ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി ഛത്തീസ്ഗഢ്. ഇന്‍ഡോര്‍, സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡല്‍ഹി, അംബികാപൂര്‍, തിരുപ്പതി, പൂനെ, നോയിഡ, ഉജ്ജയിന്‍ എന്നിവയാണ് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 മികച്ച വൃത്തിയുള്ള നഗരങ്ങള്‍. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയമാണ് 20 നഗരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടിക പുറത്തുവിട്ടത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.
എന്നാല്‍, ദക്ഷിണേന്ത്യയില്‍ നിന്ന് വിജയവാഡയും ഗ്രേറ്റര്‍ ഹൈദരാബാദും മാത്രമാണ് പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിച്ചത്. ഏറ്റവും വലിയ നഗരമായ ചെന്നൈയും ബെഗളൂരുവും ആദ്യ 20ല്‍ ഉള്‍പ്പെട്ടില്ല. തലസ്ഥാനമുള്‍പ്പെടെയുളള കേരളത്തിലെ പ്രധാന നഗരങ്ങള്‍ പട്ടികയില്‍ പോലുമില്ല. ഗുജറാത്തിലെ സൂറത്താണ് പട്ടികയില്‍ രണ്ടാമത്തെ സ്ഥാനം പിടിച്ചത്. ആന്ധ്രയിലെ വിജയവാഡയാണ് മൂന്നാമതുള്ളത്. വാരണാസി വൃത്തിയുള്ള ഗംഗാ തീര നഗരം എന്ന നേട്ടവും നേടി. ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ പ്ലസ് നഗരമായി ഛത്തീസ്ഗഢിലെ ഇന്‍ഡോറിനെ പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ നഗരത്തെ വൃത്തിയുള്ളതായി നിലനിര്‍ത്തിയതിന് ജനങ്ങള്‍ക്ക് ട്വീറ്റിലൂടെ ജില്ലാ കളക്ടര്‍ മനീഷ് സിങ് നന്ദി അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെയിലാണ് ഇന്‍ഡോര്‍ ഒന്നാമതെത്തിയത്. സര്‍വ്വെ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ചത്തീസ്ഗഡ് ആണ്. വാരണസി വൃത്തിയുള്ള ഗംഗാ നഗരം എന്ന കാറ്റഗറി അവാര്‍ഡിന് തെരഞ്ഞടുക്കപ്പെട്ടു. 28 ദിവസത്തിനുള്ളില്‍ 4,320 നഗരങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ 4.2 കോടിയോളം ആളുകള്‍ അവരുടെ പ്രതികരണം നല്‍കിയതായും മന്ത്രാലയം അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
13 ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ചെറുനഗര വിഭാഗത്തില്‍ ദില്ലി മുനിസിപ്പാല്‍ കൗണ്‍സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ റാങ്കിംഗ് വിഭാഗത്തില്‍ സൂറത്തിന് ഒന്നാം സ്ഥാനവും ഇന്‍ഡോറും ന്യൂഡല്‍ഹിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 100ലധികം നഗര തദ്ദേശ സ്ഥാപനങ്ങളുള്ള മഹാരാഷ്ട്രയും മധ്യപ്രദേശും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാമത്തേതും മൂന്നാമത്തേതുമായി തിരഞ്ഞെടുക്കപ്പെട്ടു. 100ല്‍ താഴെ നഗര തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഝാര്‍ഖണ്ഡ് ഒന്നാം സ്ഥാനത്തും ഹരിയാനയും ഗോവയും തൊട്ടുപിന്നാലെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: