Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇര; പ്രസാദ ചന്ദ്രന്റെ ദുരൂഹ മരണത്തിന് 42 വര്‍ഷം

സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ദു:ഖത്തില്‍ പ്രസാദ ചന്ദ്രന്‍ കമ്പനിയില്‍ സ്ഥാപിച്ചിരുന്ന എഐടിയുസിയുടെ കൊടിമരം പിഴുതെറിഞ്ഞു. ഇത് സിപിഐ നേതാക്കളെ പ്രകോപിതരാക്കി. സിപിഐ നേതാവ് അഡ്വ. കുമരകം ശങ്കുണ്ണി മേനോന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗങ്ങളില്‍ പ്രസാദ ചന്ദ്രനെ വധിക്കുമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് മുഴങ്ങിയത്. പിന്നീട് രാത്രി ഷിഫ്റ്റിന് ജോലിക്ക് കയറിയ പ്രസാദ ചന്ദ്രന്‍ ജീവനോടെ തിരികെ വന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 11:49 am IST
in Kerala

കോട്ടയം: കമ്മ്യുണിസ്റ്റ് ഭീകരതക്ക് ഇരയായ കോട്ടയം നാഗമ്പടം വടക്കനാട്ട് വീട്ടില്‍ പ്രസാദ ചന്ദ്രന്റെ മരണത്തിലെ ദുരൂഹത 42 വര്‍ഷം കഴിഞ്ഞിട്ടും നീങ്ങിയില്ല. 1979 ഡിസംബര്‍ അഞ്ചിനാണ് അമ്മയും മൂന്ന് കുട്ടികളയേയും തനിച്ചാക്കി വിമുക്ത ഭടനായ പ്രസാദ ചന്ദ്രന്‍ യാത്രയായത്.  

എഐടിയുസിയുടെ സജീവപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1979 ഡിസംബര്‍ 5ന് ഇടതുപക്ഷം ഭാരത് ബന്ദ് പ്രഖ്യാപിച്ചു. തൊഴിലാളികള്‍ പണിമുടക്കണമെന്ന് യൂണിയന്‍ നേതൃത്വം ആജ്ഞാപിച്ചു. നേതാക്കളുടെ ഭീഷണിക്ക് വഴങ്ങാതെ സിമന്റ്‌സിലെ 24 തൊഴിലാളികള്‍ ജോലിക്ക് കയറി. അക്കൂട്ടത്തില്‍ പ്രസാദചന്ദ്രനും ഉള്‍പ്പെടുന്നു. ഇത് യൂണിയന്‍ നേതൃത്വത്തെ ചൊടിപ്പിച്ചു. ജോലിക്ക് കയറാന്‍ വന്നവരെ സമരാനുകൂലികള്‍ തടഞ്ഞു. പോലീസ് എത്തി സമരക്കാരെ അറസ്റ്റും ചെയ്തു. വൈകിട്ട് കമ്പനി വാഹനത്തില്‍ പോലീസ് സംരക്ഷണയിലാണ് ജോലിക്ക് കയറിയ ജീവനക്കാരെ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ എത്തിച്ചത്.  

ജീവനക്കാരെ ബസ് സ്റ്റാന്റിലാക്കി മടങ്ങുന്ന വഴി പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച തൊഴിലാളികള്‍ കോടിമതക്ക് സമീപം കമ്പനി വാഹനം തടഞ്ഞ് നിര്‍ത്തി പോലീസുകാരടക്കമുള്ളവരെ മര്‍ദിച്ചു. പോലീസുകാര്‍ ഓടിരക്ഷപ്പെട്ടു. പ്രസാദ് ചന്ദ്രനെ സമരക്കാര്‍ ക്രൂരമായി മര്‍ദിച്ചു. വിവരം അറിഞ്ഞ് കൂടുതല്‍ പോലീസെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. തുടര്‍ന്ന് ക്വാട്ടേഴ്‌സില്‍ എത്തിച്ചു. ഒമ്പത് വയസായ മകന്‍ ഷിബു പ്രസാദ് മാത്രമാണ് അവിടെയുണ്ടായിരുന്നത്.  

സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ദു:ഖത്തില്‍ പ്രസാദ ചന്ദ്രന്‍ കമ്പനിയില്‍ സ്ഥാപിച്ചിരുന്ന എഐടിയുസിയുടെ കൊടിമരം  പിഴുതെറിഞ്ഞു. ഇത് സിപിഐ നേതാക്കളെ പ്രകോപിതരാക്കി. സിപിഐ നേതാവ് അഡ്വ. കുമരകം ശങ്കുണ്ണി മേനോന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗങ്ങളില്‍ പ്രസാദ ചന്ദ്രനെ വധിക്കുമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് മുഴങ്ങിയത്. പിന്നീട് രാത്രി ഷിഫ്റ്റിന് ജോലിക്ക് കയറിയ പ്രസാദ ചന്ദ്രന്‍ ജീവനോടെ തിരികെ വന്നില്ല.  

ഡിസംബര്‍ ആറാം തീയതി രാവിലെ ഷിബു പ്രസാദ് കാണുന്നത് അച്ഛന്റെ ജീവനില്ലാത്ത മൃതദേഹമാണ്. ആത്മഹത്യയാണെന്നാണ് പോലീസ് പറഞ്ഞത്. ആത്മഹത്യാ കുറിപ്പുള്ളതായി പറഞ്ഞെങ്കിലും വീട്ടുകാരെ  കാണിക്കാന്‍ തയ്യാറിയില്ല. കമ്പിനിക്ക് പുറത്ത് ഭീകര കൊലവിളികള്‍ നടക്കുമ്പോള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ മാനേജ്‌മെന്റോ സെക്യൂരിറ്റി ഓഫീസര്‍ സെയ്ത് മുഹമ്മദോ   അതിന് തയ്യാറായില്ലെന്നും പ്രസാദ ചന്ദ്രന്റെ മകന്‍ ഷിബു പ്രസാദ് പറഞ്ഞു.  

അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഷിബു പ്രസാദിന് സിമന്റ്‌സില്‍ ജോലി കിട്ടി. ആ ജോലി തനിക്ക് ലഭിക്കാതിരിക്കാന്‍ യൂണിയന്‍ നേതൃത്വം കുറെ ശ്രമിച്ചതായും ഷിബുപ്രസാദ് പറഞ്ഞു. മരണപ്പെട്ട പ്രസാദ ചന്ദ്രന്‍ മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികനായിരുന്നു. ചൈനയുടെ യുദ്ധ തടവുകാരനായി 84 ദിവസം ചൈനീസ് ജയിലില്‍ കഴിഞ്ഞു. ബംഗ്ലാദേശ് വിമോചന ഓപ്പറേഷനും പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം സൈനിക സേവനം അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ അഞ്ച് സഹോദരന്മാരില്‍ മൂന്നുപേരും സൈനികരായിരുന്നു..

Tags: kottayamകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.