Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍

വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന അപൂര്‍വ്വം സാമാജികരില്‍ ഒരാളായിരുന്നു പിടി. കേരള രാഷ്‌ട്രീയത്തിലെന്നും ഒരു വിമതശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. മറുവശത്തെ പാര്‍ട്ടികളില്‍ നിന്നു മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പുണ്ടായിട്ടും ഒരിക്കലും കീഴടങ്ങാത്തയാള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 05:30 am IST
inArticle

നിലപാടുകളിലെ കാര്‍ക്കശ്യം, ഇടപെടലുകളിലെ സൗമ്യത…പി.ടി. തോമസിനെ ഏറ്റവും ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. പരിസ്ഥിതി സംരക്ഷണത്തിലെ ആത്മാര്‍ത്ഥതയും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി  സമരസപ്പെടാത്ത മനോഭാവവും സമന്വയിച്ചിരുന്നു പി.ടി തോമസില്‍. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കൊണ്ട് എതിരാളികളെ മാത്രമല്ല സ്വന്തം പാര്‍ട്ടിയേയും അമ്പരപ്പിച്ചു അദ്ദേഹം.

അഞ്ചു പതിറ്റാണ്ടായി കേരളം മുഴുവന്‍ നിറഞ്ഞു നിന്നു പി.ടി. തോമസ്. രാഷ്‌ട്രീയത്തിന് അതീതമായി പൊതുസമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. ബോധ്യമായ ശരി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പി.ടി. ഒന്നിനേയും ഭയന്നില്ല.  രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കപ്പുറം പരിസ്ഥിതിക്ക്  വേണ്ടി നിലപാട് സ്വീകരിച്ചതിന് സ്വന്തം ശവഘോഷയാത്രകള്‍ കാണേണ്ടിവന്ന രാഷ്‌ട്രീയപ്രവര്‍ത്തകന്‍. മനസ്സിനെ വേദനിപ്പിച്ച ആ സംഭവത്തിന്റെ പേരില്‍ കത്തോലിക്കാസഭാ നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിക്കാനും അദ്ദേഹം മടിച്ചില്ല. ജീവിച്ചിരിക്കുന്ന തനിക്ക് സംസ്‌കാര ശുശ്രൂഷകള്‍ നടത്തിയതിന് ബിഷപ്പുമാര്‍ ഉള്‍പ്പെടെ മാപ്പുപറയണമെന്ന് അദ്ദേഹം പലകുറി ആവശ്യപ്പെട്ടെങ്കിലും കത്തോലിക്കാസഭ മുഖം തിരിച്ചു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെയും കാലാവസ്ഥയെയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ സഭ ശക്തമായി രംഗത്തുവന്ന സമയമായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും തുടര്‍ന്ന് ഡോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായില്ല. കോണ്‍ഗ്രസും അദ്ദേഹത്തെ കൈവിടുക മാത്രമല്ല, ഒറ്റപ്പെടുത്തുകയും ചെയ്തു. 2004ല്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ സീറ്റ് നിഷധിച്ചു. എങ്കിലും നിലപാടില്‍ വിട്ടുവീഴ്ചക്ക് അദ്ദേഹം തയ്യാറായില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍ നില്‍ക്കെയാണ് പി.ടിയുടെ വിയോഗം.

വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന അപൂര്‍വ്വം സാമാജികരില്‍ ഒരാളായിരുന്നു പിടി. കേരള രാഷ്‌ട്രീയത്തിലെന്നും ഒരു വിമതശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. മറുവശത്തെ പാര്‍ട്ടികളില്‍ നിന്നു മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പുണ്ടായിട്ടും ഒരിക്കലും കീഴടങ്ങാത്തയാള്‍.

വലിപ്പച്ചെറുപ്പം നോക്കാതെ നേതാക്കളെ ചോദ്യം ചെയ്യേണ്ടിടത്ത് അതിന് മുന്നോട്ടുവന്നു എന്നത് പി.ടിയുടെ സവിശേഷതയാണ്. അതിന്റെ പേരിലുണ്ടായ രാഷ്‌ട്രീയ നഷ്ടങ്ങള്‍ പോലും അദ്ദേഹം വകവെച്ചിരുന്നില്ല.  സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലുമാണെങ്കില്‍പ്പോലും ഒരിക്കലും നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല. തികഞ്ഞ മതേതരവാദിയായ നേതാവ് എന്നു കൂടി  തോമസിനെ കുറിച്ച് പറയാം.  ജാതിയുടെ വേലിക്കെട്ടില്‍ കുരുങ്ങിക്കിടക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പ്രണയ വിവാഹമായിരുന്നു. അത് മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതുമായിരുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ടിയെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി വാക്പ്പോരുകള്‍ക്ക് പലവട്ടം സഭ സാക്ഷിയായിട്ടുണ്ട്.  

ഏറ്റവും ഒടുവില്‍ മരം മുറി വിഷയത്തില്‍ പോലും പി.ടി തോമസായിരുന്നു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. മഹാരാജാസ് കോളേജില്‍ കെഎസ്‌യു നേതാവായി ഉയര്‍ന്നുവന്ന പി.ടി ക്യാമ്പസ് കാലം മുതല്‍ തന്നെ ഒരു പോരാളിയായിരുന്നു. പി.ടിയെ അര്‍ബുദം കീഴടക്കിയപ്പോള്‍ നഷ്ടമാകുന്നത് വേറിട്ട രാഷ്‌ട്രീയക്കാരനേയും ആദര്‍ശ രാഷ്‌ട്രീയത്തിന്റെ കണ്ണിയേയുമാണ്.

Tags: രാഷ്ട്രീയംപരിസ്ഥിതി വിദഗ്ധന്‍കത്തോലിക്ക സഭപിടി തോമസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Parivar

എ.എന്‍. ഷംസീറിന്റെ പ്രസ്താവന കേരളത്തിന് അപമാനം; രാഷ്‌ട്രിയ മാനസിക അടിമത്വം ഹിന്ദു സമൂഹം വെടിയണമെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

Kerala

സജീവ രാഷ്‌ട്രീയത്തിലേക്കില്ല; അപ്പ കഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് കുടുംബത്തിലെ രാഷ്‌ട്രീയക്കാരന്‍: നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനില്‍ ആന്റണി സന്ദര്‍ശിച്ചപ്പോള്‍
Kerala

കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കി പ്രധാനമന്ത്രി; നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അനില്‍ ആന്റണി

India

വീട്ടില്‍ വൈദ്യുതി ഉപയോഗിക്കാതെ ബോട്ടണി പ്രൊഫസറായി വിരമിച്ച 79 വയസ്സുള്ള ഹേമ സനെ; പക്ഷിക്കൂടുകള്‍ക്കായി വീടും തൊടിയും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.