ന്യൂദല്‍ഹി: കൊവിഡിന്റെ ഏറ്റവും വലിയ വകഭേദം ഒമിക്രോണിന്റെ സാന്നിധ്യം ഏഷ്യാ, ആഫ്രിക്ക, യൂറോപ്പ് എന്നീ വന്‍കരകളില്‍ സ്ഥിരീകരിച്ചു. ഏഷ്യില്‍ ഹോങ്കോങിലും ഇസ്രായേലിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. യൂറോപ്പിലെ ആദ്യ കേസ ബെല്‍ജിയത്തിലും റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ 32 പേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ വൈറസ് നിരവധിപേരിലേയ്ക്ക് എത്തിയതായി ആരോഗ്യ വിദഗ്ധര്‍ സംശയിക്കുന്നു. നിലവിലുള്ള ഒരു വാക്സിനുകളും പുതിയ വകഭേദത്തെ തടയാന്‍ പ്രാപ്തമല്ലെന്നാണ് വിലയിരുത്തല്‍.
പുതിയ വകഭേദം ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അമേരിക്ക, യുകെ, ജപ്പാന്, സിംഗപ്പൂര്‍, യുഎഇ, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഇതിനിടെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവില്‍ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി. ഒമിക്രോണിന്റെ വരവ് വീണ്ടും ലോകത്തെ സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: