Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജീവിക്കാന്‍ അനുവദിക്കാത്ത ഇടതുഭരണം

സാധാരണ ജനങ്ങളെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്തതു പോലെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ പെരുമാറുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിട്ടും ഈ ആനുകൂല്യം ജനങ്ങള്‍ക്ക് കൊടുക്കാന്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 05:00 am IST
inEditorial

സാധാരണ ജനങ്ങളെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്തതു പോലെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ പെരുമാറുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിട്ടും ഈ ആനുകൂല്യം ജനങ്ങള്‍ക്ക് കൊടുക്കാന്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.  

പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും ഇങ്ങനെയൊന്ന് സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ധനവില കുറയ്‌ക്കേണ്ടതില്ലെന്ന് ഇടതുമുന്നണി യോഗം ചേര്‍ന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ധനവില കുറയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെയും തീരുമാനം. സര്‍ക്കാര്‍ മാത്രമല്ല ഭരണത്തിനു നേതൃത്വം കൊടുക്കുന്ന സിപിഎമ്മും ജനവിരുദ്ധമായാണ് പെരുമാറുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ഇപ്പോഴിതാ ഇരുട്ടടിയെന്നോണം ബസ് ചാര്‍ജും കറന്റ് ചാര്‍ജും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ പോവുകയാണെന്ന് നേരത്തെ വാര്‍ത്ത വന്നതാണ്. അതിപ്പോള്‍ ഗതാഗതമന്ത്രി ആന്റണി രാജു തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടൊപ്പം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുകയാണ്. വൈകിട്ട് ആറു മുതല്‍ 10 വരെ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. ഉപഭോക്താക്കളെ ഷോക്കടിപ്പിക്കുന്ന നടപടിയാവും ഇത്.

ഇന്ധനവില കുറയ്‌ക്കാതിരിക്കുന്നതും ബസ്സുകളിലെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതായാലും വൈദ്യുതിക്ക് കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്തുന്നതായാലും സാധാരണക്കാരായ ജനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ദിവസക്കൂലിക്കാരെയും തൊഴിലുറപ്പുകാരെയും തുച്ഛമായ വരുമാനം ലഭിക്കുന്ന മാസവരുമാനക്കാരെയും ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്ധനവില അടിക്കടി വര്‍ധിച്ചതിനെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്നിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പച്ചക്കറികള്‍ക്ക് പല മടങ്ങാണ് വില വര്‍ധിച്ചത്. അത്യാവശ്യ സാധനങ്ങള്‍ കടയില്‍ പോയി വാങ്ങിയാല്‍ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. ഇങ്ങനെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുസ്സഹമാവുകയാണെന്ന് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് അറിയാത്തതല്ല. പക്ഷേ അവര്‍ക്ക് ഒരുതരത്തിലും ആശ്വാസം ഏകേണ്ടതില്ലെന്നാണ് തീരുമാനം. കാരണം വ്യക്തമാണ്. ജനങ്ങളുടെ വോട്ടു ലഭിക്കേണ്ട തെരഞ്ഞെടുപ്പുകള്‍ അടുത്തെങ്ങുമില്ല. ഇപ്പോള്‍ അവരെ സഹായിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് പിണറായി സര്‍ക്കാര്‍ കരുതുന്നത്. ഇനി നടക്കാനിരിക്കുന്നത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. അപ്പോള്‍ വീണ്ടും ഭക്ഷ്യക്കിറ്റുമായി രംഗത്തുവന്നാല്‍ അവരെ കബളിപ്പിക്കാം. ഇതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മനസ്സിലിരുപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച ലഭിച്ചതോടെ സിപിഎമ്മിനും പിണറായി സര്‍ക്കാരിനും ഒരു കാര്യം വ്യക്തമായിരിക്കുന്നു. സംഘടിത മതവിഭാഗങ്ങളെ പ്രീണിപ്പിച്ചാല്‍ മാത്രം മതി. പാര്‍ട്ടിയുടെ വോട്ടുകൂടി ഇവര്‍ക്കൊപ്പം ചേര്‍ത്താല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാം. എത്ര ജനദ്രോഹപരമായി പ്രവര്‍ത്തിച്ചാലും മതപരമായ ധ്രുവീകരണത്തിലൂടെ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാമെന്ന ചിന്തയാണ് സാധാരണ ജനങ്ങളെ സഹായിക്കേണ്ടതില്ലെന്ന തീര്‍പ്പിലേക്ക് സര്‍ക്കാര്‍ എത്താന്‍ കാരണം. ജനങ്ങളുടെ പേരില്‍ ആണയിടുന്ന സിപിഎമ്മിന്റെ കാപട്യം കൂടിയാണ് ഇവിടെ വെളിപ്പെടുന്നത്.  

ഇന്ധനവില വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവരാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് ജനങ്ങളെ സഹായിക്കേണ്ട സാഹചര്യം വന്നപ്പോള്‍ മലക്കംമറിഞ്ഞത്. ഇതു കേരളമാണെന്ന് നിരന്തരം അവകാശപ്പെടുന്നവര്‍ ഇവിടുത്തെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കാണാന്‍ കൂട്ടാക്കുന്നില്ല. പട്ടിണി മരണങ്ങള്‍ക്ക് നേര്‍ക്ക് കണ്ണടയ്‌ക്കുന്നു. ചികിത്സിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ ജീവനൊടുക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്നില്ല. മൂന്നുനേരവും ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാത്ത കുടുംബങ്ങള്‍ കേരളത്തില്‍ എത്ര വേണമെങ്കിലുമുണ്ട്. അവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന പിടിവാശിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ കാണിക്കുന്നത്. സര്‍ക്കാര്‍ എന്തു തന്നെ ന്യായവാദങ്ങള്‍ ഉന്നയിച്ചാലും അതൊന്നും അംഗീകരിച്ചുകൊടുക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കഴിയില്ല. സര്‍ക്കാരിന്റെ ജനദ്രോഹങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നുവരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.