Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാടുകയറി വനപാലക സംഘം, ശെന്തുരുണി വന്യജീവിസങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു

കടുവകളെ നേരിട്ടു കണ്ടില്ലെങ്കിലും കാഷ്ഠം, രോമം, പാദങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കിയും സാന്നിധ്യം തിരിച്ചറിയും. ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചുള്ള പരിശോധനയ്‌ക്കു പുറമേ ദിവസവും അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ സംഘം സഞ്ചരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 03:35 pm IST
in Kollam

തെന്മല: ശെന്തുരുണി വന്യജീവിസങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു. അഗസ്ത്യാര്‍കൂടത്തിനു കീഴിലും നെയ്യാര്‍, പേപ്പാറ ഭാഗങ്ങളിലും കണക്കെടുക്കുന്നുണ്ട്. നാലുവര്‍ഷം കൂടിയുള്ള സെന്‍സസിന്, പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ പ്രത്യേക പരിശീലനം നേടിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

10 ബ്ലോക്കുകളായി തിരിഞ്ഞുളള പരിശോധന അടുത്ത ചൊവ്വാഴ്ചവരെ നീണ്ടുനില്‍ക്കും. ഒരു ബ്ലോക്കില്‍ നാലോ അഞ്ചോ ജീവനക്കാരുണ്ടാകും. ആഹാരസാധനങ്ങള്‍, ടെന്റിനുള്ള സാമഗ്രികള്‍ എന്നിവയുമായാണ് സംഘങ്ങള്‍ കാടുകയറിയത്. ഓരോ ദിവസവും ലഭിക്കുന്ന വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും.  

കടുവകളെ നേരിട്ടു കണ്ടില്ലെങ്കിലും കാഷ്ഠം, രോമം, പാദങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കിയും സാന്നിധ്യം തിരിച്ചറിയും. ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചുള്ള പരിശോധനയ്‌ക്കു പുറമേ ദിവസവും അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ സംഘം സഞ്ചരിക്കും. അവസാന ദിവസങ്ങളില്‍ യന്ത്രസഹായത്തോടെ നേര്‍രേഖയില്‍ രണ്ടുകിലോമീറ്ററില്‍, 400 മീറ്റര്‍ ഇടവിട്ട് വിവരശേഖരണം നടത്തും. ശേഖരിക്കുന്ന സാമ്പിളുകള്‍ പെരിയാര്‍ വന്യജീവിസങ്കേതത്തിനു കീഴില്‍ പരിശോധിക്കുകയും കടുവകളുടെ എണ്ണം കണക്കാക്കുകയും ചെയ്യും. മുന്‍പു നടന്ന പരിശോധനയില്‍ ശെന്തുരുണിയില്‍ അഞ്ചുമുതല്‍ ഒന്‍പതുവരെ കടുവകളുടെ സാന്നിധ്യമുണ്ടായിരുന്നു.

ശെന്തുരുണി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സജീവ് കുമാര്‍, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സി.അജയന്‍, ഡെപ്യൂട്ടി റേഞ്ചര്‍ സന്തോഷ്‌കുമാര്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ഷിജു തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബിനില്‍, രാജന്‍ പിള്ള, ശ്രീകുമാര്‍, സുമേഷ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.

Tags: forcensusTiger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ മുസ്ലിം ജനസംഖ്യ ഇൻഡോനേഷ്യയ്‌ക്ക് സമാനമാകുമെന്ന് കിരണ്‍ റിജിജു

Kerala

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാര്‍; സംസ്ഥാനത്ത് വരയാടുകളുടെ കണക്കെടുപ്പിന് തുടക്കമായി

Kerala

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

കണ്ണൂരിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.