Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍ മരവിപ്പിച്ചു; കൃഷിവകുപ്പിനെ കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് കര്‍ഷകര്‍, കാലാവസ്ഥ വ്യതിയാനത്തിൽ പുഞ്ചകൃഷി താളം തെറ്റി

കൃഷിവകുപ്പിനെ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലെന്ന് കര്‍ഷകര്‍ തുറന്ന് പറയുന്നു. ഏതെങ്കിലും കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍ പാടത്ത് ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ എന്നും അവര്‍ രോഷത്തോടെ ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 11:40 am IST
inPathanamthitta

തിരുവല്ല: കാലാവസ്ഥ വ്യതിയാനം മൂലം പുഞ്ചകൃഷി താളം തെറ്റിയിരിക്കെ സഹായങ്ങള്‍ മരവിപ്പിച്ച കൃഷിവകുപ്പിനെതിരെ കര്‍ഷക രോഷം ശക്തം. മുന്‍ വര്‍ഷങ്ങളിലെ ഉത്പാദനബോണസ്,രാഷ്ടീ കൃഷി യോജന,സുസ്ഥിര വികസന പദ്ധതി എന്നിവ പ്രകാരമുള്ള സഹായങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കാതെയിരിക്കുന്നത്. ഇത് കൂടാതെ പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുണ്ടായ കാര്‍ഷിക നഷ്ടം നികത്താനും സഹായമില്ല.അതേ സമയം കര്‍ഷകര്‍ക്ക് പുതിയതായി കൃഷിയിറക്കാന്‍ ആവശ്യമായ വിത്ത് ലഭ്യമാക്കാനും നടപടിയില്ല. കൃഷിവകുപ്പിനെ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലെന്ന് കര്‍ഷകര്‍ തുറന്ന് പറയുന്നു. ഏതെങ്കിലും കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍ പാടത്ത് ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ എന്നും അവര്‍ രോഷത്തോടെ ചോദിക്കുന്നു. 

രാഷ്‌ട്രീയ കൃഷി യോജന, സുസ്ഥിര വികസന പദ്ധതി എന്നിവ പ്രകാരം 5500 രൂപയുടെ സഹായമാണ് ഒരോ വര്‍ഷവും കര്‍ഷകര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. നേരത്തെ ഇത് 6,000 രൂപയായിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 6,000 രൂപയില്‍ നിന്ന് 5,500 രൂപയായി കുറയ്‌ക്കുകയായിരുന്നു എന്ന് കര്‍ഷകര്‍ പറയുന്നു. ഉത്പാദന ബോണസായി കര്‍ഷകര്‍ക്ക് ഒരു ഹെക്ടറിന് 1,000 രൂപയാണ് ലഭിക്കുന്നത്. ഇതും വിതരണം ചെയ്യാതെ തടഞ്ഞ് വച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രകൃതി ക്ഷോഭത്തില്‍ 451.65 കോടിയുടെ വിളനാശമാണ് ഉണ്ടായത്. ഇതില്‍ നെല്ല് , വാഴ, പച്ചക്കറി എന്നിവയും ഉള്‍പ്പെടും. എന്നാല്‍ നഷ്ടപരിഹാരം എപ്പോള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സഹായങ്ങള്‍ വൈകുമെന്ന സൂചനയാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

അതേ സമയം ധനവകുപ്പ് പണം അനുവദിക്കുന്ന മുറയ്‌ക്ക് സഹായങ്ങള്‍ ലഭ്യമാക്കുമെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു. കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് സഞ്ചിത നിധി രൂപീകരിക്കുമെന്ന പ്രഖ്യാപനം അടുത്തയിടെ കൃഷിമന്ത്രി നടത്തിയിരുന്നു. വിളനാശത്തിലൂടെയുണ്ടാകുന്ന കര്‍ഷകന്റെ നഷ്ടം നികത്താന്‍ സഞ്ചിത നിധി ഏറെ സഹായകമാകും. കൃഷി നാശത്തിനു പുറമെ കൃഷി ഭൂമി പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതിനു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനുമുള്ള നടപടികള്‍ കൃഷി വകുപ്പ് ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും വകുപ്പ് അവകാശപ്പെടുന്നു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ അല്ലാതെ കര്‍ഷകരെ സഹായിക്കാന്‍ ക്രിയാത്മകമായ പദ്ധതികളോ സഹായങ്ങളോ കൃഷിവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.  

Tags: കര്‍ഷകര്‍krishiകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.