Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയതയിലെ മൂന്ന് ദര്‍ശനങ്ങള്‍

ഹനുമാന്‍ രണ്ടാമതായി പറഞ്ഞ ജീവഭാവം, തന്നില്‍ തുടിക്കുന്ന ജീവന്റെ സ്പന്ദനം തന്നില്‍ നിന്നും ഉയര്‍ന്നു വിരാജിക്കുന്ന ഒരു സത്തയുടെ അംശമാണെന്നും തന്നിലുള്ള ഊര്‍ജ്ജം ആ സത്തയില്‍നിന്നും പ്രതിഫലിക്കുന്ന കാന്തിയാണെന്നും ഉള്ള തിരിച്ചറിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 05:00 am IST
in Samskriti

ഡോ. സുകുമാര്‍ കാനഡ

സനാതന ധര്‍മ്മത്തില്‍ മൂന്ന് പ്രധാന തത്ത്വദര്‍ശനങ്ങളാണുള്ളത്. ദൈ്വതം,വിശിഷ്ടദൈ്വതം,അദൈ്വതം. ഹനുമാന്റെ കഥയില്‍ അദ്ദേഹം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചുറപ്പിച്ച മൂന്നു ഭാവതലങ്ങളെപ്പറ്റി ശ്രീരാമചന്ദ്രനോട് പറയുകയുണ്ടായി. ആദ്യത്തേത് ദേഹഭാവത്തില്‍ താനൊരു വിനീതഭൃത്യനായി നിലകൊള്ളുന്ന ഭൗതികതലമാണ്. അതിലെ പരിമിതികളും ബന്ധനങ്ങളും ഹനുമാന് നന്നായി അറിയാം. അങ്ങനെയുള്ള ഒരാള്‍ക്ക് അഭയവും രക്ഷയും നല്‍കാന്‍ ഒരു യജമാനന്‍ കൂടിയേ തീരൂ. ശ്രീരാമനില്‍ ഹനുമാനത് കണ്ടെത്തി. ഇതാണ് ‘ദൈ്വതം’. താനും ഈശ്വരനും രണ്ടാണ്. രണ്ടും രണ്ട് വ്യത്യസ്ഥതലങ്ങളിലിരിക്കുന്ന ഉണ്മയാണ്. രണ്ടുപേര്‍ക്കും ഈലോകത്തില്‍ ചെയ്തു തീര്‍ക്കാനുള്ള കര്‍മ്മങ്ങളും വ്യതിരിക്തമാണ്. അമ്മയും കുട്ടിയും പോലെ, ഗുരുവും ശിഷ്യനും പോലെ, രാജാവും പ്രജയും പോലെ, പരസ്പര ബന്ധവും കൊടുക്കല്‍ വാങ്ങലുകളും ഉള്ള ഒരു തലമാണ് ദൈ്വതം.

ഹനുമാന്‍ രണ്ടാമതായി പറഞ്ഞ ജീവഭാവം, തന്നില്‍ തുടിക്കുന്ന ജീവന്റെ സ്പന്ദനം തന്നില്‍ നിന്നും ഉയര്‍ന്നു വിരാജിക്കുന്ന ഒരു സത്തയുടെ അംശമാണെന്നും തന്നിലുള്ള ഊര്‍ജ്ജം ആ സത്തയില്‍നിന്നും പ്രതിഫലിക്കുന്ന കാന്തിയാണെന്നും ഉള്ള തിരിച്ചറിവാണ്. ഭഗവാനായ ശ്രീരാമചന്ദ്രനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഹനുമാന്‍, രാമന്റെ അംശം തന്നെയാണെന്ന് തിരിച്ചറിയുകയാണ്. തനിക്കു മാത്രമല്ല, പ്രപഞ്ചത്തിലെ സകല ജീവജാലങ്ങള്‍ക്കും ഊര്‍ജ്ജമേകുന്നത് ഒരേസ്രോതസ്സാണെന്ന് ഹനുമാന്‍ തിരിച്ചറിയുന്നു. ജീവനുള്ളവയിലും ഇല്ലാത്തവയിലും നിറഞ്ഞുതുടിക്കുന്നത് അതേ ചൈതന്യമത്രേ. ഈ ചിന്താതലമാണ് വിശിഷ്ടാദൈ്വതം.

ഹനുമാന്‍ മൂന്നാമതായി പറഞ്ഞത് ആത്മഭാവമായ അദൈ്വതത്തെപ്പറ്റിയാണ്. ഞാന്‍ എന്ന ഉണ്മ അതിന്റെ സഹജമായ ഭാവത്തില്‍ നോക്കുമ്പോള്‍ ഭഗവാനും രാജാവുമായ ശ്രീരാമചന്ദ്രന്റെഅതേ ഉണ്മതന്നെയാണെന്ന് ഹനുമാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.’ഭഗവാ

നും ഞാനും തമ്മില്‍ യാതൊരു ഭേദവുമില്ല’ എന്ന നിറവിലാണ് ഹനുമാനപ്പോള്‍. ഇവിടെ രണ്ടില്ല. ഒന്നേയുള്ളു. രണ്ടില്ലാത്തിടത്ത് ഭയമില്ല. ഭയമില്ലാത്തിടത്ത് അഭയം ആവശ്യമില്ല. ആരുടെയും സംരക്ഷണം ആര്‍ക്കും വേണ്ടതാനും. ഈ ഏകാത്മതയാണ് ശബരിമലയിലെ ‘തത്ത്വമസി’ മന്ത്രത്തില്‍ നാമും കാണേണ്ടത്. അയ്യപ്പനും ഞാനും രണ്ടല്ല, എന്ന തിരിച്ചറിവിന്റെ ഉണര്‍വ്വ്. ഓരോ ബാധകനെയുംപടിപടിയായി ദൈ്വതത്തില്‍ നിന്നും വിശിഷ്ടാദൈ്വതത്തിലേയ്‌ക്കും അവിടെ നിന്ന് ദൈ്വതത്തിലേക്കുമുയര്‍ത്തുന്ന പരിണാമം.

മണ്ഡലവ്രതവും ശബരിമലയാത്രയും നമ്മെ ഈ ഉണര്‍വ്വിലേക്ക് വളരാന്‍ പ്രചോദിപ്പിക്കുന്നു.

നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതകാലത്ത് ഒരോ സാധകനും അയ്യപ്പസ്വാമിയുടെ സവിശേഷതകള്‍ സ്വായത്തമാക്കാനുള്ള ശ്രമത്തിലാണ്. കാരണം നാമം കൊണ്ട് അയ്യപ്പനാണെങ്കിലും ആ നാമത്തിനവന്‍ അര്‍ഹനാണെന്ന് അവനു തന്നെ ഉറപ്പില്ല. ഭഗവാ

നും ഭക്തനും ഒന്നാണെന്ന തിരിച്ചറിവിന്റെ ‘തത്ത്വമസി’ അദൈ്വതത്തിന്റെ നിറവുതന്നെയാണ്. സാധാരണക്കാരന് പെട്ടെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള തത്ത്വമാണെങ്കിലും എല്ലാവരും ഇത്തരം ഉയര്‍ന്ന ചിന്തയ്‌ക്കും സാദ്ധ്യതയ്‌ക്കും അര്‍ഹരത്രേ.  

അനുകരണം സ്‌നേഹത്തിന്റെ, ഭക്തിയുടെ ഒരു തലമാണല്ലോ. ഭക്തനായ അയ്യപ്പന്‍ ഭഗവാനായ അയ്യപ്പനെ അനുകരിക്കാന്‍ ശ്രമിക്കുകയാണ്. ആദ്യം വിനീതനായ ഒരു ഭക്തനായി പൂജകളും സേവകളും ചെയ്ത് അവന്‍ മനസ്സിനെ നിയന്ത്രിക്കുന്നു. ദൈ്വതമാണിവിടെ പരിപാലിക്കുന്ന ചിന്താഗതി. പിന്നീട് അയ്യപ്പചിന്തയുടെ ചൈതന്യത്തില്‍ അഭിരമിച്ച് ഭഗവാന്റെ ഭാഗമായി വര്‍ത്തിച്ച് അയാള്‍  പിന്നെ വിശിഷ്ടദൈ്വതിയാകുന്നു. വ്രതകാലത്തിന്റെ ഒടുവില്‍ ശബരിമലയിലേക്കുള്ള കഠിനയാത്ര ചെയ്ത് ശരീരവും മനസ്സും ഒരുക്കി വച്ച് സാധകന്‍ അയ്യപ്പനെ ദര്‍ശിക്കുന്നു. അവിടെയൊരു നിമിഷം സാധകനായ അയ്യപ്പന്‍ സ്വാമിയായ അയ്യപ്പനാവുന്നു. ഇതാണ് അദൈ്വതത്തിന്റെ സാക്ഷാത്ക്കാരം. അദൈ്വതം നാം പരിശീലിക്കുന്ന മതമല്ല, മറിച്ച് നാമെത്തിച്ചേരുന്ന പ്രബുദ്ധമായ അവബോധമാണ്. അതാണെങ്കില്‍ നമ്മില്‍ നേരത്തെയുള്ള നമ്മുടെ സഹജഭാവത്തിന്റെ കണ്ടെത്തലുമാണ്.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.