തിരുവനന്തപുരം:യൂറോപ്പിലെ ഏറ്റവും പ്രമുഖ കാര്‍ഗോ എയര്‍ലൈനായ കാര്‍ഗോലക്സ് ഇനിമുതല്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐകാര്‍ഗോ ഉപയോഗിക്കും. കാര്‍ഗോലക്സിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ ഐകാര്‍ഗോ പ്ലാറ്റ് ഫോമിലായിരിക്കും നിര്‍വ്വഹിക്കുക.
സേവനം കൂടുതല്‍ കാര്യക്ഷമമാക്കുകവഴി ഉപഭോക്തൃഅനുഭവം മെച്ചപ്പെടുത്തുവാന്‍ കാര്‍ഗോലക്സിനെ ഐകാര്‍ഗോ പ്രാപ്തമാക്കും. ലഭ്യമായ വിഭവശേഷി ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഐകാര്‍ഗോയിലൂടെ എയര്‍ലൈനിന് സാധിക്കും. വിവിധ ആപ്ലിക്കേഷനുകളെ ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ച് ഡേറ്റാകൈമാറ്റം സുഗമമാക്കി സുസ്ഥിരമായ രീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുന്ന എപിഐകളാല്‍ സമ്പന്നമായ ഐകാര്‍ഗോ, കാര്‍ഗോലക്സിന്റെ വിവിധ ബിസിനസ് പങ്കാളിത്തങ്ങളേയും ഉപഭോക്തൃ സേവനങ്ങളേയും മികവുറ്റതാക്കാന്‍ സഹായിക്കും.
വളരെ നിര്‍ണായകമായ ഡിജിറ്റല്‍ പരിണാമ പ്രക്രിയയില്‍ ആണ് കാര്‍ഗോലക്സ് എന്ന് കാര്‍ഗോലക്സ് സിഇഒ റിച്ചാര്‍ഡ് ഫോര്‍സണ്‍ പറഞ്ഞു. ഈ സുപ്രധാന ഘട്ടത്തില്‍ നൂതന കാര്‍ഗോ മാനേജ്മെന്‍റ് സംവിധാനമായി ഐകാര്‍ഗോയെ തെരഞ്ഞെടുക്കുക എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള എയര്‍കാര്‍ഗോ മേഖലയിലെ ഏറ്റവും പ്രമുഖരായ കാര്‍ഗോലക്സുമായുള്ള സഹകരണം തികച്ചും ആവേശകരമാണെന്ന് ഐബിഎസ് കാര്‍ഗോ വിഭാഗം മേധാവി അശോക് രാജന്‍ പറഞ്ഞു. പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എയര്‍ലൈനുകളെല്ലാം ഡിജിറ്റൈസേഷന്റെ പാതയിലാണ്. ഈ സുപ്രധാന പരിണാമത്തിന് ചുക്കാന്‍ പിടിക്കാന്‍ കഴിയുന്നതില്‍ ഐബിഎസിന് ഏറെ അഭിമാനമുണ്ടെന്നും അശോക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: