മഡ്ഗാവ്: സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ‘കടം’ വാങ്ങിക്കൂട്ടി കേരളാ ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ 4-2 കേരളാ ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞു. കഴിഞ്ഞ സീസണിലെ ‘പലിശ’ തിരിച്ചുകൊടുക്കുമെന്ന് വെല്ലുവിളിച്ച് കളത്തിലിറങ്ങിയ കൊമ്പന്മാര്ക്ക് ഒരു തരത്തിലുള്ള പ്രതിരോധിക്കാതെയാണ് അടിയറവ് പറഞ്ഞത്. ആക്രമണം മറന്നതാണ് കേരളത്തിന് തിരിച്ചടിയായത്. ഹ്യൂഗോ ബോമുവിന്റെ ഇരട്ടഗോളുകളുടെ കരുത്തിലാണ് എടികെ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത്.
കളി തുടങ്ങി രണ്ടാം മിനിട്ടിലും 39 മിനിറ്റുകളിലായിരുന്നു ബോമുവിന്റെ ഗോളുകള്‍. ഒരു ഗോള്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണ പെനല്‍റ്റിയില്‍നിന്ന് നേടി. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ വകയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍. 24 മിനിട്ടിലാണ് ഈ ഗോള്‍ പിറന്നത്. 69 മിനിട്ടില്‍ ജെ. പെരേരിയ ഡിയാസിലൂടെയാണ് കേരളത്തിന്റെ രണ്ടാം ഗോള്‍ പിറന്നത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ കേരളാ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് എടികെ ലീഡ് ഉയര്‍ത്തിയിരുന്നു.
ആദ്യപകുതിയില്‍ സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളിനു വഴിയൊരുക്കിയ മലയാളി താരം കെ.പി. രാഹുല്‍ പരുക്കേറ്റ് തിരിച്ചുകയറിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. മറ്റൊരു മലയാളി താരം പ്രശാന്താണ് പകരം ഇറങ്ങിയത്. നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്സിയില്‍നിന്ന് കൊല്‍ക്കത്ത സ്വന്തമാക്കിയ സൂപ്പര്‍താരം ഹ്യൂഗോ ബോമുവാണ് സീസണിലെ ആദ്യം വലചലിപ്പിച്ചത്. കേരള ടീം ഒത്തിണക്കത്തിലേക്ക് എത്തിയില്ലെന്നാണ് ഇന്നത്തെ കളിയിലൂടെ വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: