Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അനന്തേട്ടന് നിഴലായും കരുത്തായും

ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലകായിരുന്ന അഡ്വ. ടി.വി. അനന്തന്റെ ഭാര്യ ടി.എ. വിജയലക്ഷ്മിയെക്കുറിച്ചുള്ള അനുസ്മരണം

ടി. സതീശന്‍byടി. സതീശന്‍
Nov 25, 2021, 05:21 am IST
inArticle

ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് അഡ്വ. ടി.വി. അനന്തന്റെ സഹധര്‍മ്മിണി ടി.എ. വിജയലക്ഷ്മി വിട പറഞ്ഞു എന്ന വാര്‍ത്ത മനസ്സിനെ കൊണ്ടുപോയത് എഴുപതുകളിലേക്കാണ്. 1973 ജനുവരിയില്‍ (അതോ ഫെബ്രുവരിയോ) അന്ന് പ്രാന്തകാര്യവാഹായിരുന്ന അനന്തേട്ടന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എസ്എസ് കലാമന്ദിറില്‍ പോയത്, കോളജ് വിദ്യാഭ്യാസകാലത്ത് സംഘത്തില്‍ ചേര്‍ന്നത് മുതല്‍ ‘കാര്യാലയ വാസി’ ആയിരുന്ന അദ്ദേഹം ആദ്യമായി മറ്റൊരു വീട്ടില്‍ താമസിക്കുന്നത്, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്…ഒക്കെ ചിന്തയിലോടിയെത്തി.  

അടിയന്തരാവസ്ഥയുടെ നാളുകളില്‍ പൂര്‍ണഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ നിന്നാണ് അനന്തേട്ടനെ പോലീസ് കൊണ്ടുപോകുന്നത്.  ജൂണ്‍ മാസത്തിലായിരുന്നു അത്. അര്‍ധരാത്രിയില്‍ അനന്തേട്ടനേയും രാധാകൃഷ്ണ ഭട്ജിയെയും പോലീസ് അറസ്റ്റ് ചെയ്തു, ഫാസിസ്റ്റ് ഇന്ദിരയുടെ ഭീകരവാഴ്ച… ഇരുവരും മിസാ തടവുകാരായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്…

അത്യാധുനികമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും  ചുറ്റുപാടും സഹായത്തിന് ബന്ധുജനങ്ങളും ഉള്ള ഇന്നത്തെ കാലത്തുപോലും സ്ത്രീകള്‍ ഭയാശങ്കയോടെയാണ് പ്രസവത്തെ കാണുന്നത് എന്നതാണ് അനുഭവം. പക്ഷെ, അന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹിന്റെ ധര്‍മ്മപത്‌നി ആ സാഹചര്യത്തെ നേരിട്ടത് ധീരമായിട്ടായിരുന്നു. വിജയലക്ഷ്മിച്ചേച്ചിക്ക് അന്ന് പിറന്നത് മകള്‍. വിദ്യയെന്ന് പേര്.  ഇപ്പോള്‍ ഡോ. ഗോവിന്ദ് രാജ് ഷേണായിയുടെ ധര്‍മ്മപത്‌നി.  

വിദ്യ അച്ഛനെ കാണുന്നത് ജനിച്ച് ഒരു വര്‍ഷമാകുമ്പോഴാണ്. അനന്തേട്ടന്‍ ഒരാഴ്ചത്തെ പരോളില്‍ ഇറങ്ങിയപ്പോഴായിരുന്നു അത്. വീണ്ടും ജയിലിലേക്കും പോയ അദ്ദേഹം പിന്നെ മോചിപ്പിക്കപ്പെടുന്നത് ഫാസിസ്റ്റ് ഇന്ദിരയുടെ തെരഞ്ഞെടുപ്പു പതനത്തിനും അടിയന്തരാവസ്ഥയുടെയും സംഘ നിരോധനത്തിന്റെയും പിന്‍വലിക്കലിനും ശേഷമാണ്. 21 മാസത്തെ ജയില്‍വാസത്തിനു ശേഷം. 

ജനാധിപത്യത്തിന്റെ പുനരുദയത്തിനു ശേഷം ജയില്‍മോചിതനായ അനന്തേട്ടന്‍ വീണ്ടും സംഘഗംഗയിലെ ശക്തമായ തരംഗമായി. സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയം, അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ രാമജന്മഭൂമി വിരുദ്ധനീക്കങ്ങള്‍, കേരളത്തിലെ സര്‍ക്കാരുകളുടെ സംഘവിരുദ്ധ നയം എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഭാസ്‌ക്കര്‍റാവുജി-മാധവ്ജി-ഹരിയേട്ടന്‍ എന്നിവരോടൊപ്പം നേതൃനിരയില്‍ തന്നെ.  

വക്കീല്‍ ജോലിയും സംഘടനാ പ്രവര്‍ത്തനവും ഏതാണ്ട് പൂര്‍ണസമയമായപ്പോള്‍, കുടുംബത്തെ മുന്നോട്ടുനയിക്കുന്ന ഉത്തമ ‘മന്ത്രിയായി’ വിജയലക്ഷ്മിചേച്ചി മാറി. അനന്തേട്ടന്റെ നിഴലെന്ന് ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്ക്  തോന്നിയെങ്കിലും യഥാര്‍ത്ഥത്തില്‍ കരുത്തായിരുന്നു അവര്‍. അദ്ദേഹത്തെ ഉജ്ജ്വല സാമൂഹ്യപ്രവര്‍ത്തകനും മാതൃകാ വക്കീലും ആയി നിലനിര്‍ത്തിയ ശക്തമായ സാന്നിധ്യമായിരുന്നു അത്.

സംഘകാര്യത്തില്‍ കര്‍ക്കശക്കാരനായ അനന്തേട്ടന്റെ ജീവിത പങ്കാളിയാവുക എന്നത് ഒരു വെല്ലുവിളിയായിരുന്നു എന്ന് തീര്‍ച്ചയാണ്. സംഘശിക്ഷാ വര്‍ഗുകളിലടക്കം ആദ്യവസാനം പങ്കെടുക്കുന്ന ആളാണ് അദ്ദേഹം. കോടതിയുടെ വേനല്‍ അവധിക്കാലത്താണ് വര്‍ഗ് എന്നതും സൗകര്യമാണ്. വിവാഹം കഴിഞ്ഞ് കഷ്ടിച്ചു രണ്ടര മാസം ആയപ്പോഴായിരുന്നു 1973 ലെ സംഘ ശിക്ഷാ വര്‍ഗ്. ഇത്തവണ അനന്തേട്ടന്‍ ഉണ്ടാവില്ലെന്നാണ് സ്വാഭാവികമായും ഞങ്ങളെ പോലുള്ളവര്‍ വിചാരിച്ചത്. പക്ഷെ പതിവ് തെറ്റിക്കാതെ പ്രാന്തകാര്യവാഹ് അതിലും ആദ്യവസാനം പങ്കെടുത്തു.  

അതിനിടെ 1996 കാലത്താണ് അനന്തേട്ടന് ഭീകരവാദികളുടെ ഭീഷണിയെന്നു കേന്ദ്ര ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് വന്നത്. സദാ പോലീസ് സംരക്ഷണം. വീട്ടില്‍ പോലീസ്, കാറില്‍ പോലീസ്. അദ്ദേഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാന്‍ രാമന്‍ എന്നും ചന്ദ്രന്‍ എന്നും വിളിക്കപ്പെടുന്ന തമ്മനത്തെ രാമചന്ദ്രന്‍ എന്ന സ്വയംസേവകന്‍. ഈ തിരക്കിനിടെ വിദ്യയുടെ വിവാഹം. ഇതെല്ലാം സാധാരണനിലയില്‍ ഒരു വീട്ടമ്മയെ തളര്‍ത്താന്‍പോന്ന സാഹചര്യങ്ങളാണ്.  

1997ല്‍ അനന്തേട്ടന്‍ പ്രാന്തസംഘചാലകായി. ആരോഗ്യനില തീരെ മോശമായപ്പോള്‍ ആ പദവിയും ഒഴിഞ്ഞു. ദീര്‍ഘകാലം ശയ്യാവലംബിയായി… അപ്പോഴെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സഹധര്‍മ്മിണിയായി, എല്ലാറ്റിലും ഒപ്പം നിന്ന്, മുന്നില്‍ നിന്ന് കടമകള്‍ പൂര്‍ത്തീകരിച്ചു. അസ്തമിക്കുന്നത് നിഴലായും കരുത്തായും സംഘജീവിതക്കടലിന്റെ ഓരം പറ്റിയ ഒരു ജീവിതം. ശരിക്കും അനന്തേട്ടന്റെ വിജയവും ലക്ഷ്മിയുമായി നിറഞ്ഞ ജീവിതമാണ് വിടവാങ്ങിയത്.  

Tags: wife
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.