ഇടതുപക്ഷം കേരളത്തെ തകര്‍ത്തു തളര്‍ന്നു വിശ്രമിക്കുന്ന ഇടവേളകളില്‍ ആ പ്രവര്‍ത്തി അതിലും നന്നായി ചെയ്തിരുന്നത് യുഡിഎഫ് ആണ്. അശാസ്ത്രീയ ഭൂ പരിഷ്കരണത്തിലൂടെ എസ്റ്റേറ്റ് മുതലാളിമാരെ സംരക്ഷിച്ചു നിര്‍ത്തുകയും,കര്‍ഷക ഭൂമി പിടിച്ചെടുത്ത് കൃഷി നശിപ്പിക്കുകയും ചെയ്തതിലൂടെ ആരംഭിക്കുന്നു കേരളത്തിന്റെ തകര്‍ച്ച.
കേരളത്തിനു വേണ്ട ഭക്ഷണത്തിന്റെ 60 ശതമാനവും സ്വയം ഉല്പാദിപ്പിച്ച കേരളസംസ്ഥാനം ഇന്ന് സ്വയം ഉല്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ 14 ശതമാനം മാത്രം. പതിനൊന്നര ലക്ഷം ഹെക്ടര്‍ രാജഭരണകാലത്ത് ഉണ്ടായിരുന്ന നെല്‍കൃഷി ഇന്ന് ഒന്നര ലക്ഷം ഹെക്ടറായി കുറഞ്ഞിരിക്കുന്നു. കയര്‍ ,കശുവണ്ടി, കൈത്തറി ,കറവപശു ,പരമ്പരാഗത തൊഴില്‍ മേഖലകള്‍, എന്നിവയെല്ലാം ഗതകാല ഓര്‍മ്മകള്‍ മാത്രമായി. പച്ച വെള്ളവും വെളിച്ചെണ്ണയും പോലും നാം പാക്കറ്റുകളില്‍ ഇറക്കുമതി ചെയ്യുകയാണിന്ന്. കയറ്റുമതി ചെയ്യുന്നത് തൊഴില്‍ രഹിത യുവാക്കളെയും ,വ്യവസായ സംരംഭകരെയും ഭീകരവാദികളെയും മാത്രമാണ്.
പ്രശ്നങ്ങള്‍
വിനാശ ട്രേഡ് യൂണിയനിസം…
മാസ ശമ്പളം കിട്ടുന്ന സമ്പന്ന വര്‍ഗ്ഗത്തെ തൊഴിലാളി എന്ന പേര് വിളിച്ച് സംഘടിപ്പിച്ചപ്പോള്‍ കേരളം ചെയ്ത തെറ്റ് കടമകള്‍ മറക്കാന്‍ അവരെ പഠിപ്പിച്ചു എന്നതാണ്. കടമ ഒന്നുമില്ലാതെ അവകാശം മാത്രം പറ്റി കൊണ്ട് ജീവിക്കുന്ന സാമ്പത്തിക ഇത്തിക്കണ്ണികളായി എല്‍ഡിഎഫ്-യുഡിഎഫ് ട്രേഡ് യൂണിയനുകള്‍ വളര്‍ന്നു. ആദ്യകാലത്ത് ആങട നെ പുറത്തുനിര്‍ത്തിയതിന്റെ തിക്തഫലമാണിത്.
സംരഭകത്വ വിരോധം…
മുതല്‍മുടക്കുവാനായി റിസ്ക് എടുക്കുന്ന സംരംഭകനെ കേരളം വിളിച്ചപേര് വര്‍ഗശത്രു എന്നാണ് .അവന്റെ കടയും ഫാക്ടറിയും പൂട്ടിക്കുക എന്ന നയമാണ് കേരളത്തില്‍ സര്‍ക്കാരുകളും യുഡിഎഫ് എല്‍ഡിഎഫ് ട്രേഡ് യൂണിയനുകളും ചെയ്തത്.
നോക്കുകൂലി
പണിയെടുക്കാതെ പണം നേടാന്‍ സംഘടിത ശക്തിയും രാഷ്ട്രീയവും മതി എന്നായപ്പോള്‍ നോക്കുകൂലി കേരളം കൈയ്യടക്കി നോക്കുകൂലി ജനകീയ ഇന്നത്തെ തൊഴിലുറപ്പ് പദ്ധതി എന്ന തൊഴിലുറപ്പു പരിപാടി ഇതിനൊന്നും കഴിവില്ലാത്ത പാവങ്ങള്‍ ജീവിതം തള്ളിനീക്കുകയാണ്.
തകര്‍ന്ന വിദ്യാഭ്യാസ രംഗം
എല്‍കെജി മുതല്‍ പി എച്ച് ഡി വരെ ഇജങ പ്രീണനത്തിനും ന്യൂനപക്ഷ പീഡനത്തിനുംമാത്രമായി ഉപയോഗിച്ച് വിദ്യാഭ്യാസരംഗം ഇന്ന് മാര്‍ക്ക് ദാനത്തിനും ജോലി ദാനത്തിനും ഉള്ള രാഷ്ട്രീയ മത മാഫിയ സംഘങ്ങളുടെ പിടിയിലായി കഴിഞ്ഞു. ഇത് സഹിക്കാതെ രാജ്യത്ത് ഒരു ഗവര്‍ണര്‍ ആദ്യമായി കേരളത്തില്‍ ചാന്‍സലര്‍ പദവി വച്ച് ഒഴിഞ്ഞു കഴിഞ്ഞു.
വിലക്കയറ്റം
സിമന്റും കമ്പിയും മാത്രമല്ല അരിയും പച്ചക്കറിയും മീനും വരെ മലയാളിയുടെ കൈയെത്താത്ത ഉയരത്തില്‍ വില ഉയര്‍ന്നു നില്ക്കുന്നു. പക്ഷേ സംസ്ഥാനത്തിന് അതിര്‍ത്തി കടന്നാല്‍ വില കുത്തനെ കുറയുന്നു. പല സംസ്ഥാനങ്ങളും പെട്രോളിയം വിലകള്‍ ലിറ്ററിന് 25 രൂപ വരെ കുറയ്ക്കുമ്പോള്‍ കേരളം മാത്രം വില കുറയ്ക്കില്ലെന്ന് ശാഠ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
വര്‍ഗ്ഗീയ പ്രീണനം
സര്‍ക്കാര്‍ ഖജനാവ് സംഘടിത മത ശക്തികള്‍ക്ക് കാഴ്ചവയ്ക്കുന്ന കീഴ്വഴക്കമാണ് എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകള്‍ മുടക്കം കൂടാതെ പാലിച്ചു വരുന്നത്. ഇതുമൂലം മന്ത്രിസ്ഥാനം മുതല്‍ പ്യൂണ്‍ ജോലി വരെ നിശ്ചയിക്കുന്ന ഏക മാനദണ്ഡം മതം മാത്രമായി.സര്‍ക്കാര്‍ ഖജനാവിന്റെ സിംഹഭാഗവും മതന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്ന വിധം വര്‍ഗീയ പ്രീണനം പരിപൂര്ണതയില് എത്തിക്കഴിഞ്ഞു.
ഭീകര പ്രവര്‍ത്തനം
ലോകത്ത് എല്ലാം ഭരണകൂടങ്ങളും നിരോധിച്ച ഭീകരപ്രവര്‍ത്തനത്തെ കേരള ഭരണകൂടങ്ങള്‍ മാത്രം അധികാരം നല്കി ആദരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
കൈക്കൂലി
ലോകനിലവാരമുള്ള റോഡ് നിര്‍മ്മിക്കുവാന്‍ വന്ന പതിബല്‍ കമ്പനി മാനേജര്‍ കൈക്കൂലി കൊടുക്കാനാവാതെ കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്ത നാടാണ് കേരളം .കൈക്കൂലിക്ക് സാമൂഹിക നീതി എന്ന പദവിയാണ് എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകള്‍ ചേര്‍ന്ന് നേടിക്കൊടുത്തത്.
പ്രകൃതി നശീകരണം
വെള്ളം കല്ല് മണ്ണ് വനം മണല്‍ കളിമണ്ണ് കരിമണല്‍ വായു എന്നിവയെല്ലാം മാഫിയകള്‍ക്ക് വിട്ടു കൊടുക്കുവാന്‍ ആണ് ഇന്ന് സര്‍ക്കാര്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും, മാഫിയകള്‍ കിമ്പളവും നല്കി വരുന്നത്.
കല, സാഹിത്യം
ഭീകരവാദവും വര്‍ഗീയതയും വളര്‍ത്താന്‍ ഉള്ള ഉപകരണമായി കലയും സാഹിത്യവും മാറിക്കഴിഞ്ഞു. പണത്തിന്റെ ആധിപത്യവും ഭരണ സ്വാധീനവും ചേര്‍ന്ന് കലാസാഹിത്യവേദി കളെ കലാപ വേദികളാക്കി പരിവര്‍ത്തനപ്പെടുത്തി .
ലൗ ജിഹാദ് മുതല്‍ ലാന്‍ഡ് ജിഹാദ് വരെ
സര്‍ക്കാര്‍ പിന്തുണയോടെ ഭീകരവാദികള്‍ നടത്തുന്ന ജിഹാദി പ്രവര്‍ത്തനത്തിന് ഇരയാകാന്‍ എറിഞ്ഞു കൊടുക്കപ്പെട്ട് ഒരു സംസ്ഥാനമാണ് കേരളം. ഹലാലിന്റെ ഹാലിളക്കത്തെ നിയന്ത്രിക്കാനാവാതെ സാമ്പത്തിക വ്യാപാര മേഖലകള്‍ ഇന്ന് ശ്വാസം മുട്ടുകയാണ് .സ്ഥലനാമങ്ങള്‍ പോലും ഭരണസ്വാധീനം കൊണ്ട് മാറ്റിയെഴുതാന്‍ ഭീകര സംഘടനകള്‍ക്ക് സാധിക്കുന്നുണ്ട്.
ഭാവന രഹിത, ഭൂരഹിത, തൊഴില്‍ രഹിത , കേരളം…
വീടില്ലാത്ത മൂന്നരലക്ഷം കുടുംബങ്ങളും, ഭൂമി ഇല്ലാത്ത അഞ്ചരലക്ഷം കുടുംബങ്ങളും, തൊഴിലില്ലാത്ത 55 ലക്ഷം ചെറുപ്പക്കാരും, ഉള്ള കേരളത്തില്‍ തന്നെയാണ് അടച്ചിട്ട 14 ലക്ഷം വീടുകളും , 50 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളും , വിതരണം ചെയ്യാത്ത അയ്യായിരത്തില്‍പ്പരം ഹെക്ടര്‍ മിച്ചഭൂമിയും കേരളത്തില്‍ തന്നെഉണ്ടെന്നതാണ് പരിഹാസ്യമായ സത്യം.
താങ്ങുവില തമാശയായി
ആനയെ പോലെ വാ പിളര്‍ക്കാന്‍ അണ്ണാറക്കണ്ണന് ശ്രമിച്ചതു പോലെയായി കേന്ദ്രത്തെ പോലെ താങ്ങുവില നല്കാന് കേരളം ശ്രമിച്ചത്.16 കാര്‍ഷികവിളകള്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി താങ്ങുവില നല്‍കുമെന്ന് പറഞ്ഞെങ്കിലും, ഒരു കിലോ പോലും സംഭരിക്കാനോ താങ്ങുവില നല്‍കാനോ നാളിതുവരെ സാധിച്ചിട്ടില്ല.
ഈ- കൊമേഴ്സ് പ്ലാറ്റ്ഫോം
കേരളത്തിലെ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും മതിയായ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാനും വാങ്ങുവാനും അവരെ സഹായിക്കുന്ന ഒരു ഇകൊമേഴ്സ് പ്ലാറ്റ്ഫോം കേരള ഗവണ്മെന്റ് മുന്‍കൈയെടുത്ത് നടപ്പിലാക്കിയാല്‍ ഇടനിലക്കാരുടെ ചൂഷണത്തെ ഒഴിവാക്കി വില കുറയ്ക്കുവാന്‍ സാധിക്കും.
അപ് സ്കില്ലിംഗ് പ്രോഗ്രാമുകള്‍…
മാറുന്ന ലോകത്തിന് അനുയോജ്യമായ തൊഴില്‍ വ്യവസായ സംരംഭങ്ങള്‍ ഏറ്റെടുത്തു നടത്തുക. നമ്മുടെ നിലവിലുള്ള തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും അവരുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്ന പ്രോഗ്രാമുകളാണ് ഇവ. ഇത് നടപ്പാക്കേണ്ടത് സര്‍ക്കാരുകളും സ്വകാര്യമേഖലയും ആണ് . എന്നാല്‍ അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് കേരളത്തിലെ സര്‍ക്കാരുകളാണ്.
റീ- സ്കില്ലിംഗ്
തൊഴില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്കും മാനേജ്മെന്റ് വൈദഗ്ധ്യം നേടിയവര്‍ക്കും കാലാനുസൃതമായ പുതിയ മേഖലകളില്‍ പരിശീലനം നല്കുന്ന പദ്ധതിയാണിത്. ഈ കേന്ദ്ര ഗവണ്മെന്റ് പദ്ധതി കേരളം രാഷ്ട്രീയ വൈരാഗ്യം മാറ്റിവച്ച് സ്വീകരിക്കുകയാണെങ്കില്‍ നമ്മുടെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്കും സംരംഭകര്‍ക്കും വലിയ പുരോഗതി ഉണ്ടാകും.
സ്റ്റാര്‍ട്ടപ്പുകള്‍
സ്റ്റാര്‍ട്ടപ്പുകളുടെ കാലമാണിത്. കേരളത്തിനു വെളിയില്‍ നിരവധി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ലോകമെമ്പാടും വളര്‍ന്നുവലുതായി ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം ഉണ്ടാക്കുമ്പോള്‍ , കേരളം അതിന് ഇന്നും പുറം തിരിഞ്ഞു നില്ക്കുന്ന ഒരു സംസ്ഥാനമാണ്. ഈ മനോഭാവത്തിന് മാറ്റം വരുത്തിയാല്‍ തന്നെ കേരളം വലിയ തൊഴില്‍ദാതാക്കളുടെയും, സംരംഭകരുടെയും നാടായി വളരും.
സംരംഭക സോണുകള്‍
ഏതൊരു സംരംഭത്തെയും ആദ്യം തകര്‍ക്കുന്നത് സര്‍ക്കാര്‍ നിയമങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണ് .ഇവ രണ്ടിനേയും അതിജീവിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അവരെ തകര്‍ക്കാന്‍ കാത്തുനില്‍ക്കുന്നത് ട്രേഡ് യൂണിയന് മാഫിയ സംഘങ്ങളും രാഷ്ട്രീയക്കാരും ആണ്. ഇതിനെതിരെ സുരക്ഷിതമായ ഒരു മേഖല സംരംഭകര്‍ക്ക് അനുവദിച്ചു നല്കിയാല് മാത്രമേ കേരളത്തില്‍ സുരക്ഷിതമായി വ്യവസായവും ബിസിനസും ചെയ്യാന്‍ സാധിക്കുകയുള്ളൂ. സംരംഭക മേഖലകള്‍ സംരക്ഷിത സോണുകളായി പ്രഖ്യാപിക്കണം. എന്നു മാത്രമല്ല അവരുടെ സംരംഭങ്ങള്‍ സമയബന്ധിതമായി വിജയിപ്പിക്കുവാന്‍ കേരള സര്‍ക്കാര്‍. കര്‍ണാടക ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളെ മാതൃകയാക്കണം.
കാര്‍ഷിക മൂല്യവര്‍ധന
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ന് നഷ്ടത്തിലാണ്. എന്നാല്‍ കാര്‍ഷിക ഉല്പന്നങ്ങള്ക്ക് മൂല്യവര്‍ധന വരുത്തി ബ്രാന്‍ഡ് ചെയ്തു പാക്കറ്റിലാക്കി മാര്‍ക്കറ്റില്‍ എത്തിക്കുവാന്‍ ഉള്ള സംവിധാനവും ഹൈടെക് കൃഷി സംവിധാനവും ഏര്‍പ്പെടുത്തുകയാണ് എങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉണ്ടാവും.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച നടപ്പാക്കുകയും, കേരളത്തില്‍ നടപ്പാക്കുന്നതിനായി 3835 കോടി രൂപ പിണറായി സര്‍ക്കാരിനെ ഏല്‍പ്പിക്കുകയും ചെയ്ത എജഛ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കേണ്ടതാണ്.
ടൂറിസവും- കേരള സംസ്കാരവും
ദൈവത്തിന്റെ സ്വന്തം നാട് എന്ന മനോഹരമായ വിശേഷണവും ,അതിമനോഹരമായ പ്രകൃതിഭംഗിയും കാലാവസ്ഥയും കനിഞ്ഞനുഗ്രഹിച്ച കേരളത്തില്‍ ഏറെ വളര്‍ത്താവുന്ന മേഖലയാണ് ടൂറിസവും നമ്മുടെ സാംസ്കാരിക വിനിമയവും . ഇവ പ്രൊഫഷണലായി മാര്‍ക്കറ്റ് ചെയ്യാന്‍ ആവശ്യമായ മുന്‍കൈ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുകയാണ് എങ്കില്‍ വളരെ വേഗം നമുക്ക് സാമ്പത്തിക സുരക്ഷിത മേഖലയില്‍ എത്തുവാന്‍ സാധിക്കും.
വിദ്യാഭ്യാസം
ആരോഗ്യ മേഖലയില്‍ കേരളം നേടിയ മുന്നേറ്റം സ്വകാര്യ പങ്കാളിത്തത്തിന്റെ കൂടി മുന്നേറ്റം തന്നെയാണ്. അതുപോലെ വിദ്യാഭ്യാസരംഗത്ത് നിലവാരമുള്ള വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തടസ്സം നില്‍ക്കാതെ ഇരുന്നാല്‍ മാത്രം മതി ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ നമുക്ക് കഴിയും. മാത്രമല്ല നമ്മുടെ വിദ്യാര്‍ത്ഥിസമൂഹം വിദേശങ്ങളില്‍ പോയി വിദ്യാഭ്യാസം നേടുന്നതിന് ഇന്ന് ഉള്ള ഭാരിച്ച ചിലവ് കുറയ്ക്കുവാനും അവരുടെ കര്‍മ്മശേഷി സ്വന്തം നാട്ടില്‍ വിനിയോഗിക്കാനും സാധിക്കും.
വീട്ട് കൃഷി
വലിയ കൃഷിസ്ഥലങ്ങള്‍ ഇല്ല എന്നുള്ളത് ഒരു കുറവായി പരിഗണിക്കേണ്ടതില്ല നല്ല കാലാവസ്ഥയും മണ്ണും വെള്ളവും വെളിച്ചവും നമുക്ക് സ്വന്തമായി എല്ലാകാലത്തും ലഭ്യമാണ്. എന്നാല്‍ അത് വേണ്ടവിധം മാനേജ് ചെയ്തു ഉപയോഗിക്കുവാനാണ് നമുക്ക് അറിവില്ലാത്തത്.ഇതിനുള്ള സാങ്കേതിക വിദ്യകളും പിന്തുണയും സര്‍ക്കാര്‍ കാര്‍ഷിക ഡിപ്പാര്‍ട്ട്മെന്റുകള്‍ നല്കുകയാണെങ്കില് എല്ലാവീട്ടിലും ആവശ്യമായ പച്ചക്കറികളും മത്സ്യവും വീട്ടില്‍ തന്നെ ഉല്പാദിപ്പിക്കുവാന് വളരെ എളുപ്പത്തില്‍ സാധിക്കും.
SHG കള്‍ E കൊമേഴ്സില്‍ വരണം.
നമ്മുടെ സ്വാശ്രയ സംഘങ്ങള്‍ വളരെ പേരുകേട്ടവയാണ്. സാധാരണ പാവപ്പെട്ട ജനങ്ങളുടെ ഇത്തരം പ്രാദേശിക കൂട്ടായ്മകള്‍ ഉല്പാദിപ്പിക്കുന്ന സാധനങ്ങളും സേവനങ്ങളും ലോകമെമ്പാടും എത്തിക്കുവാന്‍ ഇകോമേഴ്സ് വഴി നമുക്ക് സാധിക്കും. ഇന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ മാത്രം മതി ഉപഭോക്താക്കള്‍ ആകുവാന്‍ . ഈ അനന്ത സാധ്യതയെ വികസിപ്പിക്കുകയാണ് എങ്കില്‍ ഈ കോമേഴ്സ് വഴി കേരളത്തിലെ പാവങ്ങള്‍ക്ക് ലോകം കീഴടക്കാന്‍ കഴിയും.
പ്രവാസി എന്ന നിധി
പ്രവാസിയെ ഒരു നിധിയായി കാണുവാന്‍ കേരളം പഠിക്കണം. അതായത് വിദേശരാജ്യങ്ങളില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും സാങ്കേതികവിദ്യകളുടെ ആഗോള നിലവാരവും സ്വന്തമാക്കിയാണ് ഓരോ പ്രവാസിയും തിരിച്ചെത്തുന്നത് .അവരുടെ കൈവശമുള്ള സമ്പത്തും ഭാഷാ പ്രയോഗ സാമര്‍ത്ഥ്യവും സാങ്കേതികവിദ്യകളും അനുഭവ പരിചയവും ആഗോള നിലവാരത്തിലുള്ളതാണ് എന്ന് നാം തിരിച്ചറിയണം. അവയെല്ലാം ഇവിടെ ഉപയോഗിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള അനുകൂല അന്തരീക്ഷം ഒരുക്കി കൊടുക്കുകയാണ് എങ്കില്‍ കേരളത്തിലെ സാമ്പത്തിക പുരോഗതിക്ക് അത് വലിയ ഒരു കുതിപ്പ് ആയിരിക്കും നല്‍കുക.
+2 കഴിഞ്ഞാല്‍ വരുമാനം നേടാം
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടുന്ന ഓരോ കുട്ടിയും വരുമാനമുണ്ടാക്കുന്ന മേഖലകളിലേക്ക് കടക്കുവാന്‍ സാധിക്കുന്ന വിധം ഇന്ന് ലോകത്തെ തൊഴില്‍ സാഹചര്യം മാറി കഴിഞ്ഞിരിക്കുന്നു. നമ്മുടെ കുട്ടികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടുന്നവര്‍ ആണ് എങ്കിലും നമ്മുടെ വിദ്യാലയങ്ങള്‍ 99.9% വിജയം വരിക്കുന്നത് ആണെങ്കിലും എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ തൊഴില്‍രഹിതരായി മാത്രം തുടരുന്നത് ? കാരണം തൊഴിലുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നില്ല എന്നുള്ളതാണ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന തൊഴില്‍ പരിശീലന പ്രോഗ്രാമുകളെ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുകയാണ് വേണ്ടത്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു പിന്നാലെ അവര്‍ക്ക് വരുമാനമുള്ള തൊഴിലില്‍ പ്രവേശിക്കുവാനും സാധിക്കും. കേരളത്തെ പോലെ ഉള്ള ഒരു സംസ്ഥാനത്തിന് ഇത് അനന്ത സാധ്യതയാണ് തുറന്നു തരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: