Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യജീവിതത്തിന്റെ ലക്ഷ്യം

മനനം എന്നാല്‍ കിട്ടിയ അറിവിനെക്കുറിച്ച് ശാന്തമനസ്സോടെ വിശകലനം ചെയ്യുക എന്നതാണ്. മനനത്തിലൂടെ ഗുരുക്കന്‍മാരുടെ പാഠങ്ങള്‍ക്ക് തെളിമയുണ്ടാവുന്നു. അവയെല്ലാം നമുക്ക് എവിടെ, എപ്പോഴാണ് പ്രയോജനപ്പെടുക എന്ന ബോധം തമ്മിലുണരുന്നു. എല്ലാ പാഠങ്ങളും എല്ലാവര്‍ക്കും ഒരുപോലെ സമ്മതമോ പ്രസക്തമോ ആവുകയില്ല എന്നതുറന്ന മനസ്സ് നമുക്കുണ്ടാവണം. അതുകൊണ്ടാണല്ലോ നമുക്കിത്രയധികം ദേവതാസങ്കല്‍പ്പങ്ങളും ആറ് ദര്‍ശനങ്ങളും ഉള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 06:00 am IST
in Samskriti

ഡോ. സുകുമാര്‍ 

മനുഷ്യജന്മത്തിന്റെ ധാര്‍മ്മികമായ ലക്ഷ്യംതന്നെ എന്തിനാണീ ജന്മമെടുത്തത് എന്ന അന്വേഷണം നടത്തുകയെന്നതാണ്. ഒരു മൃഗം  അതിന്റെ ജീവിതത്തില്‍ സുരക്ഷയും സമയാസമയം ഭക്ഷണവും കാലത്തിനൊത്ത് ഇണചേരാന്‍ അവസരവും കിട്ടിയാല്‍ സംതൃപ്തനാണ്. എന്നാല്‍ മനുഷ്യര്‍ക്ക് അതില്‍ കൂടുതലായി എന്തെങ്കിലുമൊക്കെ നേടാനുള്ള അദമ്യമായ ആഗ്രഹം എപ്പോഴുമുണ്ട്. ഒരിക്കല്‍ ആത്മാന്വേഷണം എന്ന ഒരാശയം ഉള്ളില്‍ മുളപൊട്ടിയാല്‍ അതെങ്ങിനെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാം എന്നതാണ് അവന്റെ നോട്ടം. നമ്മുടെ വേദപുരാണങ്ങള്‍ അതിനു നമ്മെ സഹായി ക്കുന്നുണ്ട്. ഭാരതീയ തത്വചിന്തയനുസരിച്ച് മുപ്പത്തിമൂന്ന് കോടി ദേവതകള്‍ ഉണ്ടെന്ന് നമുക്കറിയാം. വേദത്തിലും മറ്റും ഒരേയൊരു പരംപൊരുളിനെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ എന്തിനാണീ ലക്ഷക്കണക്കിന് ദേവീദേവന്മാര്‍? കാരണം ആത്മാന്വേഷണപാത, ഓരോരുത്തര്‍ക്കും അവരവരുടെ മനോഭാവത്തെ അടിസ്ഥാനമാക്കിയാണ് ഉണ്ടാവുക. സാധകന് തനിക്കിഷ്ടമുള്ള മാര്‍ഗ്ഗം തെരഞ്ഞെടുക്കാന്‍ ഈ വൈവിദ്ധ്യമാര്‍ന്ന ദേവതാസങ്കല്‍പ്പങ്ങളുടെ സഹായത്തോടെ സാധിക്കുമല്ലോ. തങ്ങള്‍ക്ക് യോജിച്ച മാര്‍ഗ്ഗത്തിലൂടെ ആത്മവിചാരം ചെയ്യു ന്നത് അവരുടെ ചുമതലയുമാണ്.

എങ്ങിനെയാണ് നാമത് നടപ്പിലാക്കുക? ശ്രവണം, മനനം നിധിധ്യാസനം എന്നീ മൂന്നു കാര്യങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുന്നതിലൂടെ മനസ്സിന് ഉറപ്പും നൈര്‍മ്മല്യവും കൈവരാനിടയാകുന്നു. വേദപുരാണങ്ങളിലെ ആത്മീയ ചിന്താപരമായ ജ്ഞാനം ഗുരുമുഖത്തുനിന്ന് കേട്ടും വായിച്ചും മനസ്സിലാക്കുന്നതാണ് ശ്രവണം. സമാനചിന്തകളില്‍ സ്വാസ്ഥ്യവും സുഖവും കണ്ടെത്തുന്നവരുമായുള്ള സത്സംഗം ഇതിനേറെ സഹായകരമാണ്. സത്സംഗങ്ങളില്‍ വേദേതിഹാസങ്ങളിലെ പ്രചോദനപരങ്ങളായ കഥകള്‍ കേട്ട് അവയെ നിത്യജീവിതത്തിന് മാറ്റുകൂട്ടുന്ന വിധത്തിലെങ്ങനെ പ്രസക്തമാക്കാം എന്ന് നമുക്ക് ചിന്തിക്കാമല്ലോ. മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കാത്ത രീതിയില്‍ ജീവിതവിജയവും സന്തോഷവും എങ്ങനെ കണ്ടെത്താം എന്നും പരിശോധിക്കാനുള്ള അവ സരമാണിത്.  

ഭഗവദ്ഗീതയില്‍ ‘ഉദ്ധരേത് ആത്മനാത്മാനം, ന ആത്മാനം അവസാധയേത്’ എന്ന് പറയുന്നു. നാം തന്നെയാണ് സ്വയം നമ്മെ ഉയര്‍ത്തേണ്ടത്. ഒരിക്കലും സ്വയം നമ്മെ താഴേക്ക് കൊണ്ടുപോവാന്‍ ഇടയാക്കരുത് എന്ന് സാരം. നമ്മിലെ ആത്മാവുതന്നെയാണ് നമ്മുടെ ബന്ധുവും ശത്രുവും.

മനനം എന്നാല്‍ കിട്ടിയ അറിവിനെക്കുറിച്ച് ശാന്തമനസ്സോടെ വിശകലനം ചെയ്യുക എന്നതാണ്. മനനത്തിലൂടെ ഗുരുക്കന്‍മാരുടെ പാഠങ്ങള്‍ക്ക് തെളിമയുണ്ടാവുന്നു. അവയെല്ലാം നമുക്ക് എവിടെ, എപ്പോഴാണ് പ്രയോജനപ്പെടുക എന്ന ബോധം തമ്മിലുണരുന്നു. എല്ലാ  പാഠങ്ങളും എല്ലാവര്‍ക്കും ഒരുപോലെ സമ്മതമോ പ്രസക്തമോ ആവുകയില്ല എന്നതുറന്ന മനസ്സ് നമുക്കുണ്ടാവണം. അതുകൊണ്ടാണല്ലോ നമുക്കിത്രയധികം ദേവതാസങ്കല്‍പ്പങ്ങളും ആറ് ദര്‍ശനങ്ങളും ഉള്ളത്!

നിധിധ്യാസനം എന്നാല്‍ നമുക്ക് കിട്ടിയ അറിവുകളുടെ വെളിച്ചം നിത്യജീവിതത്തില്‍ പകര്‍ത്തുക എന്നതാണ്. അറിവുകളെ യുക്തിഭദ്രമായി അപഗ്രഥിച്ച് തനിക്ക് ചേര്‍ന്നവയെ ലോകത്തിന് ഉപയോഗപ്രദമാക്കിത്തീര്‍ക്കുക. അതിലൂടെ ആനന്ദം കണ്ടെത്തുക.  

മണ്ഡലകാലത്തെ അയ്യപ്പപൂജകളിലൂടെ നാം ശ്രവണ-മനന-നിധിധ്യാസന രീതിയാണ് പിന്‍തുടരുന്നത്. അതിന്റെ ധ്യാനാത്മകമായ പരിസമാപ്തിയാണ് സന്നിധാനത്തിലെത്തി പതിനെട്ടു പടികേറി ഒടുവില്‍ അയ്യപ്പദര്‍ശന സായൂജ്യത്തിലൂടെ ഒരു സാധകന്‍ നേടുന്നത്. ഒരുവന്റെ ആത്മീയ പുരോഗതിയുടെ ഭാവതലമനുസരിച്ച് ദൈ്വതാദൈ്വത മാര്‍ഗ്ഗങ്ങളില്‍ സാധകന്‍ തന്റെ സാധന തുടരുന്നു. നമ്മില്‍ പലരും ഇവയുടെ സമ്മിശ്രമായ ഒരു സാധനാ പദ്ധതിയാണ് അവലംബിക്കുന്നത്. ദൈ്വതരീതിയില്‍ പൂജയും ധ്യാനവും നടത്തുന്നതിനോടൊപ്പം അദൈ്വതഭാവത്തില്‍ സ്വയം വിലീനമാവുന്ന നിമിഷങ്ങളും 41 ദിവസത്തിന്റെ വ്രതാനുഷ്ഠാനത്തില്‍ അയ്യപ്പഭക്തന്‍ കൊണ്ടാടുന്നു. ഏതെങ്കിലും ഒരു മാര്‍ഗ്ഗത്തില്‍ ദൃഢീകരിക്കുന്നതിനു പകരം ആത്മീയമാര്‍ഗ്ഗത്തില്‍ പുരോഗമിക്കുമ്പോള്‍ ദൈ്വതാദൈ്വതമാര്‍ഗ്ഗങ്ങളിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതായി ആനന്ദസ്ഫുരണം മാത്രം അനുഭവവേദ്യമാവുന്ന ആയാസ രഹിതമായ അവസ്ഥയാണ് നാം കണ്ടെത്തേണ്ടത്.  

Tags: life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.