Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളം മതത്തിന്റെ തുപ്പല്‍ തിന്നണോ?; ആ തിട്ടൂരം ഇനി ഇവിടെ ചെലവാകില്ല

തെണ്ണൂറുകളുടെ ആദ്യത്തില്‍ കേരളത്തില്‍ ആരും ചിന്തിക്കാത്ത പലതും ഇന്നു കാണാന്‍ കഴിയും. പര്‍ദ്ദകളുടെ അതിപ്രസരം മുതല്‍ ഹലാല്‍ ബോര്‍ഡുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നവയാണ്. 90കളിലെ ഇസ്ലാം സമൂഹത്തെ വളരെ വേഗം മതത്തിന്റെ ചട്ടക്കൂട്ടിലേക്ക് മതതീവ്രവാദികള്‍ മാറ്റികഴിഞ്ഞു. അതിന്റെ ഫലമായുള്ള അതിഭീകരതയാണ് കേരള സമൂഹം ഇന്നു നേരിട്ട് കൊണ്ടിരിക്കുന്നത്. ഭാരതം പുരോഗമനപരമായി ചിന്തിക്കുമ്പോള്‍ മുസ്ലീം സമൂഹം കൂടുതല്‍ മതപരമായ ഇരുട്ട്മുറിയിലേക്ക് കയറുകയാണ്. മറ്റുള്ള മതസ്ഥരെല്ലാം അവര്‍ക്ക് തീണ്ടപ്പാട് അകലെയാണ്. ആ രാഷ്‌ട്രീയ മത ബോധമാണ് ഹലാല്‍ ബോര്‍ഡുകളില്‍ നിറയുന്നത്.

Janmabhumi Online by Janmabhumi Online
Nov 21, 2021, 08:35 pm IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

അരവിന്ദ് മൈലക്കര

കേരളം ഒരു മുസ്ലീം മതരാഷ്‌ട്രം ആകുകയാണോ? കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലരും ഉയര്‍ത്തുന്ന ഒരു ചോദ്യമാണിത്. എന്തുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ പലയിടത്തുനിന്നും ഉയരുന്നുവെന്ന് ഇതിനിടെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഇല്ലെങ്കില്‍ ഇനിയെങ്കിലും ചിന്തിച്ച് തുടങ്ങണം. മതരാഷ്‌ട്രത്തിന്റെ വാള്‍ കാല്‍ക്കല്‍ നിന്ന് നിങ്ങളുടെ കഴുത്ത് ലക്ഷ്യമാക്കി വീശി കഴിഞ്ഞു. ഇനി സമൂഹത്തെ വേര്‍ തിരിച്ച് അറക്കല്‍ തന്നെയാണ് ലക്ഷ്യം. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതനും വലതനും കഴിയില്ല… അവര്‍ എന്നേ മതരാഷ്‌ട്രവാദികളുടെ പാദുകത്തിലെ മണല്‍തരികളായി മാറിക്കഴിഞ്ഞു. കേരള സമൂഹത്തിലേക്ക് ആദ്യ മതവാദം കുത്തിവെച്ചത് മഅദനിയാണ്. പിന്നെ അതിന്റെ രുചിയും മണവും പണവും അറിഞ്ഞ് പോക്ഷിപ്പിച്ചത് ഇവിടുത്തെ എല്‍ഡിഎഫും യുഡിഎഫുമാണ്. അധികാര രാഷ്‌ട്രീയം മാത്രം ചിന്തിച്ച അവര്‍ മതവാദികള്‍ക്കായി പച്ചപരവധാനി നീട്ടി വിരിച്ചു. അതിന്റെ തുടര്‍ഫലമാണ് ഇന്ന് ഹലാല്‍ രാഷ്‌ട്രീയമായി കേരളം അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

തെണ്ണൂറുകളുടെ ആദ്യത്തില്‍ കേരളത്തില്‍ ആരും ചിന്തിക്കാത്ത പലതും ഇന്നു കാണാന്‍ കഴിയും. പര്‍ദ്ദകളുടെ അതിപ്രസരം മുതല്‍ ഹലാല്‍ ബോര്‍ഡുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നവയാണ്. 90കളിലെ ഇസ്ലാം സമൂഹത്തെ വളരെ വേഗം മതത്തിന്റെ ചട്ടക്കൂട്ടിലേക്ക് മതതീവ്രവാദികള്‍ മാറ്റികഴിഞ്ഞു. അതിന്റെ ഫലമായുള്ള അതിഭീകരതയാണ് കേരള സമൂഹം ഇന്നു നേരിട്ട് കൊണ്ടിരിക്കുന്നത്. ഭാരതം പുരോഗമനപരമായി ചിന്തിക്കുമ്പോള്‍ മുസ്ലീം സമൂഹം കൂടുതല്‍ മതപരമായ ഇരുട്ട്മുറിയിലേക്ക് കയറുകയാണ്. മറ്റുള്ള മതസ്ഥരെല്ലാം അവര്‍ക്ക് തീണ്ടപ്പാട് അകലെയാണ്. ആ രാഷ്‌ട്രീയ മത ബോധമാണ് ഹലാല്‍ ബോര്‍ഡുകളില്‍ നിറയുന്നത്. 1990-2000 കാലഘത്തില്‍ ഇങ്ങനെയുള്ള എത്ര ഹലാല്‍ ബോര്‍ഡുകള്‍ കേരളത്തില്‍ കണ്ടിട്ടുണ്ട്. മുസ്ലീം സമൂഹം ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെങ്കിലും ഇത്തരം ‘അയിത്ത’ ബോര്‍ഡുകള്‍ പേരിനെങ്കിലും ഉണ്ടായിരുന്നോ?

ഇല്ല, എന്നു തന്നെ പറയേണ്ടിവരും. അന്നു ആവശ്യം എല്ലാവര്‍ക്കും ഭക്ഷണമായിരുന്നു… പക്ഷേ, ഇന്ന് വേണ്ടത് മതഭക്ഷണമാണ്. അതു മറ്റുമതസ്ഥരും കഴിക്കണമെന്ന വാശിയും. ജാതിയ അയിത്തങ്ങള്‍ തൂത്തെറിഞ്ഞ് ഹിന്ദു സമൂഹം അടക്കം പുരോഗമനപരമായി മുന്നോട്ടു പോകുമ്പോള്‍ കേരള സമൂഹത്തെ പിന്നോട്ട് അടിക്കുന്ന ഇത്തരം പ്രവണതകള്‍ മുളയിലെ നുള്ളണം. ഇതിന് മുഖ്യധാര പാര്‍ട്ടികള്‍ മുന്നോട്ട് വന്നേ കഴിയൂ… എന്നാല്‍, കേരളത്തിലെ സ്ഥിതി എന്താണ്. മതരാഷ്‌ട്ര വാദികള്‍ക്കും താലിബാന്‍ അനുകൂലികള്‍ക്കും കൂറും കൊടിയും നല്‍കി പിന്തുണ തള്ളികൊടുത്തുകൊണ്ട് ഇരിക്കുകയാണ് ഇവിടുത്തെ എല്‍ഡിഎഫ് യുഡിഎഫ് നേതൃത്വങ്ങള്‍.

ഈ രണ്ടു പാര്‍ട്ടികളുടെയും നേതൃനിരയില്‍വരെ മതവാദികള്‍ കടന്നുകയറികഴിഞ്ഞു. അവരുടെകൂടെ പിന്തുണയോടെ നടക്കുന്ന കേരളത്തെ പച്ചവല്‍ക്കരിക്കലാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരം ഒരു നീക്കം തുടങ്ങിയപ്പോള്‍ മുതല്‍ അതു സമൂഹത്തിന് മുന്നില്‍ കേരളത്തിലെ പരിവാര്‍ പ്രസ്ഥാനങ്ങള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. പലരും ഇതു കേട്ടു, എന്നാല്‍, അവഗണിച്ചു. ഇതോടെ സമൂഹത്തെ തങ്ങളുടെ വരുതിയില്‍ ആക്കാമെന്നുള്ള ആത്മവിശ്വാസമാണ് മതവാദികളെ ഇവിടെ വരെ എത്തിച്ചത്. എന്നാല്‍, അവരുടെ നീക്കങ്ങളുടെ കുന്തമുന ഒടിച്ചുകൊണ്ടാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് രംഗത്തെത്തിയത്.

യുവജനങ്ങളെ ‘ജിഹാദ്’എങ്ങനെ നശിപ്പിക്കുന്നുവെന്നുള്ള അദേഹത്തിന്റെ വിളിച്ചു പറച്ചില്‍ ഇവര്‍ വര്‍ഷങ്ങളായി നടത്തിയ പദ്ധതികളുടെ താളം തെറ്റിച്ചു. തന്റെ അജഗണങ്ങള്‍ക്ക് അദേഹം നല്‍കി മുന്നറിയിപ്പ് മതതീവ്രവാദികള്‍ എങ്ങനെയാണ് ചെറുത്തതെന്ന് കേരള സമൂഹം കണ്ടതാണ്. ക്രിസ്ത്യന്‍ഹിന്ദു സമൂഹങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്ന പാലായില്‍ എത്തിയ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ മതതീവ്രവാദികള്‍ നടത്തിയ പേക്കൂത്തുകള്‍ ഒരിക്കലും ഈ സമൂഹം മറക്കരുത്. കാശ്മീര്‍ നമ്മുക്കടുത്താണെന്നുള്ള ബോധ്യമാണ് ഒരോ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും ഈ വിഷയം നല്‍കിയത്. തങ്ങളുടെ കഴുത്തിന് നേരെ നീങ്ങുന്ന വാളിനെ തടുക്കാനുള്ള പരിചകള്‍ അവര്‍ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. അതാണ് ഇപ്പോള്‍ ഈരാറ്റുപേട്ടയില്‍ നടക്കുന്ന സാമ്പത്തിക ഉപരോധം. ഒരു മോര്‍ മാര്‍ക്കറ്റിനെ പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഒരു തരം മാനസികാവസ്ഥയിലാണ് പേട്ടയില്‍ ഉണ്ടായിരുന്നത്. 

തങ്ങളേതല്ലാത്തതൊന്നും ഇവിടെ പ്രവര്‍ത്തിക്കേണ്ടെന്ന വെല്ലുവിളി മതവാദികള്‍ ഉയര്‍ത്തിയപ്പോള്‍ ഒരു മുസ്ലീം സമുദായനേതാവും തള്ളിപ്പറയാത്തതിന്റെ ദൂക്ഷ്യം ആ സമൂഹം അപ്പാടെയാണ് അനുഭവിക്കുന്നത്. ഈരാറ്റുപേട്ടയിലെ കച്ചവടക്കാരുടെ ഏറ്റവും വലിയ വാങ്ങല്‍ ശക്തി ക്രിസ്ത്യന്‍ സമൂഹമായിരുന്നു. അവര്‍ ഇന്ന് പേട്ടയെ ഉപേക്ഷിച്ച് പാലായിലേക്കും തൊടുപുഴയിലേക്കും ചുവട് മാറി.. ഇതോടെ ഈരാറ്റുപേട്ടയിലെ കടകള്‍ കച്ചവടം പൂട്ടി താഴിടേണ്ട അവസ്ഥയിലാണ്. കേരളത്തിലെ മതവാദികള്‍ക്ക് ഒരു താക്കീത് കൂടിയാണിത്. ഭൂരിപക്ഷം തങ്ങളായാല്‍ എല്ലാം തങ്ങളുടെ വരുത്തിക്ക് വരണമെന്നുള്ള വെല്ലുവിളികള്‍ അവസാനിപ്പിക്കണമെന്നാണ് ഈരാറ്റുപേട്ട നല്‍കുന്ന പാഠം.

ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും വര്‍ഷങ്ങളായി കേരളത്തില്‍ വിഭജനത്തിന്റെ വിത്തെറിയുന്നുണ്ട്. അവര്‍ക്ക് ആ വിത്ത് കൃത്യമായി മുളപ്പിച്ച് വിളവെടുക്കാന്‍ സാധിക്കാതിരുന്നത് ഇവിടുത്തെ പരിവാര്‍ പ്രസ്ഥാനങ്ങളുടെ ചെറുത്ത് നില്‍പ്പുകൊണ്ട് മാത്രമാണ്. പണത്തിന്റെയും വോട്ടുബാങ്കിന്റെയും മുന്നില്‍ കേരളത്തിലെ ഇടത് വലത് മുന്നണികളെ ഇക്കൂട്ടര്‍ പണ്ടേ വിഴുങ്ങി കഴിഞ്ഞു. ഇനി മതവാദികള്‍ക്ക് മുന്നിലുള്ള മതില്‍ പരിവാര്‍ പ്രസ്ഥാനങ്ങള്‍ മാത്രമാണ്. അതിനാലാണ് ആ മതിലിലെ ഒരോ കല്ലിനെയും അവര്‍ ഒറ്റതിരിഞ്ഞ് നോട്ടമിടുന്നത്. അതാണ് കഴിഞ്ഞ കുറെ ദിവസമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും വല്‍സന്‍ തിലങ്കേരിയും ഒറ്റതിരിഞ്ഞ് പിടിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നത്. അതിനായി മൗദൂതികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. മീഡിയാ വണ്‍ ചാനല്‍ കഴിഞ്ഞ കുറെ ദിവസമായി എന്താണ് കേരളത്തില്‍ ചെയ്യുന്നതെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?.

അവര്‍ സുരേന്ദ്രനെയും തിലങ്കേരിയെയും ഒറ്റതിരിഞ്ഞ് പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കേരള സമൂഹത്തിലെ പലര്‍ക്കും അവരുടെ ലക്ഷ്യം ഇതുവരെ മനസിലായിട്ടില്ലാത്തതിനാല്‍ മൗദൂതിക്ക് ഇപ്പോഴും കൈയടിച്ചുകൊണ്ടിരിക്കുന്നു. തൊണ്ണൂറുകളുടെ ആരംഭം മുതല്‍ മുസ്ലീം മതരാജ്യങ്ങളില്‍ നിന്നുള്ള ഫണ്ട് ഇവിടുത്തെ മതമൗലിക വാദികളുടെ കൈകളിലേക്ക് എത്തുന്നുണ്ട്. അതിന്റെ കൂറാണ് ആദ്യം പര്‍ദ്ദ രാഷ്‌ട്രീയത്തിലൂടെ ഇവര്‍ തെളിയിച്ചത്. കേരളത്തില്‍ കാണാതിരുന്ന പര്‍ദ്ദ സംസ്‌കാരം എന്നാണ് ഇവിടെ മുളച്ചുപൊന്തിയതെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?.

 കൃത്യമായി നിരീക്ഷിച്ചാല്‍ അത് തൊണ്ണൂറുകള്‍ക്ക് ശേഷമായിരുന്നുവെന്ന് മനസിലാക്കാം. ഇവിടെ മുതലാണ് മുസ്ലീം സമൂഹ്യ അന്യവല്‍ക്കരിച്ച് മാറി തുടങ്ങിയത്. വനിതകള്‍ പര്‍ദ്ദയെന്ന ‘ചാക്കുകൂട്ടില്‍’ കയറേണ്ടവരാണെന്ന ബോധ്യം അവര്‍ മതസമൂഹത്തിനുള്ളില്‍ അടിച്ചേല്‍പ്പിച്ചു. അതിന് വിസമ്മതിച്ചവര്‍ തോന്നിവാസികളും നിക്ഷേധികളുമായി മുദ്രകുത്തി ഒറ്റപ്പെടുത്തി. ഈ ഒറ്റപ്പെടല്‍ ആഗ്രഹിക്കാത്ത പലരും പര്‍ദയില്‍ മൂടി അടുക്കളയില്‍ ഒളിച്ചു. ചില പെണ്‍കുട്ടികള്‍ ധീരമായി ഇതിനെ ചെറുത്തുനിന്നു. എന്നാല്‍, അവര്‍ക്ക് പിന്തുണ നല്‍കാന്‍ ഇടതുപക്ഷവും വലതുപക്ഷവും മടിച്ചു. അവരെ സൈബര്‍ ലീഗുകാര്‍ അഭിസാരികളായി മുദ്രകുത്തിയപ്പോള്‍ മറിച്ചുപറയാന്‍ ഒരു മതനേതാവും മുന്നോട്ട് വന്നില്ല. ആദ്യ നീക്കം വിജയിച്ചതോടെ മതതീവ്രവാദ ശക്തികള്‍ കൂടുതല്‍ കരുത്തരായി. അവര്‍ പുതിയ പഞ്ചവല്‍സര പദ്ധതികള്‍ ആരംഭിച്ചു.

കേരളത്തിലെ ചാനല്‍ സ്റ്റുഡിയോകളില്‍ പോലും അതിന്റെ അലയൊലികള്‍ എത്തി. പല മാധ്യമ പ്രവര്‍ത്തകര്‍ക്കും അപ്രതീക്ഷിത അവാര്‍ഡുകള്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിസ, പ്രതിമാസം പ്രത്യേക അലവന്‍സ്. എഴുത്തുകാര്‍ക്കും പ്രാസംഗികര്‍ക്കും ഈന്തപ്പഴവും പണകിഴികളും. അങ്ങനെ വരുതിയിലാക്കിയ പാണന്‍മാരെ കൊണ്ട് തങ്ങളുടെ ‘മഹത്വ’ത്തിന്റെ സാക്ഷ്യം പറയിപ്പിച്ചു. സാക്ഷ്യങ്ങള്‍ കൂടുന്നതോടെ ലഭിക്കുന്ന പണകിഴികളുടെ തൂക്കം വര്‍ദ്ധിച്ചു. ഇതോടെയാണ് കേരളത്തില്‍ മൗദൂതി പാണന്‍മാര്‍ രാജ്യത്തെ കുറ്റം പറയുകയും  പുല്ലാങ്കുഴല്‍ കച്ചേരിവരെ നടത്തി താലിബാനെ വെളുപ്പിച്ചെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയും ഇവിടുത്തെ മുസ്ലീം മതസംഘടനകളോ നേതാക്കളോ വായതുറന്ന് ഒരക്ഷരം ഉരിയാടിയില്ല.. ഇതു തന്നെയാണ് കേരളത്തിലെ മതതീവ്രവാദികളുടെ ഊര്‍ജ്ജവും.

ശബരിമല യുവതി പ്രവേശന വിഷയം കത്തി നില്‍ക്കുന്ന സമയത്ത് ക്ഷേത്രവിശ്വാസികള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും വിശദീകരണയോഗങ്ങള്‍ സംഘടിപ്പിച്ചത് ആരും മറന്നുകാണില്ല. അന്ന് പിണറായി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഈ മതവാദികള്‍ എന്താണ് കാണിച്ച് കൂട്ടിയത്.  വിശദീകരണ യോഗം തുടങ്ങുന്നതിന് മുമ്പ് ആ പ്രദേശങ്ങളിലെ കടകള്‍ ബലമായി അടപ്പിച്ചു. ഹിന്ദു സമൂഹത്തെ ബഹിഷ്‌കരിച്ചു. അന്നുവരെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയിരുന്ന ഹിന്ദു സഹോദരങ്ങള്‍ അന്യന്‍മാരായി. അവരുടെ നിയമം അനുസരിച്ചാല്‍ മതിയെന്നുള്ള തിട്ടൂരമായി. ആ തിട്ടൂരത്തെ ക്ഷേത്രവിശ്വാസികള്‍ എതിര്‍ത്തത് ഒരിടത്ത് തന്നെ ഏഴ്ദിവസം അടുപ്പിച്ച് യോഗങ്ങള്‍ നടത്തിയാണ്. ആദ്യം കടകള്‍ അടച്ചവര്‍ക്ക് പിന്നീടുള്ള ദിവസം തുറക്കേണ്ട ഗതികേട് ഉണ്ടായി മുട്ടുകുത്തിച്ചു. അവര്‍ ഒരു സാമ്പിള്‍ കേരളത്തില്‍ ഇറക്കി നോക്കിയതാണ് ഈ കടയടപ്പിക്കല്‍.. അതിനെ പൊളിക്കാന്‍ സാധിക്കുമെന്ന് ക്ഷേത്രവിശ്വാസികള്‍ തന്നെ കാട്ടികൊടുത്തു. അവിടേയ്‌ക്ക് സഹകാര്‍ ഭാരതി സമൃദ്ധി സ്റ്റോറുകളുമായെത്തി അവരുടെ വെല്ലുവിളികളെ ശക്തമായി ചെറുത്ത് തോല്‍പിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.

കേരളത്തിലെ ഭക്ഷണത്തില്‍ ഒരാളും ഇതുവരെ മതംകലര്‍ത്തിയിട്ടില്ല. അവിടേയ്‌ക്ക് ഹലാല്‍ ബോര്‍ഡുകളുമായെത്തി മതംകലര്‍ത്തിയത് ആരാണെന്ന് ഈ സമൂഹം ചിന്തിക്കണം. ഒരു ഹോട്ടല്‍ സമൂഹത്തിന് വേണ്ടിയുള്ളതാവണം, അല്ലാതെ മതങ്ങള്‍ക്ക് വേണ്ടിയുള്ളതാവരുത്. തങ്ങളുടെ ഹലാല്‍ ഭക്ഷണം എല്ലാവരും കഴിച്ചുകൊള്ളണമെന്നുള്ള തിട്ടൂരമൊന്നും ഇവിടെ ചെലവാകില്ല. ഹലാല്‍ ഭക്ഷണം എന്ന ലക്ഷ്യം മാത്രമല്ല ഇതിനു പുറകിലുള്ളത്. സാമ്പത്തിക തച്ചുതകര്‍ക്കല്‍ കൂടിയാണിത്. കശാപ്പ് മുതല്‍ എല്ലായിടത്തും തങ്ങളുടെ ആധിപത്യം വേണമെന്നുള്ള പിടിവാശി. ആ തിട്ടൂരമൊന്നും കേരളത്തില്‍ ഇനി ചെലവാകില്ല. മൗനം പാലിച്ചിരിക്കുന്ന മുസ്ലീം മതനേതാക്കളും സംഘടനകളും ഇത്തവണയെങ്കിലും ഹലാല്‍ പിടിവാശിക്കാരെ തള്ളിപ്പറയണം. മതമല്ല മനുഷ്യരാണ് വലുതെന്ന് കേരള സമൂഹത്തിന് മുന്നില്‍ പറയണം. അല്ലെങ്കില്‍ വീണ്ടും മുസ്ലീം സമൂഹം ഒന്നടങ്കം വീണ്ടും അന്യവല്‍ക്കരിക്കപ്പെടും ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലുകളില്‍ കയറാന്‍ നിങ്ങള്‍ പിടിവാശി പിടിക്കുന്നത് പോലെ അത് ബഹിഷ്‌കരിക്കാനുള്ള അവകാശവും ഇവിടെ ഒരോരുത്തര്‍ക്കും ഉണ്ട്. കാരണം ഇത് ഭാരതമാണ്.

Tags: P-am A-s¯ C-Ém-an-മീഡീയ വണ്‍ഹലാല്‍Halal Foodkerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies