Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രങ്ങളും വിഗ്രഹസ്ഥാപനവും

മണ്ഡലം മനോഭിരാമം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 24, 2021, 05:00 am IST
inSamskriti

ഡോ. സുകുമാര്‍, കാനഡ

ഓരോരുത്തര്‍ക്കും ആത്മീയകാര്യങ്ങളില്‍ വൈവിദ്ധ്യങ്ങളായ പാതകള്‍ തിരഞ്ഞെടുക്കാനുള്ള താല്‍പ്പര്യവും പ്രവണതയും വെവ്വേറെ വിധങ്ങളിലാണെന്ന് നാം നേരത്തേ ചര്‍ച്ച ചെയ്തുവല്ലോ. ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗ്ഗങ്ങള്‍ പലതാണ്. ആത്മീയാന്വേഷകരില്‍ ചിലര്‍ ജ്ഞാനമാര്‍ഗ്ഗത്തിലേക്ക് ഉന്മുഖരായിരിക്കും. ചിലര്‍ സാമൂഹ്യസേവന തല്‍പ്പരര്‍ ആയിരിക്കും. ഇനിയും ചിലര്‍ ആത്മീയതയെ വൈകാരികമായി സമീപിക്കുന്നു. അവര്‍ ഭക്തിമാര്‍ഗ്ഗമാണ് സ്വീകരിക്കുക.  

അമൂര്‍ത്തമായ ഒരീശ്വരസങ്കല്‍പ്പം എല്ലാവര്‍ക്കും അത്ര എളുപ്പം വഴങ്ങുന്ന ഒന്നല്ല. ഏതെങ്കിലും നിയതമായ ഒരു ഭാവനാചിത്രം ഉണ്ടെങ്കിലേ മനുഷ്യര്‍ക്ക് ആശയങ്ങള്‍ സുവിദിതമാവൂ. അരൂപിയായ, നാമരൂപഗുണങ്ങളാല്‍ ബന്ധിക്കപ്പെടാത്ത, ഈശ്വരനെത്തന്നെയാണ് മിക്കവാറും എല്ലാ ആത്മീയോപാസകരും ധ്യാനിക്കുന്നത്. അതിനായുള്ള ഉപാധികള്‍ എന്ന നിലയ്‌ക്കാണ് സാധകര്‍ ദേവതമാരുടെ വിഗ്രഹങ്ങള്‍ പൂജിക്കാന്‍ ആരംഭിച്ചത്. ഈശ്വരന്‍ എല്ലായിടവും നിറഞ്ഞുവിളങ്ങുന്ന സത്യമാണെന്ന അറിവ് ഉണര്‍വ്വിന്റെ നിറവിലേക്ക് വരുന്നതുവരെ സാധകന് ആശയങ്ങള്‍ വ്യക്തമാകാന്‍ വിഗ്രഹങ്ങള്‍ ആവശ്യമായിവരുന്നു. ‘വിശേഷേണഗ്രാഹയതി ഇതിവിഗ്രഹ’ എന്നാണല്ലോ. തന്ത്രപദ്ധതിയില്‍ വിഗ്രഹങ്ങളെ ‘യന്ത്രം’ എന്നാണ് വിളിക്കുന്നത്. വാസ്തവത്തില്‍ ഓരോ കാര്യങ്ങള്‍ എളുപ്പത്തില്‍, മെച്ചപ്പെട്ട രീതികളില്‍ ചെയ്യാനായി മനുഷ്യനാല്‍ നിര്‍മ്മിതമായ സൂത്രപ്പണികളാണല്ലോ യന്ത്രങ്ങള്‍.

വിഗ്രഹങ്ങള്‍ പലവിധത്തിലാണ്. നാമം മാത്രമായും, നാമരൂപങ്ങള്‍ ഉള്ളവയായും, ദേശമായും, ദിക്കായും, ഗ്രന്ഥങ്ങളായും വിഗ്രഹങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടു. വലിയ ആശയങ്ങളുടെ പ്രതീകാത്മകമായ ആവിഷ്‌ക്കരണങ്ങളാണ് വിഗ്രഹങ്ങള്‍. വാക്കുകളാല്‍ പ്രകടിപ്പിക്കാനാവാത്ത കാര്യങ്ങള്‍ ചിലപ്പോള്‍ വിഗ്രഹങ്ങളിലൂടെ എളുപ്പത്തില്‍ പ്രകാശിപ്പിക്കാനാവും.  

ബ്രഹ്മത്തെ മൂര്‍ത്തീകരിക്കുന്നത് കടലില്‍ വളരുന്ന മത്സ്യത്തെയും ഒരു ചെറിയ ചില്ലുകൂട്ടില്‍ വളര്‍ത്തുന്ന മത്സ്യത്തെയും താരതമ്യം ചെയ്യുന്നതു പോലെയാണെന്ന് മാതാ അമൃതാനന്ദമയി പറയാറുണ്ട്. കടല്‍ മത്സ്യത്തിന് പരിമിതികള്‍ ഇല്ല. എന്നാല്‍ നമ്മുടെ സ്വീകരണമുറിയിലെ അക്വേറിയത്തില്‍ വളരുന്ന മത്സ്യത്തിന് പരിമിതികള്‍ ഏറെയാണ്. അതിനെ പരിപാലിക്കേണ്ട ചുമതല നമ്മുടേതാണ്. വിഗ്രഹപൂജയും ഇപ്രകാരം നിയതമായ ചിട്ടയോടെ ചെയ്യേണ്ടകാര്യമാണ്. അമൂര്‍ത്തമായ ബ്രഹ്മത്തെ പ്രാപിക്കാനാവുന്ന ചുരുക്കം ചില സാധകര്‍ക്ക് വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ആവശ്യമില്ല. ബാക്കിയുള്ള സാധകരെ ആത്മീയ പാതയില്‍ പ്രചോദിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് ക്ഷേത്രങ്ങളും അവയിലെ ആചാരങ്ങളും തന്നെയാണ്.  

സമുന്നതനായ ഒരു സാധകന്റെ മനസ്സിലാണ് വിഗ്രഹത്തിന്റെ ഭാവവും രൂപവും സങ്കല്‍പ്പമായി ആദ്യം രൂപംകൊള്ളുന്നത്. അദ്ദേഹം ആ ആശയത്തെ ആചാരശുദ്ധിയും കര്‍മ്മകുശലതയും ഉള്ള ഒരു ശില്പിക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. ശില്‍പ്പി അതിനെ ത്രിമാനരൂപമായി ബിംബ കല്‍പ്പന ചെയ്യുന്നു. അങ്ങനെ രൂപപ്പെടുത്തിയ മൂര്‍ത്തിയില്‍ ‘അസ്തിത്വംസത ്’ എന്ന ദിവ്യഗുണം മാത്രമേയുള്ളു. പിന്നീടാണ് ജ്ഞാനിയായ ഒരാള്‍ ആചാരങ്ങളുടെ പിന്തുണയോടെ അതിന ് പ്രാണന്‍ നല്കുന്നത്. ചിന്തയിലെ നൈര്‍മല്യം, വസ്തുശുദ്ധി, കര്‍മ്മശുദ്ധി എന്നിവ ഒരു ബിംബത്തെ വിഗ്രഹമാക്കി മാറ്റുന്നു. പ്രാണപ്രതിഷ്ഠ നല്കിയ വിഗ്രഹം ജീവനുള്ള സത്തയാണ്.  

ഇങ്ങനെ വിഗ്രഹത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുന്ന ആത്മീയാചാര്യന്‍ തന്ത്രി എന്നറിയപ്പെടുന്നു. ദേവവിഗ്രഹം ഇന്ത്യന്‍നിയമപ്രകാരം സ്ഥിരമായി ഒരു മൈനര്‍ആണ്. തന്ത്രിയാകട്ടെ ദേവതയുടെ  പിതാവിന്റെ സ്ഥാനത്തുമാണ്. ഒരു മൈനര്‍ എന്ന നിലയില്‍ ദേവതയെ വിഗ്രഹസങ്കല്പങ്ങള്‍ക്കനുസൃതമായി പരിരക്ഷിക്കേണ്ട ചുമതല സമൂഹത്തിനുണ്ട്.  

കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങള്‍ താന്ത്രികവിധിപ്രകാരം സ്ഥാപിച്ചിട്ടുള്ള ദിവ്യങ്ങളായ ചൈതന്യകേന്ദ്രങ്ങളാണ്. ശബരിമല അയ്യപ്പക്ഷേത്രവും അപ്രകാരം താന്ത്രികരീതിയില്‍ സ്ഥാപിച്ച ദിവ്യസങ്കേതമത്രേ. ക്ഷേത്രം സ്ഥാപിച്ച സമയം മുതല്‍ ഇക്കാലം വരെയും ഇടമുറിയാതെ ആചാരപ്രധാനമായി നിലകൊള്ളുന്ന ഒന്നാണ് ശബരിമലക്ഷേത്രം. ഭക്തരാണ് അത് പരിരക്ഷിച്ചുവരുന്നത്.

നിയതമായ ആചാരക്രമങ്ങള്‍ നാം പാലിക്കാതിരിക്കുന്ന പക്ഷം ഒരു വിഗ്രഹത്തില്‍ ആവാഹിച്ചു സ്ഥാപിച്ച ദേവതയുടെ ചൈതന്യം ഇല്ലാതാവും. അതോടെ ആ ക്ഷേത്രത്തിന്റെ പ്രാധാന്യവും നശിക്കും. ഭാരതത്തില്‍ അങ്ങനെ നശിച്ചതും വൈദേശിക ശക്തികളായ അക്രമികള്‍ നശിപ്പിച്ചതുമായ അനേകം ക്ഷേത്രങ്ങളുണ്ട്. ചിലര്‍ ക്ഷേത്രനടത്തിപ്പ് തടസ്സപ്പെടുത്തുകയും ആചാരവിലോപം നടത്തുകയുംചെയ്തിട്ടുണ്ട്. ശബരിമലയിലും അത്തരം പരീക്ഷണങ്ങള്‍ നടന്നു. അക്രമികള്‍ ഒരിക്കല്‍ ക്ഷേത്രത്തെ അഗ്നിക്കിരയാക്കി.  

സമീപകാലത്ത് അയ്യപ്പവിഗ്രഹത്തിന്റെ പവിത്രതയും ശബരിമലയുടെ പാവനതയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആചാരലംഘനത്തെ നവോത്ഥാനമായി തെറ്റിദ്ധരിപ്പിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള നടപടികള്‍ ചില തല്‍പ്പരകക്ഷികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് ദൗര്‍ഭാഗ്യകരമെന്നേ പറയാവൂ.

Tags: Devoteesകേരള ക്ഷേത്രങ്ങള്‍SABARIMALA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.