കൊച്ചി : ജെന്‍ഡര്‍ ന്യൂട്രാലിറ്റി വസ്ത്രങ്ങള്‍ വരും തലമുറയെ സ്വവര്ഗ്ഗാനുരാഗികളാക്കാനുള്ള ശ്രമമാണെന്ന് കേരള നദ് വത്തുള്‍ മുജാഹിദ്ദീന്‍ കീഴിലുള്ള വിദ്യാര്‍ത്ഥി സംഘടനയായ മുജാഹിദ്ദീന്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ്. എംഎസ്എമ്മിന്റെ എറണാകുളത്ത് നടക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്‍സ് ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ പോസ്റ്ററിലാണ് സ്കൂളുകളിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി വസ്ത്രങ്ങള്‍ക്കെതിരെ അശാസ്ത്രീയ വാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ബാലുശ്ശേരി സര്‍ക്കാര്‍ ഗേള്‍സ് സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം നടപ്പാക്കിയതില്‍ മുസ്ലിം മത സംഘടനകള്‍ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടിയാണ് ഇതെന്നാണ് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി ഇതിനോട് പ്രതികരിച്ചത്. അതിനു പിന്നാലെയാണ് മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റും രംഗത്ത് എത്തിയിരിക്കുന്നത്.
ഡിസംബര്‍ 16ന് നടക്കുന്ന കോണ്‍ഫറന്‍സില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണത്തിനെതിരെ എം.എം. അക്ബര്‍, മുസ്തഫ തന്‍വീര്‍ എന്നിവരെ അണിനിരത്തി വെര്‍ച്വല്‍ ചര്‍ച്ചയും ഇവര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി സ്ത്രീ വിമോചനം സാധ്യമാക്കുമോ ജന്‍ഡര്‍ വ്യത്യാസങ്ങളെ നിഷേധിച്ചാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനവും അതിക്രമങ്ങളും ഇല്ലാതാകുമോ. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ക്ക് പിന്നിലെ ഒളിയജണ്ടകള്‍ എന്ത് എന്നീ ചോദ്യങ്ങളും ചര്‍ച്ചയ്ക്ക് മുന്നോടിയായി അവര്‍ ഫേസ്ബുക്കിലൂട പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: