Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പെരിയയില്‍ സിബിഐ നേരറിയിക്കുന്നു

കേസ് ഏറ്റെടുത്ത് ഒരു വര്‍ഷത്തിനകം പത്ത് പേരെക്കൂടി പ്രതികളാക്കിയതോടെ സിബിഐയുടെ അന്വേഷണം ശരിയായ ദിശയിലാണു പോകുന്നതെന്ന് വിലയിരുത്താം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 05:00 am IST
in Editorial

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കുന്നതിനോട് സിപിഎമ്മിന് ഇത്രയേറെ എതിര്‍പ്പ് എന്തിനായിരുന്നുവെന്ന് വ്യക്തമായി. കേസില്‍ സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമനുള്‍പ്പെടെ പത്ത് പേര്‍ പ്രതികളാണെന്ന് സിബിഐ കോടതിയെ അറിയിച്ചതോടെ പാര്‍ട്ടി നേതൃത്വം ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു. ലോക്കല്‍ പോലീസ് അന്വേഷിക്കുകയും, ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്ത ഈ കേസില്‍ പതിനാല് പേരെ പ്രതികളാക്കി കുറ്റപത്രം നല്‍കിയിരുന്നു. പ്രതികളാവേണ്ട പലരെയും ഒഴിവാക്കി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിച്ച്  കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കമാണെന്നും, അതിനാല്‍ കേസ് സിബിഐയ്‌ക്ക് വിടണമെന്നും കാണിച്ച്, കൊലചെയ്യപ്പെട്ട കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വാദിക്കാന്‍ രണ്ട് കോടിയോളം രൂപ പിണറായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചത് വലിയ പ്രതിഷേധമുയര്‍ത്തുകയുണ്ടായി. കേസ് ഏറ്റെടുത്ത് ഒരു വര്‍ഷത്തിനകം പത്ത് പേരെക്കൂടി പ്രതികളാക്കിയതോടെ സിബിഐയുടെ അന്വേഷണം ശരിയായ ദിശയിലാണു പോകുന്നതെന്ന് വിലയിരുത്താം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും, കൊല നടത്തിയവരെ സഹായിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയാണ് പത്ത് പേരെ കൂടി സിബിഐ പ്രതിചേര്‍ത്തിട്ടുള്ളത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കേസ് ഡയറി സിബിഐക്ക് നല്‍കാന്‍ ക്രൈംബ്രാഞ്ച് തയ്യാറാവാതിരുന്നത്,കൊല്ലിച്ചവരിലേക്ക് അന്വേഷണം നീളുമെന്ന സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഭയംകൊണ്ടായിരുന്നു.

കോണ്‍ഗ്രസ്സുകാരായ കൃപേഷിനെയും ശരത്‌ലാലിനെയും സിപിഎം ആസൂത്രിതമായി കൊലചെയ്യുകയായിരുന്നു. പിടിയിലായ എല്ലാവരും തന്നെ പാര്‍ട്ടിക്കാരാണ്. ചിലര്‍ പാര്‍ട്ടി നേതാക്കളുമാണ്. ഇവരില്‍ ചിലര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നു. എന്നിട്ടും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നു വാദിക്കുകയാണ് സിപിഎം ചെയ്തത്. ഇതിനെ ന്യായീകരിച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച് കേസ് വിദഗ്ധമായി അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തുടക്കം മുതല്‍ ശ്രമിച്ചു. പ്രതികള്‍ക്ക് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കാസര്‍കോട് ജില്ലയിലെ പെരിയയില്‍ രാഷ്‌ട്രീയ വിരോധം ഒന്നുകൊണ്ടുമാത്രം രണ്ട് യുവാക്കളെ കൊലചെയ്യുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ, അന്ന് എംഎല്‍എയായിരുന്ന കെ.വി. കുഞ്ഞിരാമനെതിരെ ആരോപണമുയര്‍ന്നതാണ്. പക്ഷേ സിപിഎം ഇത് തള്ളിക്കളഞ്ഞു. കൊലപാതകത്തിനുശേഷം പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്ത  കുഞ്ഞിരാമന്‍ കേസിലെ രണ്ടാം പ്രതിയെ പോലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോ

യെന്നും സിബിഐ കണ്ടെത്തി. കൊല നടത്താന്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് ലോക്കല്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഗൂഢാലോചന ബസ് സ്റ്റോപ്പിലേക്ക് മാറ്റി! കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് മറച്ചുപിടിക്കുന്നതിനായിരുന്നു ഇത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിലടക്കം സിപിഎം നടത്തുന്ന രാഷ്‌ട്രീയ കൊലപാ

തകങ്ങളിലെല്ലാം ഈ രീതി അനുവര്‍ത്തിക്കുന്നു. ടിപി കേസ് സിബിഐ അന്വേഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്‍പോലും കേസില്‍ പ്രതിയാവുമായിരുന്നു. കൊന്നവര്‍ മാത്രമല്ല കൊല്ലിച്ചവരും പിടിയിലായാല്‍ മാത്രമേ സിപിഎമ്മിന്റെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം വരൂ. പെരിയ കേസിലെ സിബിഐ അന്വേഷണം ഇതിനൊരു മാതൃകയാവണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

Sport

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

പുതിയ വാര്‍ത്തകള്‍

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.