Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തേക്ക് മരം ഒഴുകിയെത്തി; അതിവേഗത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു; ഒഴിവായത് വന്‍ ദുരന്തം

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തിലെവിടെയോ ഉണങ്ങി കിടന്ന വന്‍മരം വെള്ളത്തിലാകുകയും അണക്കെട്ടിന്റെ ഷട്ടറിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം മരം എത്തിയപ്പോള്‍ ആന നീന്തുന്നത് പോലെ ചെറിയ ഭാഗം വെള്ളത്തിന് മുകളില്‍ സുരക്ഷാ ഡ്യട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു. പിന്നാലെ സൂക്ഷ്മമായി നീരീക്ഷിച്ചപ്പോള്‍ വലിയ തേക്ക് മരം ഒഴുകി വരുന്നതാണെന്ന് മനസിലായി

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 22, 2021, 06:23 pm IST
inKerala

ഇടുക്കി: വന്‍മരം ഒഴുകിയെത്തി, അതിവേഗത്തിലുള്ള ഇടപെടലൂടെ ഇടുക്കിയുടെ ഷട്ടര്‍ അടച്ച് കെഎസ്ഇബി. ഒഴിവായത് വലിയ അപകടം. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. ഈ സമയം ജലനിരപ്പ് 2400 അടിയിലെത്തിയിരുന്നു.ചെറുതോണി അണക്കെട്ടിന്റെ തുറന്നിരുന്ന ഒരു ഷട്ടര്‍ കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒരു മീറ്റായി ഉയര്‍ത്തിയിരുന്നു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഈ ഭാഗത്തേക്ക് വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടാകും.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തിലെവിടെയോ ഉണങ്ങി കിടന്ന വന്‍മരം വെള്ളത്തിലാകുകയും അണക്കെട്ടിന്റെ ഷട്ടറിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം മരം എത്തിയപ്പോള്‍ ആന നീന്തുന്നത് പോലെ ചെറിയ ഭാഗം വെള്ളത്തിന് മുകളില്‍ സുരക്ഷാ ഡ്യട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു. പിന്നാലെ സൂക്ഷ്മമായി നീരീക്ഷിച്ചപ്പോള്‍ വലിയ തേക്ക് മരം ഒഴുകി വരുന്നതാണെന്ന് മനസിലായി.

ഉടനെ കെഎസ്ഇബിയുടെ അണക്കെട്ടിലുണ്ടായിരുന്ന മുതിര്‍ന്ന അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ വിവരം ഡാം സേഫ്റ്റിയുടെ ചീഫ് എഞ്ചിനീയറെ ധരിപ്പിച്ചു. ഉടന്‍ ഷട്ടറടയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇതിന് ആവശ്യമായിരുന്നു. കളക്ടറുടെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി 15 മിനിറ്റിനകം ഷട്ടറടച്ചു. ഈ സമയം മരം ഏതാണ്ട് ഷട്ടറിന് അടുത്ത് വരെ എത്തിയിരുന്നു.

ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഇതിനിടയില്‍ മരം കുടങ്ങാനുള്ള സാധ്യത ഏറെയാണ്. മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്. ഇത്തരത്തില്‍ കുടുങ്ങിയാല്‍ ഷട്ടര്‍ പിന്നീട് 3-4 മീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വരും. ഇതിനൊപ്പം ഷട്ടറിന്റെ ഭാഗങ്ങളിലെവിടെയെങ്കിലും മരം ഉടക്കിയാല്‍ ജലനിരപ്പ് താഴാതെ നീക്കാനും ആകില്ല. ജലനിരപ്പ് ഷട്ടര്‍ നിരപ്പായ 2373ന് താഴെ എത്തിക്കേണ്ടിയും വരും. സമാനമായി നേരത്തെ ചെറിയ ഡാമുകളില്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഇടുക്കിയില്‍ മുഴുവന്‍ സമയവും പ്രത്യേകിച്ച് ഷട്ടര്‍ തുറന്നാല്‍ എല്ലാ സ്ഥലത്തും പരിശോധനയും നിരീക്ഷണവും ഉണ്ട്. ഇതാണ് വിവരം നേരത്തെ അറിയാനും ഷട്ടര്‍ അടക്കാനും അപകടമൊഴുവാക്കാനും സഹായിച്ചത്. സിവില്‍ എഞ്ചിനീയേഴ്സ് ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗമാണ് സുരക്ഷയുടെ പൂര്‍ണ്ണ ചുമതല നോക്കുന്നത്. ഷട്ടര്‍ അടച്ച ശേഷം അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരയിലേക്ക് മാറ്റി. അതേ സമയം പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നതിനാല്‍ മുല്ലപ്പെരിയാറിലെ ഷട്ടര്‍ ഒരെണ്ണം അടക്കുകയും രണ്ടാമത്തേത് 10 സെ.മീ. ആയി കുറയ്‌ക്കുകയും ചെയ്തു. നിലവില്‍ 141.10 അടിയാണ് ജലനിരപ്പ്. ഇടുക്കിയില്‍ 2400.12 അടിയാണ്. റൂള്‍ ലെവല്‍ മാറിയതിനാല്‍ ഷട്ടര്‍ ഉടന്‍ തുറക്കേണ്ട സാഹചര്യം ഇല്ല.

Tags: idukkiഡാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.