Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മിച്ചഭൂമി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം; താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്കും കളക്ടര്‍മാര്‍ക്കും ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം

ഓരോ ഹിയറിംഗും തമ്മില്‍ പരമാവധി ഒരു മാസത്തില്‍ കൂടുതല്‍ കാലാവധി നല്കരുത്, നാലു ഹിയറിങ്ങിനുള്ളില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കണം. കക്ഷികള്‍ തുടര്‍ച്ചയായി വിചാരണയ്‌ക്ക് ഹാജരാകുന്നില്ലെങ്കില്‍ എക്‌സ്പാര്‍ട്ടി ആയി തീര്‍പ്പാക്കണം.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Nov 26, 2021, 01:23 pm IST
inKerala

കൊല്ലം: ഭൂപരിഷ്‌കരണ നിയമം 1963 അനുസരിച്ചുള്ള മിച്ചഭൂമി കേസുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്കും കളക്ടര്‍മാര്‍ക്കും ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം നല്കി. പരിധിയിലധികമുള്ള ഭൂമി ഏറ്റെടുത്ത് അര്‍ഹര്‍ക്ക് വിതരണം ചെയ്യാനാണ് നിര്‍ദേശം.  

ഓരോ ഹിയറിംഗും തമ്മില്‍ പരമാവധി ഒരു മാസത്തില്‍ കൂടുതല്‍ കാലാവധി നല്കരുത്, നാലു ഹിയറിങ്ങിനുള്ളില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കണം. കക്ഷികള്‍ തുടര്‍ച്ചയായി വിചാരണയ്‌ക്ക് ഹാജരാകുന്നില്ലെങ്കില്‍ എക്‌സ്പാര്‍ട്ടി ആയി തീര്‍പ്പാക്കണം.

ബന്ധപ്പെട്ട കക്ഷികളുടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് കേസ് നീട്ടരുത്. ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കരട്  സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ അത് ഉള്‍പ്പെടുത്തണം. ഉത്തരവ് പുറപ്പെടുവിച്ച ശേഷമാണ് കൂടുതല്‍ വിവരം ലഭിക്കുന്നതെങ്കില്‍ കേസ് റീ ഓപ്പണ്‍ ചെയ്യണം.  

മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ കുടിയാന്മാരുടെ കൈവശ ഭൂമികള്‍, പട്ടയം ലഭിച്ച ഭൂമികള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അവ ഒഴിവാക്കണം. ലാന്‍ഡ് ട്രിബ്യൂണലില്‍ നിന്ന് പട്ടയം ലഭിച്ചിട്ടില്ലെങ്കിലും കുടിയാന്മാര്‍ക്ക് അവകാശമുണ്ടെങ്കില്‍ അത്തരം ഭൂമി ഒഴിവാക്കണം. തരംമാറ്റിയ ഭൂമിക്ക് പരിധി നിര്‍ണയിക്കുന്നതിനുള്ള അധികാരം ലാന്‍ഡ് ബോര്‍ഡുകള്‍ക്കാണ്. അന്തിമ ഉത്തരവ് വന്ന് ഒരു മാസത്തിനകം കേസ് റിക്കാര്‍ഡുകള്‍ ലാന്‍ഡ് ബോര്‍ഡിന് സമര്‍പ്പിക്കണം.  

ഒരുമാസം ഒരു താലൂക്കില്‍ 2-10 കേസുകള്‍ വരെ തീര്‍പ്പാക്കണമെന്നും മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട ഭൂമികള്‍ വാങ്ങാതിരിക്കാനുള്ള ജാഗ്രത ഭൂമി വാങ്ങുന്നവര്‍ പുലര്‍ത്തേണ്ടതാണെന്നും ഉത്തരവിലുണ്ട്. മിച്ചഭൂമി ഏറ്റെടുക്കണമെന്നുള്ള ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് ലഭിച്ചാല്‍ ഏഴു ദിവസത്തിനകം തഹസീല്‍ദാര്‍മാര്‍ മിച്ചഭൂമി ഏറ്റെടുക്കണമെന്നും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മഹസര്‍ തയ്യാറാക്കണമെന്നും ഉത്തരവിലുണ്ട്.

ഭൂപരിധി നിര്‍ണയിക്കുന്നതില്‍ നിന്ന് പ്ലാന്റേഷനുകള്‍ എന്ന ഗണത്തില്‍ ഒഴിവ് ലഭിക്കണമെങ്കില്‍ 1964 ഏപ്രില്‍ ഒന്നിന് ഭൂമി പ്ലാന്റേഷന്‍ ആയിരുന്നിരിക്കണം. മണ്ണ് കുഴിച്ചെടുക്കല്‍, പാറ ഖനനം, ഉല്‍ഖനനം എന്നിവ കൊമേഴ്‌സ്യല്‍ പ്രവര്‍ത്തനങ്ങള്‍ അല്ലെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

ഭൂമി തരംതിരിക്കും

സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കേസുകള്‍ തരംതിരിക്കും. 1970ന് പരിധിയിലധികം ഭൂമി കൈവശമുള്ളത്, 1970നു ശേഷം പരിധിയിലധികം ഭൂമി ആര്‍ജിച്ചത്, 85(9,9എ) വകുപ്പ് പ്രകാരം റീ ഓപ്പണ്‍ ചെയ്തത്, റിമാന്‍ഡ് ചെയ്തത്, 87-ാം വകുപ്പിന്റെ വിശദീകരണപ്രകാരം ആരംഭിച്ചത്, 85(8) വകുപ്പ് പ്രകാരമുള്ള അപേക്ഷകള്‍ എന്നിങ്ങനെയാണ് തരംതിരിക്കുക.  

Tags: land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.