Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നമുത്തൂര് സേയ്തിക്ക് എല്ലാര്‍ക്കുമേ സ്വാഗത’; ഊരിന്റെ സ്വന്തം ഭാഷയില്‍ വാര്‍ത്ത അവതരിപ്പിച്ച് അട്ടപ്പാടി ടിവി

നാട് പരിഷ്‌കരിക്കപ്പെടുമ്പോഴും ഊരിന്റെ സ്വന്തം ഭാഷയില്‍ ജീവിക്കാനുള്ള ഒരു നാടിന്റെ ശ്രമമാണ് ഈ സംരംഭം.

അശ്വതി ബാബുbyഅശ്വതി ബാബു
Nov 26, 2021, 10:33 am IST
inKerala

തൃശ്ശൂര്‍: ‘എല്ലാര്‍ക്കുമേ കുമ്മുടു, നാ ബിന്ദു, നമുത്തൂര് സേയ്തിക്ക് എല്ലാര്‍ക്കുമേ സ്വാഗത, മുഖ്യമാന സേയ്തിക….. മലയാളമാണ്. ഇരുളരുടെ മലയാളം. ‘എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ബിന്ദു. ദേശ വാര്‍ത്തകളിലേക്ക് എല്ലാവര്‍ക്കും സ്വാഗതം, പ്രധാന വാര്‍ത്തകള്‍…’ ഊരിന് പുറത്തുള്ളവര്‍ ഇങ്ങനെ മനസ്സിലാക്കണം.  

വാര്‍ത്ത തുടങ്ങുകയാണ്. ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് ഒരു ജനതയുടെ മുന്നേറ്റത്തിന്റെ പാതയില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് ഈ വാര്‍ത്താ വായനയുടെ പിറവി. ലിപിയില്ലാതെ പറഞ്ഞും കേട്ടും ഒരു ജനത ആത്മാവില്‍ സ്വീകരിച്ച ഭാഷയില്‍ അവതാരക ബിന്ദു വാര്‍ത്ത വായിക്കുന്നു.

കേള്‍ക്കുമ്പോള്‍ തമിഴിന്റെ രുചി തോന്നും. അട്ടപ്പാടിയിലെ വനവാസികളായ ഇരുള വിഭാഗക്കാര്‍ മാത്രം സംസാരിക്കുന്ന ഭാഷയില്‍ വാര്‍ത്താവതരണ രംഗത്ത് വിപ്ലവം തീര്‍ക്കുകയാണ് അട്ടപ്പാടി ടിവി എന്ന പ്രാദേശിക ചാനല്‍.  

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ഒക്ടോബര്‍ 8നാണ് സാമൂഹ്യപ്രവര്‍ത്തകയായ ഉമപ്രേമന്റെ സഹായത്തോടെ ബേസില്‍ പി. ദാസിന്റെ നേതൃത്വത്തില്‍ ചാനല്‍ സംപ്രേഷണമാരംഭിച്ചത്. ദിവസവും രാത്രി 9 നാണ് ഇരുള ഭാഷയില്‍ വാര്‍ത്ത അവതരിപ്പിക്കുന്നത്. വനവാസികളിലേക്കും വാര്‍ത്തയും മറ്റ് വിവരങ്ങളും എത്തിക്കുകയായിരുന്നു ലക്ഷ്യം.  

ആദ്യം അട്ടപ്പാടിയിലെ വാര്‍ത്തകള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ മറ്റെല്ലാ വാര്‍ത്തകളും ഇരുള ഭാഷയില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇരുളരുടെ ഭാഷയിലാണെങ്കിലും കുറുമ്പ, മുഡുക വിഭാഗക്കാര്‍ക്കും ഇത് മനസിലാകും. ഗോത്ര ഭാഷയെങ്കിലും അട്ടപ്പാടിയിലെ കുടിയേറ്റക്കാര്‍ക്ക് ഒരുപരിധി വരെ മനസിലാകുന്ന ഭാഷ പുറമേയുള്ളവര്‍ക്ക് കൗതുകമാണ്. ഈ ഭാഷ മലയാള രൂപത്തിലാക്കിയ ശേഷമാണ് അവതരിപ്പിക്കുന്നത്.

ഇത്തരമൊരു ഭാഷയെക്കുറിച്ച് പുറംലോകത്തെ അറിയിക്കുകയും സ്വന്തം ഭാഷയെ മോശമായി കാണുന്നൊരു തലമുറയ്‌ക്ക് മുന്നില്‍ ഒരു ഭാഷയും മോശമല്ലെന്ന ആശയം എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് ചാനല്‍ എംഡി ബേസില്‍ പി ദാസ് പറയുന്നു.

നാട് പരിഷ്‌കരിക്കപ്പെടുമ്പോഴും ഊരിന്റെ  സ്വന്തം ഭാഷയില്‍ ജീവിക്കാനുള്ള ഒരു നാടിന്റെ ശ്രമമാണ് ഈ സംരംഭം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

India

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.