മാഡ്രിഡ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരങ്ങള്‍ക്കുള്ള ഫിഫയുടെ പുരസ്കാര പട്ടിക പ്രഖ്യാപിച്ചു. മികച്ച പുരുഷ താരത്തിനുള്ള പട്ടികയില്‍ 11 പേരുണ്ട്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഇത്തവണയും പട്ടികയില്‍ ഇടം നേടി. റോബര്‍ട്ട് െലവന്ഡോസ്കി, നെയ്മര്‍, മുഹമ്മദ് സലാ, കൈലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാളന്‍ഡ്, എംങ്കോള കാന്റെ, കെവിന് ഡു ബ്രെയ്ന്‍ എന്നിവരാണ് പട്ടികയിലുള്ളത്. ലെവന്‍ഡോസ്കി പുരസ്കാരം നിലനിര്‍ത്തുമെന്നാണ് വിലയിരുത്തല്‍.
വനിതകളുടെ പട്ടികയില്‍ നാല് ബാഴ്സലോണ താരങ്ങള്‍ ഇടം നേടി. പരിശീലകരില്‍ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയെ കിരീടത്തിലെത്തിച്ച തോമസ് ടച്ചലിനാണ് സാധ്യത. റോബര്‍ട്ട് മാന്‍ചിനി, പെപ്
ഗ്വാര്‍ഡിയോള, ഹാന്‍സി ഫ്ലിക്, അന്റോണിയോ കോന്റെ എന്നിവരും പട്ടികയിലുണ്ട്. ദേശീയ ടീമുകളുടെ നായകര്‍, പരിശീലകര്‍, ആരാധകര്‍, തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടുകളാണ് പരിഗണിക്കുന്നത്. ജനുവരി 17ന് വിജയിയെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: