Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വഞ്ചിക്കപ്പെടുന്ന കായികതാരങ്ങള്‍

സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി താരങ്ങള്‍ തല മുണ്ഡനം ചെയ്തും പ്രതിഷേധിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങളുടെ നിയമനം സംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടാകാതിരുന്നതിനാലാണ് ഇങ്ങനെയൊരു സമരമുറയിലേക്ക് താരങ്ങള്‍ കടന്നത്. ദേശീയ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവരടക്കം എണ്‍പതിലേറെ താരങ്ങളാണ് സര്‍ക്കാരിന്റെ കനിവുതേടി സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായത്. നൂറു ശതമാനവും അര്‍ഹമായ ആവശ്യങ്ങളുന്നയിക്കുന്ന കായികതാരങ്ങളെ അപമാനിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് അംഗീകരിക്കാനാവില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 11, 2021, 05:00 am IST
inEditorial

നിയമനപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഡിസംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരത്തിലാണ്. തങ്ങളുടെ ന്യായമായ ആവശ്യത്തില്‍ തീരുമാനമെടുക്കുകയോ ചര്‍ച്ചയ്‌ക്ക് വിളിക്കുകയോ ചെയ്യാതെ സര്‍ക്കാര്‍ വഞ്ചിച്ചതാണെന്ന് ആരോപിച്ച് സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കായികതാരങ്ങള്‍. ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയുന്ന കായിക വകുപ്പ് മന്ത്രി വി. അബ്ദുള്‍ റഹ്മാന്‍ അതിന് തയ്യാറാവാത്തതും, മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ആലോചിച്ചശേഷം ചര്‍ച്ചയ്‌ക്കു വിളിക്കാമെന്ന നിഷേധാത്മക മറുപടി ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായതും സമരക്കാരുടെ രോഷം വര്‍ധിപ്പിച്ചിരിക്കുകയാണ്.  സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി താരങ്ങള്‍ തല മുണ്ഡനം ചെയ്തും പ്രതിഷേധിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങളുടെ നിയമനം സംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടാകാതിരുന്നതിനാലാണ് ഇങ്ങനെയൊരു സമരമുറയിലേക്ക് താരങ്ങള്‍ കടന്നത്. ദേശീയ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവരടക്കം എണ്‍പതിലേറെ താരങ്ങളാണ് സര്‍ക്കാരിന്റെ കനിവുതേടി സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായത്. നൂറു ശതമാനവും അര്‍ഹമായ ആവശ്യങ്ങളുന്നയിക്കുന്ന കായികതാരങ്ങളെ അപമാനിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് അംഗീകരിക്കാനാവില്ല.

കായിക താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. വിജയത്തിളക്കത്തിന്റെ താരപരിവേഷത്തില്‍ നില്‍ക്കാറുള്ള അവരില്‍ പലരുടെയും യഥാര്‍ത്ഥ ജീവിത ചുറ്റുപാടുകള്‍ വളരെ ശോചനീയമായിരിക്കും. മത്സരത്തില്‍ പങ്കെടുത്ത് നേടിയ മെഡലുകള്‍ ഒരു ഭാരമായിത്തീര്‍ന്ന് ജീവിതം തള്ളിനീക്കാനാവാതെ കഷ്ടപ്പെടുന്ന താരങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. അവഗണനയുടെ പടുകുഴിയില്‍ നിന്ന് ജീവിതം തന്നെ അവസാനിപ്പിച്ചവരും ഇക്കൂട്ടത്തിലുണ്ടല്ലോ. ഒരിക്കല്‍ ആഘോഷത്തോടെ വരവേറ്റിരുന്നവരെ പിന്നീട് അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിന്റെ തിക്തഫലമാണിത്. ഇപ്പോള്‍ ഒരു ജോലിക്കുവേണ്ടി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിനെത്തിയിരിക്കുന്നവര്‍ക്കിടയിലുമുണ്ട് കണ്ണീരു തോരാത്തവര്‍. ചെമ്മീന്‍ നുള്ളി  ജീവിക്കുന്നവര്‍ പോലും ഇതില്‍പ്പെടുന്നു. പലരും ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റിയവരാണ്. സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്ന ഈ ജോലിയല്ലാതെ മറ്റൊരു മാര്‍ഗവും തങ്ങള്‍ക്കു മുന്നിലില്ല എന്നാണ് ഇവര്‍ പറയുന്നത്. കഷ്ടപ്പാടുകളുടെ ട്രാക്കിലൂടെ മാത്രം ഓടി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു സര്‍ക്കാരിനുമാവില്ല. മറ്റാരുടെയെങ്കിലും അവകാശങ്ങള്‍ തട്ടിപ്പറിക്കാനല്ല കായികതാരങ്ങളുടെ സമരം. സര്‍ക്കാരിന്റെ തന്നെ തീരുമാനം നടപ്പാക്കണമെന്നാണ് ആവശ്യം. ഇത് നേടിയെടുക്കാന്‍ മരണംവരെ സമരം ചെയ്യേണ്ടി വന്നാലും പിന്നോട്ടുപോകില്ലെന്ന ഉറച്ച നിലപാടിലാണ് താരങ്ങള്‍. കായികതാരങ്ങള്‍ക്ക് അര്‍ഹമായ ജോലി നല്‍കുമെന്നു പറയുന്ന വകുപ്പ് മന്ത്രി അത് എപ്പോഴാണെന്നു മാത്രം പറയാതെ ഒഴിഞ്ഞുമാറുകയാണ്. ഉദ്യോഗാര്‍ത്ഥികളായ പല താരങ്ങളും മുപ്പത് വയസ്സ് കഴിഞ്ഞവരാണെന്ന കാര്യം കൂടി കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ അനാസ്ഥ മനുഷ്യത്വ വിരുദ്ധമാണെന്നുകൂടി പറയേണ്ടി വരുന്നു.  

യഥാര്‍ത്ഥത്തില്‍ കായികതാരങ്ങളുടെ ഈ സമരം വഞ്ചനയുടെ തുടര്‍ക്കഥയാണ്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേരുള്ള തങ്ങള്‍ക്ക് ജോലി നല്‍കണമെന്നും, കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. 500 ലേറെ കായികതാരങ്ങള്‍ക്ക് ജോലി നല്‍കിയെന്ന് കഴിഞ്ഞ സര്‍ക്കാരില്‍ കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ പറഞ്ഞത് വലിയ വിവാദത്തിനിടയാക്കിയതാണ്. ഇത് വെറും അവകാശവാദം മാത്രമായിരുന്നു.  ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്. സമരത്തോട് യാതൊരുവിധ അനുഭാവവും കാണിക്കാതെ ഉദ്യോഗാര്‍ത്ഥികളെ നിന്ദിച്ച സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ചര്‍ച്ചയ്‌ക്ക് വിളിച്ച് സമരം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും അധികാരത്തിലേറിയതോടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍നിന്നും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയി. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന് ഇടനിലനിന്ന സിപിഎമ്മിന്റെ യുവജന നേതാക്കളെയൊന്നും പിന്നീട് കണ്ടിട്ടില്ല. ഒരു വശത്ത് നിയമന നിരോധനം ഏര്‍പ്പെടുത്തുക. മറുവശത്ത് റാങ്കുലിസ്റ്റുകളുടെ കാലാവധി തീരാന്‍ അനുവദിക്കുക. ഇതിനിടയില്‍ വേണ്ടപ്പെട്ടവര്‍ക്ക് പിന്‍വാതില്‍ നിയമനം നടത്തുകയും, പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ താല്‍ക്കാലികക്കാരെ  സ്ഥിരപ്പെടുത്തുകയും ചെയ്യുക. ഇതാണ് പിണറായി സര്‍ക്കാരിന്റെ നയം. ഈ നയം മാറ്റിയേ തീരൂ. അര്‍ഹതപ്പെട്ടത് നിഷേധിക്കുന്നതിനെതിരെ സമരം ചെയ്യുന്ന കായിക താരങ്ങളുടെ ആവശ്യങ്ങള്‍ എത്രയും വേഗം അംഗീകരിച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. വിശ്വാസവഞ്ചന തുടര്‍ന്നാല്‍ യുവജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടിയുണ്ടാവും.

Tags: keralaകലാപം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.