തിരുവനന്തപുരം: കേരള തപാല്‍ സര്‍ക്കിളിന്റെ 108ാമത് ഡാക്ക് അദാലത്ത് 2021 നവംബര്‍ 23 ന് രാവിലെ 11 മണിക്ക് കേരള സര്‍ക്കിളിലെ തിരുവനന്തപുരം 695033, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ കാര്യാലയത്തില്‍ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി നടത്തും.
കൗണ്ടര്‍ സര്‍വീസസ്, സേവിംഗ്സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ എന്നിവയടക്കമുള്ള തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, നിവേദനങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.
ഡാക്ക് അദാലത്തിന് മുമ്പായി കേസുകള്‍ ഫയല്‍ ചെയ്യാന്‍, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള അപേക്ഷ / പരാതി [email protected] , [email protected] എന്നീ ഇമെയില്‍ വിലാസങ്ങളില്‍, ‘CIRCLE DAK ADALAT- QE September 2021‘ എന്ന വിഷയം രേഖപ്പെടുത്തി, എം.ബിന്ദു, അസിസ്റ്റന്റ് ഡയറക്ടര്‍ (കസ്റ്റമര്‍ സര്‍വീസ്), ഓഫീസ് ഓഫ് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ അഭിസംബോധന ചെയ്യണം.
ഡാക്ക് അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ അയക്കേണ്ട അവസാന തീയതി ഇന്നുംകൂടി മാത്രമെയുള്ളു. മുന്‍ അദാലത്തുകളില്‍ സ്വീകരിച്ച പരാതികളും അപേക്ഷകളും നിലവിലെ അദാലത്തില്‍ പരിഗണിക്കില്ല. മീറ്റിംഗ് ഐഡിയും പാസ്വേഡും (ഗൂഗിള്‍ മീറ്റ്) അപേക്ഷകനെ നേരിട്ട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: