ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) വിലക്ക് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൂടി നീട്ടി. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം 2016 നവംബര്‍ 17നാണ് വിലക്ക് പ്രഖ്യാപിച്ചത്. അഞ്ചു വര്‍ഷത്തെ വിലക്ക് ഇന്നലെ അവസാനിച്ചിരുന്നു.
രാജ്യ സുരക്ഷയ്ക്കും മതസൗഹാര്‍ദ്ദത്തിനും ഭീഷണിയാകുന്ന തരത്തില്‍ സംഘടന പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു വിലക്ക്. വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്ന നായിക്ക്, മോദി സക്കാര്‍ വന്നതോടെ ഹജ്ജിനെന്ന പേരില്‍ വിദേശത്തേക്ക് മുങ്ങിയതാണ്. ഇപ്പോള്‍ മലേഷ്യയിലാണ്. ഇയാളുടെ പ്രസംഗങ്ങളാണ് ബംഗ്ലാദേശിലെ ധാക്കയിലെ കോഫി ഷോപ്പിലുണ്ടായ ഭീകരാക്രമണത്തിന് പ്രചോദനം നല്‍കിയതെന്ന് ബംഗ്ലാദേശ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പല മുസ്ലിം രാജ്യങ്ങളിലുമടക്കം ഇയാള്‍ക്ക് വിലക്കുണ്ട്.
ഒരു പ്രത്യേക മതത്തില്‍പ്പെട്ട യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദിപ്പിക്കുന്നതാണ് ഇയാളുടെ പ്രസംഗങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷന്‍ അച്ചടി മാധ്യമങ്ങളിലൂടെയും നായിക്ക് നടത്തിയിട്ടുള്ള വിദ്വേഷ പ്രചാരണം തീവ്രവാദ പ്രചാരണത്തിന് കാരണമായിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വിലയിരുത്തി.
പീസ് ടിവി, പീസ് ടിവി ഉര്‍ദു എന്നിങ്ങനെ രണ്ട് ചാനലുകള്‍ ഇയാള്‍ നടത്തിയിരുന്നു. ഇവ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, കാനഡ, യുകെ എന്നിവയുള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് ഐഎസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും സക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായി ഭീകരതയിലേക്ക് എത്തിയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: