Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മെഡിക്കല്‍ സമരം ഒത്തുതീര്‍പ്പാക്കണം

സമരം ചെയ്യുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത് സ്വാഭാവികം. അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നവരോട് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പൊതുസമീപനം ശത്രുതാപരമാണ്. തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ നടത്തി ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു പകരം അവരെ കഴിയാവുന്നത്ര അവഗണിക്കുകയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ രീതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2021, 05:00 am IST
inEditorial

സമരം ചെയ്യുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത് സ്വാഭാവികം. അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നവരോട് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പൊതുസമീപനം ശത്രുതാപരമാണ്. തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ നടത്തി ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു പകരം അവരെ കഴിയാവുന്നത്ര അവഗണിക്കുകയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ രീതി. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംഒഎ, കെജിഎംസിടിഎ എന്നീ സംഘടനകളും പിജി ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്മാരുടെയും സംഘടനകളും സമരത്തിലാണ്. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നില്‍പ്പുസമരം ഏഴ് ദിവസം പിന്നിട്ടിട്ടും അനുനയിപ്പിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. മെഡിക്കല്‍ കോളജുകളിലെ അധ്യയനത്തെയും ചികിത്സയെയും ബാധിക്കുന്ന തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. പിജി വിദ്യാര്‍ത്ഥികളുടെ സമരം ഇനിയും നീണ്ടാല്‍ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ അത്യാഹിത വിഭാഗത്തിലേക്കു മാത്രമായി ചുരുക്കേണ്ടിവരുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. സമരം നീണ്ടുപോയാല്‍ എംബിബിഎസ്, പിജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിദ്യാര്‍ത്ഥികളുടെ അധ്യാപനം, പരിശീലനം എന്നിവ നിര്‍ത്തിവയ്‌ക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇപ്പോള്‍ തന്നെ മെഡിക്കല്‍ കോളജുകള്‍ അഞ്ച് ദിവസമായി താളംതെറ്റിയ അവസ്ഥയിലാണ്.

ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെയാക്കണമെന്നും ജോലിഭാരം കുറയ്‌ക്കാന്‍ നടപടി വേണമെന്നുമാണ് പിജി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. പിജിക്കാരുടെ സമരം കാരണം ജോലിഭാരം കൂടുന്നു എന്നാരോപിച്ചാണ് ഒപിയിലും വാര്‍ഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ്‌സര്‍ജന്മാര്‍ പ്രതിഷേധിക്കുന്നത്. ആലപ്പുഴയില്‍ ഹൗസ് സര്‍ജനെ ആക്രമിച്ചതിലും ഒരാഴ്ച അറുപതിലധികം മണിക്കൂറുകള്‍ ജോലിചെയ്യേണ്ടി വരുന്നതിലും പ്രതിഷേധിച്ച് കെജിഎംസിടിഎ സംസ്ഥാന വ്യാപകമായി സമരത്തിലാണ്. ഇത്തരമൊരു ഗുരുതരമായ സാഹചര്യം രൂപംകൊണ്ടിട്ടും വളരെ ലാഘവബുദ്ധിയോടെയാണ് ആരോഗ്യമന്ത്രി പെരുമാറുന്നത്. മന്ത്രിയെന്ന നിലയ്‌ക്ക് സ്വന്തം ചുമതലകള്‍ നിറവേറ്റുന്നതില്‍ നിരന്തരം പരാജയപ്പെടുകയാണ്. സമരം ചെയ്യുന്നവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും മന്ത്രി തയ്യാറാവുന്നില്ല. പകരം പ്രൈവറ്റ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരുമാണ് മന്ത്രിക്കുവേണ്ടി കാര്യങ്ങളില്‍ ഇടപെടുന്നത്. എടുത്തുപറയത്തക്ക രാഷ്‌ട്രീയ പശ്ചാത്തലമോ ഭരണപരിചയമോ ഇല്ലാത്തതിനാല്‍ പ്രശ്‌നങ്ങളുടെ ഗുരുതരാവസ്ഥയോ ഇതുമൂലം ജനങ്ങള്‍ നേരിടുന്ന വിഷമതകളോ മനസ്സിലാക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ല. ആരോഗ്യമന്ത്രിയുടെ പല ഇടപെടലുകള്‍ക്കും പ്രദര്‍ശനമൂല്യം മാത്രമാണുള്ളതെന്ന ആക്ഷേപം ശക്തമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് സംഭവിച്ച വീഴ്ചയ്‌ക്ക് ഉത്തരവാദിയായി പലരും ചൂണ്ടിക്കാട്ടിയത് മന്ത്രിയുടെ കഴിവില്ലായ്‌മയാണ്. എന്നിട്ടും പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്താന്‍ മന്ത്രി തയ്യാറാവുന്നില്ല എന്നതിനു തെളിവാണ് പിജി ഡോക്ടര്‍മാരുടെയും മറ്റും സമരത്തോട് പുലര്‍ത്തുന്ന നിഷേധാത്മക സമീപനം.

ആരോഗ്യ-മെഡിക്കല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. മറ്റ് മേഖലകള്‍ പോലെയല്ല ഇത്.  ആശുപത്രികളെ ആശ്രയിക്കുന്ന രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കുന്നതിനും ശസ്ത്രക്രിയകള്‍ നടത്തുന്നതിനുമൊക്കെ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഡോക്ടര്‍മാരുടെ അവകാശം നിഷേധിക്കുന്നതും ആവശ്യങ്ങളോട് മുഖം തിരിക്കുന്നതുമൊക്കെ അവരോട് മാത്രമല്ല രോഗികളോടും ചെയ്യുന്ന ദ്രോഹമായേ കാണാനാവൂ. ഒമിക്രോണ്‍ എന്ന പുതിയ വകഭേദത്തിന്റെ വരവോടെ  ജനങ്ങള്‍ വീണ്ടും കൊവിഡ് ഭീതിയുടെ നിഴലില്‍ കഴിയുമ്പോള്‍ ആശുപത്രി സംവിധാനങ്ങളുടെ താളം തെറ്റാന്‍ ഒരുതരത്തിലും അനുവദിച്ചുകൂടാ. സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനും അവ സമയബന്ധിതമായി പരിഹരിക്കാനുമുള്ള സന്നദ്ധത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍വിധിയില്ലാതെ ചര്‍ച്ച നടത്തിയാല്‍ ഇപ്പോഴത്തെ അന്തരീക്ഷത്തിന് അയവുവരും. നിസ്സഹായരായ രോഗികളുടെ പ്രശ്‌നങ്ങള്‍ മറ്റാരെക്കാളും അറിയാവുന്നവരാണ് ഡോക്ടര്‍മാര്‍. രോഗികളെ കരുതിക്കൂട്ടി ഉപദ്രവിക്കുന്ന സമീപനം ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇതൊക്കെ മനസ്സില്‍വച്ചുകൊണ്ട് ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടത്. സമരക്കാരോടുള്ള സര്‍ക്കാരിന്റെ അസഹിഷ്ണുത വിലപ്പെട്ട സമയം പാഴാക്കിക്കളയും. സമരക്കാരെ പാഠം പഠിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുമ്പെടുന്നതെങ്കില്‍ സ്ഥിതി സങ്കീര്‍ണമാകും. ദുരഭിമാനം മാറ്റിവച്ച് സമരരംഗത്തുള്ള ഡോക്ടര്‍മാരുമായി എത്രയും വേഗം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടുപിടിക്കുകയാണ് വേണ്ടത്. സമൂഹത്തിന് വിലയേറിയ സേവനങ്ങള്‍ ചെയ്യുന്ന ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നേര്‍ക്ക് കണ്ണടയ്‌ക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഡോക്ടര്‍മാരുടെ സമരം നീണ്ടുപോകുന്തോറും സര്‍ക്കാരിന്റെ ചീത്തപ്പേര് കൂടുകയേയുള്ളൂ. ആരോഗ്യമന്ത്രി ഉചിതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന് പരിഹാരം കണ്ടെത്തേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.