Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ അവമതിപ്പുളവാക്കി; രൂക്ഷ വിമര്‍ശനവുമായി പത്തനംതിട്ട ജില്ലാ സമ്മേളനം

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നന്ദിഗ്രാം, ബംഗാള്‍ അനുഭവങ്ങള്‍ മറക്കരുത് എന്നായിരുന്നു വിമര്‍ശനങ്ങളില്‍ ഒന്ന്. പരിസ്ഥിതി വിഷയങ്ങളില്‍ മുതലാളിത്ത സമീപനമാണ് പാര്‍ട്ടിക്കെന്നും വിമര്‍ശനമുയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 11:38 am IST
in Kerala

അടൂര്‍ : സംസ്ഥാന പോലീസിന്റെ പല പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ അവമതിപ്പുളവാക്കുന്ന നിലയിലേക്ക് എത്തിച്ചെന്ന് രൂക്ഷ വിമര്‍ശനവുമായി പത്തനംതിട്ട ജില്ലാ സമ്മേളനം. ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന മതിപ്പോ തൃപ്തിയോ ആറ് മാസം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന് ഉണ്ടാക്കാനായിട്ടില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ ദിവസമാണ് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കമായത്.

സംസ്ഥാന പോലീസിന് ആര്‍എസ്എസിന്റെ സ്വാധീനമുണ്ട്. ശബരിമല വിവാദത്തില്‍ ഇത് തെൡഞ്ഞിട്ടുണ്ടെന്നും ജില്ലാ സമ്മേളനത്തില്‍ ആരോപിച്ചു. പോലീസ് സേനയിലും സിവില്‍ സര്‍വീസിലും ആര്‍എസ്എസിന്റെ കടന്നുകയറ്റമുണ്ട്. പോലീസിലും ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തേണ്ടതുണ്ട്. പാര്‍ട്ടിയും ഇക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്തേണ്ടതുണ്ടെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.  

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നന്ദിഗ്രാം, ബംഗാള്‍ അനുഭവങ്ങള്‍ മറക്കരുത് എന്നായിരുന്നു വിമര്‍ശനങ്ങളില്‍ ഒന്ന്. പരിസ്ഥിതി വിഷയങ്ങളില്‍ മുതലാളിത്ത സമീപനമാണ് പാര്‍ട്ടിക്കെന്നും വിമര്‍ശനമുയര്‍ന്നു.  

ദേവസ്വം ബോര്‍ഡിലേക്ക് പാര്‍ട്ടി നേതാക്കളെ നിയമിച്ചതിലും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശബരിമലയിലെത്തി ചില പാര്‍ട്ടി നേതാക്കള്‍ കുമ്പിടുന്നത് നാട്ടുകാരെ കബളിപ്പിക്കാനാണെന്നും അംഗങ്ങള്‍ പറയുകയുണ്ടായി.  

ചരിത്രം ഏല്‍പ്പിച്ച ഈ ചുമതല എങ്ങനെ നിര്‍വഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രാജ്യത്ത് ഇടതുപക്ഷത്തിന്റെ ഭാവി. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി റഷ്യയേയോ ചൈനയെയോ മാതൃകയാക്കാനാവില്ല. അവിടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ബദല്‍ ശക്തിയാവാനായി പുതുവഴി സ്വയം വെട്ടിത്തെളിക്കണമെന്നും. അടൂരില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ മികവാണ് തുടര്‍ഭരണം സാധ്യമാക്കിയത്. രാജ്യത്ത് അരങ്ങേറിയ കര്‍ഷക സമരം വലിയ സന്ദേശമാണ് പകരുന്നത്. നിശ്ചയദാര്‍ഢ്യത്തോടെ ചെറുക്കാന്‍ തയ്യാറായാല്‍ ജനവിരുദ്ധ നയങ്ങളെ കീഴ്‌പെടുത്താനാവും. ഇടതു പ്രസ്ഥാനങ്ങള്‍ കരുത്ത് ആര്‍ജിച്ചാല്‍ മാത്രമേ ജനദ്രോഹ നയങ്ങളെ തിരുത്തിക്കാന്‍ കഴിയൂ.

പോലീസ് സ്റ്റേറ്റ് ആക്കി രാജ്യത്തെ മാറ്റാനാണ് ശ്രമം നടക്കുന്നത്. ജനങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. സിബിഐയും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റുമെല്ലാം എതിരാളികള്‍ക്ക് എതിരേയുള്ള രാഷ്‌ട്രീയ ഉപകരണമായി മാറിയെന്നും വിമര്‍ശിച്ചു.  

അതേസമയം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സമ്മേളനത്തില്‍ പ്രശംസയുമുണ്ടായി. റിയാസ് മികച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കൂടാതെ വിവാഹ പ്രായം 18 വയസാക്കുന്നതിനെ പാര്‍ട്ടി പിന്തുണക്കുന്നത് സ്ത്രീകള്‍ പോലും അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോള്‍ ഈ നിലപാട് തിരിച്ചടിയാകുമെന്നും തിരുവല്ല, പെരിനാട് ഏരിയാ കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു.  

പത്തനംതിട്ടയിലെ സിപിഐ നേതൃത്വം ശത്രുത മനോഭാവത്തോടെയാണ് സിപിഎമ്മിനെ കാണുന്നതെന്ന് അഭിപ്രായം ഉയര്‍ന്നു. അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എങ്ങനെയാണ് ജയിച്ചത് എന്ന് സിപിഐ ഓര്‍ക്കണമെന്നും വിമര്‍ശനം ഉണ്ടായി. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ അവശിഷ്ടം നിലനില്‍ക്കുന്നുവെന്ന സംഘടന റിപ്പോര്‍ട്ടിനും ജില്ലാ സമ്മേളനത്തില്‍ മറുപടി ഉണ്ടായി. വിഭാഗീയത നിലനില്‍ക്കുന്ന ഏരിയ കമ്മിറ്റികളില്‍ അത് പരിഹരിക്കാന്‍ ഉപരി കമ്മിറ്റി എന്ത് ചെയ്തുവെന്ന് പ്രതിനിധികള്‍ ചോദിച്ചു.

Tags: keralacpmയോഗംറിപ്പോര്‍ട്ട്കേരള പോലീസ്pathanamthittaപോലീസ്pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.