തിരുവല്ല: ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ ഗുണ്ടകള്‍ തേര്‍വാഴ്ച നടത്തുമ്പോള്‍ കൊടിയ ക്രിമനലുകളുടെ പട്ടിക പോലും തയ്യാറാക്കാന്‍ കഴിയാതെ പോലീസ്. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് കാവല്‍ എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചെങ്കിലും എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പെരിങ്ങരയില്‍ സിപിഎം നേതാവിനെ വധിച്ച ഡിവൈഎഫ്ഐക്കാര്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘവുമായി ബന്ധമുള്ളവരെ ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ല. പ്രതികളില്‍ ഒരാളുടെ എന്ന് സംശയിക്കുന്ന ശബ്ദരേഖയില്‍ പറയുന്ന ഗുണ്ടാ നേതാവിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല.ഭരണത്തില്‍ സ്വാധീനമുള്ളവര്‍ പോലീസിന്റെ കൈകള്‍ പിന്നിലേക്ക് പിടിച്ച് കെട്ടിയത് മൂലമാണ് ഈ സംഘങ്ങളിലേക്ക് അന്വേഷണം എത്താതെയിരുന്നതെന്നാണ് ആരോപണം.പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് പ്രതികളെ ബിജെപിക്കാരായി ചിത്രീകരിച്ചെങ്കിലും വ്യക്തിവൈരാഗ്യമാണെന്ന് പ്രതികള്‍ തുറന്ന് പറഞ്ഞതോടെ പോലീസും വെട്ടിലായി.ഇപ്പോള്‍ സിപിഎമ്മും മിണ്ടുന്നില്ല.അന്വേഷണവും നിലച്ചു.
ജില്ലയിലെ കൊടിയ ക്രിമനലുകള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ പോലും പോലീസിന് വ്യക്തതയില്ല. അന്‍പതോളം പേര് ഉണ്ടായേക്കുമെന്നാണ് ചില ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.നിലവില്‍ ഇവര്‍ എവിടെയാണ്,അടുത്തയിടെ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശമുണ്ട്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കുകയും ഇവരെ നിരീക്ഷിക്കുകയും ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്.അതേ സമയം കാപ്പാ കേസില്‍ ഉള്‍പ്പെടുത്തി നാട് കടത്തുന്ന ഗുണ്ടകള്‍ തന്നെയാണ് അതാത് പ്രദേശത്തെ ഗുണ്ടാ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.സമീപ ജില്ലയില്‍ ഇരുന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ കാപ്പാനിയമം തന്നെ പൊളിച്ച് എഴുതണമെന്ന അഭിപ്രായം സേനയ്ക്കുള്ളില്‍ തന്നെയുണ്ട്.
നാടു കടത്തിയതിനെ തുടര്‍ന്ന് എത്തുന്ന ജില്ലയിലെ ഗുണ്ടാ സംഘങ്ങളുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും പോലീസിന് തലവേദനയാണ്. ഇതെല്ലാം കണക്കിലെടുത്ത് നിയമത്തില്‍ അനിവാര്യമായ മാറ്റം വരുത്തണമെന്ന് ആവശ്യം സേനയ്ക്കുള്ളില്‍ തന്നെയുണ്ട്.പക്ഷെ ഇതൊന്നും ഭരണനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആരുമില്ല.രാഷ്ടീയ നേതൃത്വം കൈകള്‍ പിന്നിലേക്ക് കെട്ടുകയും ഗുണ്ടകള്‍ അരങ്ങ് വാഴുകയും ചെയ്യുമ്പോള്‍ പോലീസ് നിസാഹയവസ്ഥയിലാണ്.ഇടത് സര്‍ക്കാരിന്റെ കാലത്ത് പോലീസില്‍ സെല്‍ഭരണമാണ് നടക്കുന്നതെന്ന ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ടീയ സംരക്ഷണമുള്ള ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസും മടിക്കും.ഇതെല്ലാം ഗുണ്ടകളുടെ വളര്‍ച്ചയ്ക്ക് തണലൊരുക്കുകയാണെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: