Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കെ-റെയില്‍ കേരളത്തിന്റെ നന്ദിഗ്രാമാവും

ഒരുലക്ഷം കോടിയിലേറെ രൂപ ചെലവു വരുന്ന ഈ പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിക്ക് യോജിച്ചതല്ലെന്ന് വിദഗ്ധ പഠനം നടത്തിയവര്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത് ഇരുവശങ്ങളിലും വലിയ മതിലുയര്‍ത്തിയാണ് റെയില്‍പ്പാത നിര്‍മിക്കുക. ഇതിനുവേണ്ടി നൂറു കണക്കിനേക്കര്‍ പാടമാണ് നികത്തുക. രാത്രി ഒരു നല്ല മഴ പെയ്താല്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമാകുന്ന അവസ്ഥ ചൂണ്ടിക്കാട്ടി എതിര്‍ക്കുന്നവരോട് ഏറ്റെടുക്കുന്ന ഭൂമിക്ക് വില നല്‍കുമെന്നു മാത്രമാണ് സര്‍ക്കാരിന് പറയാനുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 23, 2021, 05:00 am IST
in Editorial

കേരളത്തെ രണ്ടായി വെട്ടിമുറിച്ചുണ്ടാക്കുന്ന കെ-റെയില്‍ പദ്ധതിയുമായി ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് പദ്ധതി വഴിവയ്‌ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടും അത് ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പരിസ്ഥിതിയാഘാത പഠനം പോലും നടത്താതെ പദ്ധതിക്ക് തുടക്കമിടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിടുക്കം കാണിക്കുന്നത്. തന്റെ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി മുഖ്യമന്ത്രി ഇതിനെ ചിത്രീകരിക്കുന്നതില്‍ സ്ഥാപിതതാല്‍പ്പര്യങ്ങളുണ്ടെന്ന കാര്യം വ്യക്തമാണ്. ഇരുപതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന ഒരു പദ്ധതിയില്‍ എന്തുകൊണ്ടാണ് ശരിയായ സാമൂഹികാഘാത പഠനവും പാരിസ്ഥിതികാഘാത പഠനവും നടത്താത്തത്?  ഇത്തരം ശാസ്ത്രീയപഠനങ്ങള്‍ നടത്തിയാല്‍ പദ്ധതിയെപ്പറ്റിയുള്ള ആശങ്കകള്‍ ശരിവയ്‌ക്കപ്പെടുമെന്നതു തന്നെ കാരണം. പദ്ധതിക്ക് വികസനപരിവേഷം നല്‍കി, എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കാനും മോശക്കാരാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമസഭയില്‍പ്പോലും ശരിയായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ആരെതിര്‍ത്താലും പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. വികസനമാണ് ലക്ഷ്യമെങ്കില്‍ തുറന്ന ചര്‍ച്ചയ്‌ക്ക് മടിക്കേണ്ടതില്ലല്ലോ. അതിന് തയ്യാറാവാത്തതുതന്നെ സര്‍ക്കാരിന് പലതും മറച്ചുപിടിക്കാനുണ്ട് എന്നതിന്റെ തെളിവാണ്.

ഒരുലക്ഷം കോടിയിലേറെ രൂപ ചെലവു വരുന്ന ഈ പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിക്ക് യോജിച്ചതല്ലെന്ന് വിദഗ്ധ പഠനം നടത്തിയവര്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത് ഇരുവശങ്ങളിലും വലിയ മതിലുയര്‍ത്തിയാണ് റെയില്‍പ്പാത നിര്‍മിക്കുക. ഇതിനുവേണ്ടി നൂറു കണക്കിനേക്കര്‍ പാടമാണ് നികത്തുക. രാത്രി ഒരു നല്ല മഴ പെയ്താല്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമാകുന്ന അവസ്ഥ ചൂണ്ടിക്കാട്ടി എതിര്‍ക്കുന്നവരോട് ഏറ്റെടുക്കുന്ന ഭൂമിക്ക് വില നല്‍കുമെന്നു മാത്രമാണ് സര്‍ക്കാരിന് പറയാനുള്ളത്. എത്ര വില നല്‍കിയാലും പറിച്ചെറിയപ്പെടുന്നവരുടെ ജീവിതങ്ങള്‍ക്ക് അത് പകരമാവില്ല. തകര്‍ക്കപ്പെടുന്ന പരിസ്ഥിതി പുനഃസ്ഥാപിക്കാനാവില്ല. പദ്ധതി നിര്‍മാണത്തിനുള്ള കരിങ്കല്ലുകള്‍ ക്വാറികളില്‍ നിന്നാണ് പൊട്ടിച്ചെടുക്കുക. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണം നിയമവിരുദ്ധമായുള്ള ക്വാറികളുടെ പ്രവര്‍ത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും വീണ്ടുവിചാരമില്ലാതെ ക്വാറികള്‍ തുടങ്ങി പാറകള്‍ പൊട്ടിച്ച് ദുരന്തം ക്ഷണിച്ചുവരുത്തുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. എതിര്‍ക്കുന്നവരെ വികസന വിരുദ്ധരായി മുദ്ര കുത്തുന്നു. എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ടുപോയാല്‍ കെ- റെയില്‍ കേരളത്തിന്റെ നന്ദിഗ്രാമായി മാറും. ബംഗാളിലെ മൂന്നരപ്പതിറ്റാണ്ടുകാലത്തെ ഇടതുഭരണത്തെ തൂത്തെറിഞ്ഞത് നന്ദിഗ്രാം പ്രക്ഷോഭമാണ്.

കെ-റെയില്‍ ഒരുവിധത്തിലും ലാഭകരമാവില്ലെന്ന് കൃത്യമായ കണക്കുകള്‍ അവതരിപ്പിച്ച് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആവാത്ത നിരക്കില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നാലുമണിക്കൂറിനുള്ളില്‍ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറവായിരിക്കും. മരണാനന്തര ചടങ്ങിനും വിവാഹത്തിലും മറ്റും പങ്കെടുത്ത് ഒറ്റ ദിവസംകൊണ്ട് തിരിച്ചുപോകാമെന്നതിനാല്‍ യാത്രക്കാരുണ്ടാവുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെയുള്ളവര്‍ എത്ര പേര്‍? അതിസമ്പന്നരായ ഇത്തരക്കാരില്‍നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് കെ-റെയിലിന്റെ നടത്തിപ്പ് സാധ്യമാവില്ല. സാമ്പത്തികമായി സമ്പൂര്‍ണ പരാജയമായിരിക്കുമിത്.  

ഒരു ലക്ഷം കോടിയിലേറെ ചെലവുവരുന്ന ഈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന താല്‍പ്പര്യത്തിന്റെ രഹസ്യം എല്ലാവര്‍ക്കുമറിയാം. പദ്ധതിയുടെ കടബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അതൊക്കെ തങ്ങള്‍ വഹിച്ചുകൊള്ളാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കടമെടുപ്പാണ് മനസ്സിലിരുപ്പ്. സഹജമായ ധാര്‍ഷ്ട്യം മാറ്റിവച്ച് പ്രതിപക്ഷവുമായി ഇക്കാര്യത്തില്‍ വളരെ സൗമനസ്യത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. എങ്ങനെയെങ്കിലും ഈ പദ്ധതിക്ക് തുടക്കംകുറിക്കുക. പദ്ധതിക്കു വേണ്ടിവരുന്ന ഭീമമായ തുക തരപ്പെടുത്തുക എന്നതാണ് തന്ത്രം. കേരളത്തിലെ ജനങ്ങളെ ഒരിക്കലും രക്ഷപ്പെടാനാവാത്ത കടക്കെണിയിലേക്ക് തള്ളിയിടുന്ന ഈ നശീകരണ പദ്ധതിയെ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം. കേരളത്തിന്റെ നിലനില്‍പ്പിനു തന്നെ ഇത് ആവശ്യമാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍K railനന്ദിഗ്രാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

പുതിയ വാര്‍ത്തകള്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.